ഡിവോഴ്സ് ബോക്സ്; ശ്രദ്ധനേടി അമേരിക്കയില്‍ നിന്നൊരു ഹ്രസ്വചിത്രം
Mail This Article
അനീഷ്‌കുമാർ തിരക്കഥ എഴുതി സംവിധാനം ചെയ്ത ഡിവോഴ്സ് ബോക്സ് എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. അമേരിക്കൻ മലയാളികളാണ് ചിത്രത്തിനു പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്.
ചെറിയ പ്രശ്നങ്ങൾ ഊതിപെരുപ്പിച്ച് ശിഥിലമാവുന്ന കുടുംബങ്ങളുടെ കഥ നിത്യ ജീവിതത്തിൽ നാം കാണാറും കേൾക്കാറുമുണ്ട്. കൊറോണകാലത്തെ വര്‍ക്ഫ്രംഹോം സാഹചര്യങ്ങളില്‍ കടുത്ത സമ്മര്‍ദത്തില്‍ ജോലിചെയ്യുന്ന ദമ്പതികള്‍ക്കിടയില്‍ മാനസിക ആരോഗ്യം കാത്തുസൂക്ഷിക്കുക എന്നവെല്ലുവിളി മറി കടന്ന് പരസ്പരധാരണവച്ചു പുലര്‍ത്തേണ്ടതുണ്ട് എന്ന സന്ദേശമാണ് ഡിവോഴ്സ് ബോക്സിലൂടെ പറയുന്നത്.
വികാസ് രവീന്ദ്രനാണ് ഛായാഗ്രാഹകന്‍. പ്രധാനകഥാപാത്രങ്ങളാവുന്ന ഗായത്രിയും കിരണും യഥാര്‍ത്ഥജീവിതത്തിലും ദമ്പതികളാണ്. പ്രിയ, മജീഷ്, പൂര്‍ണിമ, ഗായത്രി, പ്രേം, പ്രശാന്ത്, നിത, ജോഗേഷ, ഭദ്ര എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.