ബാഹുബലി എന്ന സിനിമയിലൂടെ ഇന്ത്യ മുഴുവൻ ആരാധകരുള്ള താരമായി പ്രഭാസ് മാറി. തെന്നിന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള പ്രിയതാരത്തിന്റെ 38ാം പിറന്നാൾ ആണ് ഇന്ന്. സിനിമാപ്രവർത്തകരും ആരാധകരും അദ്ദേഹത്തിന് പിറന്നാൾ ആശംസകൾ നേർന്നിരുന്നു. എന്നാൽ ഏവരും കാത്തിരുന്നത് അനുഷ്ക ഷെട്ടിയുടെ ആശംസകൾക്ക് വേണ്ടിയായിരുന്നു.
ഇരുവരും പ്രണയത്തിലാണെന്ന് ഗോസിപ്പുകൾ വന്നിരുന്നെങ്കിലും അനുഷ്ക അത് നിഷേധിച്ചിരുന്നു. ട്വിറ്ററിൽ പിറന്നാൾ ആശംസകൾ നേർന്ന നടി പ്രഭാസിന് സർപ്രൈസ് ഗിഫ്റ്റും നൽകി. വിലപിടിപ്പുള്ള ഡിസൈനർ വാച്ച് ആണ് പ്രഭാസിന് പിറന്നാൾ സമ്മാനമായി അനുഷ്ക നൽകിയത്. വാച്ച് ഒരുപാട് ഇഷ്ടമുള്ള ആളാണ് പ്രഭാസ്. അതുകൊണ്ടാണ് ഇങ്ങനെയൊരു സമ്മാനം അനുഷ്ക നൽകിയതും.
പിറന്നാളിനോട് അനുബന്ധിച്ച് പ്രഭാസിന്റെ പുതിയ ചിത്രം സാഹോയുടെ ഫസ്റ്റ്ലുക്ക് പുറത്തുവന്നിരുന്നു.