കെഎൽ 14ജി 2062; സസ്പൻസ് ത്രില്ലർ വിഡിയോ

അപരിചിതരോടൊപ്പം രാത്രിയിൽ ദീർഘദൂര ഓട്ടങ്ങൾ പോകുന്ന ടാക്സി ഡ്രൈവർമാർ നേരിടാൻ സാധ്യതയുള്ള അപകടങ്ങൾക്കു നേരെ വിരൽചൂണ്ടി ഒരു മലയാള ഹ്രസ്വചിത്രം. സജീ കാരിക്കോട് സംവിധാനം നിർവഹിച്ച കെഎൽ 14ജി 2062 എന്ന ഹ്രസ്വചിത്രമാണ് ടാക്സി ഡ്രൈവർമാർ നേരിടാൻ സാധ്യതയുള്ള അപകടങ്ങൾക്കു നേരെ വിരൽ ചൂണ്ടുന്നത്.

പരിചയമില്ലാത്തവർ ഓട്ടം വിളിക്കുമ്പോൾ ടാക്സി ഡ്രൈവർമാർ അവരോടൊപ്പം ദൂരസ്ഥലങ്ങളിലേക്കു പോകുന്നതിനു കാരണം അവർ നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ടുകളാണ്. ടാക്സി ഡ്രൈവർമാരുടെ ദുരവസ്ഥയെ മുതലെടുത്താണ് പലരും അവരെ അപകടത്തിലാക്കുന്നത്.

പ്രണയിച്ച പെണ്ണിനെ വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് വിവാഹം കഴിച്ച വ്യക്തിക്കു പ്രണയിക്കുന്നവരോടു സഹതാപം തോന്നുക തികച്ചും സ്വഭാവികം. എന്നാൽ സഹതാപത്തിനും സ്വന്തം പ്രാരാബ്ധങ്ങൾക്കുമപ്പുറം ഒരോരുത്തരും ചിന്തിക്കണം. ആട്ടിൻതോലണിഞ്ഞ ചെന്നായ്ക്കളുടെ രൂപത്തിലെത്തുന്നവരെ തിരിച്ചറിയാനുള്ള വിവേകം കാട്ടണം എന്ന എന്ന സന്ദേശം പകരുന്നു ഈ ഹ്രസ്വചിത്രം.

ഈ ഹ്രസ്വചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും തയ്യാറാക്കിയിരിക്കുന്നത് എൽദോ ജേക്കബാണ്. നിർമാണം ബി ജോസഫ്. മക്ബൂൽ സൽമാൻ പ്രധാന വേഷത്തിലെത്തുന്ന ഈ ഹ്രസ്വചിത്രത്തിൽ കൊച്ചുപ്രേമനും അഭിനയിക്കുന്നുണ്ട്.