സമൂഹമാധ്യമത്തിൽ തരംഗമായി അദ്വൈത് ജയസൂര്യയുടെ മൂന്നാമത്തെ ഹ്രസ്വചിത്രം. എക്സാം എന്ന ചിത്രത്തിൽ കുട്ടികളുടെ പരീക്ഷാപ്പേടിയാണ് അദ്വൈത് പ്രമേയമാക്കിയിരിക്കുന്നത്. ലളിതമായ അവതരണവും നന്മയുമാണ് ചിത്രത്തെ വേറിട്ടതാക്കുന്നത്.
XAMS MALAYALAM SHORT FILM | ADVAITH JAYASURYA
അർജുന്‍ നാരായണൻ, നന്ദ നിശാന്ത്, ഷോൺ സോബിൻ എന്നിവരാണ് അഭിനേതാക്കൾ. അദ്വൈതും കാശിനാഥും ചേർന്ന് ചിത്രം സംവിധാനം ചെയ്തിരിക്കുന്നു. ഛായാഗ്രഹണം പ്രയാഗ്, സംഗീതം എബി ടോം.
ഇതിനു മുമ്പ് അദ്വൈത് ഒരുക്കിയ കളർഫുൾ ഹാൻഡ്സ് എന്ന ഹ്രസ്വചിത്രം ഒർലാൻഡോ മേളയിൽ പ്രദർശിപ്പിച്ചിരുന്നു.