ചിരിപ്പിച്ച് ‘പുഞ്ചിരി’; ഹ്രസ്വചിത്രം
കുട്ടനാടിന്റെ പശ്ചാത്തലത്തിലൂടെ ഒരു ബസ് യാത്രയുടെ വളരെ രസകരമായ ഒരു ദൃശ്യാനുഭവമാണ് പുഞ്ചിരി. ചുരുങ്ങിയ സമയം കൊണ്ട് തന്നെ കാണുന്ന പ്രേക്ഷകരിൽ ഒരു ചെറു ചിരി ഉളവാക്കാൻ ചിത്രത്തിനു കഴിയും. ഒരു പാട്ടിന്റെ താളത്തിനൊപ്പം വളരെ രസകരമായി മുന്നോട്ടു പോകുന്ന ഒരു ബസ് യാത്ര, അതിനിടയിൽ നടക്കുന്ന ഒരു ചെറിയ മോഷണ ശ്രമം, അതാണ് പുഞ്ചിരിക്ക് പറയുവാൻ ഉള്ളത്.
ചിത്രത്തിന്റെ രചന, സംവിധാനം നിർവഹിച്ചിരിക്കുന്നത് അരവിന്ദ് മനോജ് ആണ്. ക്യാമറ ഹരികൃഷ്ണൻ ലോഹിതദാസ്. എഡിറ്റിങ് ഫിൻ ജോർജ് വര്ഗീസ്.പശ്ചാത്തല സംഗീതം കമൽ അനിൽ. സെബാസ്റ്റ്യൻ മൈക്കിളും മിഥുല സെബാസ്റ്യാനുമാണ് ഇതിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.