കിടിലൻ സസ്പെൻസുമായി ഒരു ഹ്രസ്വചിത്രം; ഗ്രേസ് വില്ല വിഡിയോ

ഹ്രസ്വചിത്രങ്ങളിൽ നിന്നും ഒരു ത്രില്ലർ. നിഗൂഡതകളുടെ ഗ്രേസ് വില്ല സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. ഒക്ടോബർ 28ന് യൂട്യൂബിൽ അപ്‌ലോഡ് ചെയ്ത ചിത്രം ഇതുവരെ കണ്ടത് ഒന്നരലക്ഷത്തിന് മുകളിൽ ആളുകളാണ്.

ഷോർട്ട്ഫിലിമുകളിൽ കണ്ടുശീലിച്ച ആഖ്യാന രീതിയെ അപ്പാടെ മാരിമറിച്ചാണ് ഗ്രേസ് വില്ല കാഴ്ചക്കാരനു മുന്നിലേക്കെത്തുന്നത്. ഒരു സസ്പെൻസ് ത്രില്ലർ ചിത്രങ്ങളോട് കിടപിടിക്കുന്ന ആഖ്യാനരീതിയാണ് ഗ്രേസ് വില്ലയുടെ പ്രധാനപ്രത്യേകത. ബിനോയ് രവീന്ദ്രന്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന് പിന്നിൽ പ്രവർത്തിച്ചിക്കുന്നവരെല്ലാം ചെറുപ്പക്കാർ ആണ്.

മകന്റെ വേർപാടു വലിച്ച ദുഃഖത്തിന്റെ നിഴലില്‍ നിന്നു പടിയിറങ്ങാനാകാത്ത അമ്മയായി പാര്‍വ്വതി വേഷം ഗംഭീരമാക്കി. ലരാജേഷ് ഹെബ്ബാറിന്റെ അഭിനയപ്രകടനവും മികച്ചുനിന്നു.

ബാഹുല്‍ രമേശാണ് ക്യാമറ. ബിനോയ് രവീന്ദ്രനും മരിയാ റോസുമാണ് സംഭാഷണ രചന. ഒരുകൂട്ടം ചെറുപ്പക്കാരുടെ സിനിമാസ്വപ്നങ്ങളുടെ സാഫല്യത്തിന്റെ ആദ്യപടിയാണ് യു ട്യൂബില്‍ റിലീസ് ചെയ്ത ഈ ചിത്രം. ഇൻക്യുലാബിന്റെ ബാനറിൽ അഭിലാഷാണ് ചിത്രം നിർമിച്ചിരിക്കുന്നത്.