സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടി ത്രില്ലർ ഹ്രസ്വചിത്രം പ്രൈ. പ്രശോഭ് ബാലൻ ആണ് ചിത്രം കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. അലെക്സ് എന്ന പൊലീസ് ഓഫീസറുടെ കുറ്റാന്വേഷമാണ് ചിത്രത്തിന്റെ പ്രമേയം. സമകാലീന സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ മേക്കിങും വ്യത്യസ്ത പുലർത്തുന്നു.
Pry Short Film
ഗോപേഷ് ശരത്, സത്യജിത്ത്, നൗഫൽ ഹുസൈൻ, പ്രഗ്യ തോമസ്, കൃഷ്ണപ്രസാദ്, രാജേന്ദ്രൻ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിക്കുന്നു. ഛായാഗ്രഹണം സന്ദീപ് പിള്ള. അരുൺ ഏളാട്ടിന്റെ സംഗീതവും പശ്ചാത്തലസംഗീതവും സിനിമയുടെ പ്രധാനആകർഷണാണ്.