കോവിഡിനെതിരെ ചെറുപ്പക്കാരുടെ ഹ്രസ്വചിത്രം: വിഡിയോ
Mail This Article
ലോകം മുഴുവൻ കോവിഡ് ഭീതി പടർത്തുന്ന ഈ സാഹചര്യത്തിൽ അതിനെതിരായുള്ള ബോധവൽക്കരണം എന്ന ലക്ഷ്യം മുൻ നിർത്തി ഒരു കൂട്ടം ചെറുപ്പക്കാർ ഒരുക്കിയ ഹ്രസ്വചിത്രം ആണ് " *SARS* ". കൊറോണ എന്ന വൈറസ് ബാധയെ ഭീതിയോടെ അല്ല മറിച്ചു ജാഗ്രതയോടെ കാണണം എന്ന് ചിത്രം പറയുമ്പോളും ജനങ്ങൾ ഈ സാഹചര്യത്തെ അത്ര ജാഗ്രതയോടെ കാണുന്നുണ്ടോ എന്ന സംശയം ചിത്രം ഉയർത്തുന്നുണ്ട്.
സാധാരണക്കാരായ ജനങ്ങളുടെ ലോക്ഡൗൺ കാലത്തെ പ്രശ്നങ്ങളെക്കുറിച്ചും അറിവില്ലായ്മകളെ കുറിച്ചും ആണ് ചിത്രം ചർച്ച ചെയ്യുന്നത്. ഈ ചിത്രത്തിൽ വേഷമിട്ടത് ജയദാസ് സൂര്യയും, ജിൻഷ സജിത്ത്, അതുൽ, ബിനീഷ്, ദക്ഷ സുനിലും ആണ്. സൂരജ് എസ് ആറിന്റെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും സംവിധാനവും നിർവഹിച്ചത് താക്കോൽ, പൂഴിക്കടകൻ, വരയൻ, 6 ഹവേർസ് തുടങ്ങിയ സിനിമകളിൽ അസിസ്റ്റൻ്റ് ഡയറക്ടറായിരുന്ന വൈശാഖ് രാമനാണ് .
ഈ ചിത്രത്തിന്റെ ക്യാമറ ഒരുക്കിയത് വിപിൻ നവോദയ ആണ്. ഒരുപാട് പരിമിതികൾക്കുള്ളിൽ നിന്ന് ചിത്രീകരിച്ച ഈ ഹ്രസ്വചിത്രത്തിനു സോഷ്യൽ മീഡിയകളിൽ വൻ വരവേൽപ്പാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.