Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മിയ ഖലീഫ മലയാളത്തിലേക്കില്ല ?

mia-chnukzz

ലോകപ്രശസ്ത പോൺതാരം മിയ ഖലീഫ മലയാളത്തിലെത്തുവെന്ന വാർത്ത ആവേശത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തത്. ഒമർ ലുലു സംവിധാനം ചെയ്‌ത ഹിറ്റ് ചിത്രം ചങ്ക്സിന്റെ രണ്ടാം ഭാഗത്തിലായിരിക്കും മിയ മലയാളികൾക്ക് മുന്നിൽ പ്രത്യക്ഷപ്പെടുക എന്നായിരുന്നു വാര്‍ത്ത.

ചിത്രത്തിന്റെ സംവിധായകൻ ഒമർ ലുലു ഇത് സ്ഥിരീകരിച്ചിരുന്നുവെങ്കിലും വാർത്ത നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് മിയയുടെ പ്രതിനിധികള്‍. ഒരു ഇന്ത്യന്‍ ചിത്രത്തിലും ഭാഗമാകുന്നില്ലെന്ന് മിയയുടെ വക്താവിനെ ഉദ്ദരിച്ച് ബോളിവുഡ് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.‌‌ ഇന്ത്യയില്‍ ഒരു ഏജന്‍സിയുമായും സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങൾ മിയ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് അവര്‍ വ്യക്തമാക്കി. നിലവില്‍ പോണ്‍ രംഗത്തുനിന്നും വിട്ടു നില്‍ക്കുന്ന മിയ ഒരു മാധ്യമപ്രവര്‍ത്തകയായാണ് ജോലി ചെയ്യുന്നത്.

അതേസമയം അതിഥിതാരമായല്ല മിയ ഖലീഫ ചിത്രത്തിൽ എത്തുന്നതെന്നും കാരക്‌റ്റർ റോളിലായിരിക്കും താരമെത്തുകയെന്നും സംവിധായകൻ ഒമർ ലുലു പറഞ്ഞിരുന്നു. മിയയുമായി അവസാനവട്ട ചര്‍ച്ചകള്‍ കൂടി ബാക്കിയുണ്ടെന്നും അതിന് ശേഷം ഔദ്യോഗികസ്ഥിരീകരം ഉണ്ടാകുമെന്നും ഒമര്‍ വ്യക്തമാക്കിയിരുന്നു.

‘ചങ്ക്സ് 2: ദ് കണ്‍ക്ലൂഷന്‍ എന്നാണ് രണ്ടാം ഭാഗത്തിന്റെ പേര്. ഹണി റോസ് തന്നെയാകും നായിക. മറ്റുതാരങ്ങളെ തീരുമാനിച്ചിട്ടില്ല. ചങ്ക്സിന് തിരക്കഥ ഒരുക്കിയ സാരംഗും സനൂപും തന്നെയാണ് രണ്ടാം ഭാഗത്തിന്റെയും രചന നിര്‍വഹിക്കുന്നത്. ഓണം റിലീസായാകും ചങ്ക്സ് 2 തിയേറ്ററുകളില്‍ എത്തുക. ഹിന്ദിയിലെ ഗോൽമാൽ സീരിസ് പോലെ മുഴുനീള ഫൺ എന്റർടെയ്നറായാകും ചങ്ക്സ് 2വും എത്തുക.–ഒമര്‍ ലുലു പറഞ്ഞു.

ഒരു അഡാര്‍ ലവ് ആണ് ഒമറിന്റെ അടുത്ത ചിത്രം. ചിത്രീകരണം ഡിസംബര്‍ 14ന് ആരംഭിക്കും. വിഷുവിനാണ് റിലീസ്. ഇതിനു ശേഷമാകും ചങ്ക്സ് 2 തുടങ്ങുക.