വനിതാ ദിനത്തിൽ ശക്തമായ സന്ദേശങ്ങൾ അടങ്ങിയ ഹ്രസ്വചിത്രങ്ങളുമായി അറേബ്യൻ ഫിലിംസ്. സ്പീക് അപ്പ്, ബി ന്യൂട്രൽ എന്നിങ്ങനെ രണ്ട് ഹ്രസ്വചിത്രങ്ങളാണ് യുഎഇ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഈ പ്രൊഡക്‌ഷൻ കമ്പനി റിലീസ് ചെയ്തിരിക്കുന്നത്.  

വിഷ്ണു ദേവ് സംവിധാനം ചെയ്ത സ്പീക് അപ്പിൽ പ്രശസ്ത താരം ബാലാജി ശർമ പ്രധാനവേഷത്തിൽ എത്തുന്നു. ബി ന്യൂട്രൽ എന്ന സിനിമ സുബുഹാന റഷീദ് സംവിധാനം ചെയ്തിരിക്കുന്നു.

സ്ത്രീകൾക്കെതിരായ അതിക്രമവും അവരുടെ അതിജീവനവും നിസഹായതയുമൊക്കെ വെറും രണ്ട് മിനിറ്റിൽ ആവിഷ്കരിച്ചിരിക്കുന്നു എന്നതാണ് ഈ ചിത്രങ്ങളുടെ പ്രധാന പ്രത്യേകത.