Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്ലാസ്റ്റിക് സർജറി; ‘ലിപ്‌ലുക്ക്’ മാറി ശ്രീദേവി

sridevi-plastic-1

സൗന്ദര്യം നിലനിർത്താൻ ഏതറ്റംവരെയും പോകുന്നവരാണ് സിനിമാതാരങ്ങൾ. മേക്കപ്പ് മാത്രമല്ലാതെ അഭംഗിയുള്ള ശരീരഭാഗങ്ങള്‍ സൗന്ദര്യ ശസ്ത്രക്രിയയിലൂടെ മാറ്റംവരുത്തുന്നവരുമുണ്ട്. ഇപ്പോഴിതാ നടി ശ്രീദേവിയുടെ പുതിയ ലുക്ക് ആണ് ബിടൗണിൽ ചർച്ച.

Sridevi's Lips Plastic Surgery Gone Horribly WRONG

നടി ചുണ്ടിൽ ശസ്ത്രക്രിയ നടത്തിയതിൽ എന്തോ തകരാറ് പറ്റിയെന്നാണ് പാപ്പരാസികളുടെ കണ്ടെത്തൽ. കഴിഞ്ഞ ദിവസം സംവിധായകൻ അനുരാഗ് കശ്യപ് സംഘടിപ്പിച്ച ചടങ്ങിൽ ശ്രീദേവിയും ഭർത്താവ് ബോണി കപൂറും എത്തിയിരുന്നു. അതിനിടെയാണ് പാപ്പരാസികൾ ശ്രീദേവിയുടെ ലുക്ക് ശ്രദ്ധിക്കുന്നത്. ചുണ്ടിൽ കാര്യമായ തകരാറ് സംഭവിച്ചിരിക്കുന്നു.

Sridevi & Kangana Ranaut Attending Saraswati Puja 2018 Full Video HD

ഇക്കാര്യം മാധ്യമങ്ങൾ തന്നെ ഇതിന് മുമ്പ് ശ്രീദേവിയോട് ചോദിച്ചിരുന്നു. താനൊരു സിസ്റ്റമാറ്റിക് ലൈഫ് ആണ് നയിക്കുന്നതെന്നും ആരോഗ്യം നന്നായി കാത്തുസൂക്ഷിക്കുന്ന ആളാണെന്നും ശ്രീദേവി പറഞ്ഞു. പവർ യോഗ, ആഴ്ചയിൽ നാല് ദിവസം ടെന്നിസ്, ഡയറ്റ്, ജങ്ക് ഫുഡ് പൂർണമായും ഒഴിവാക്കും, മധുരപലഹാരങ്ങൾ ഇല്ല. ഇതൊക്കെ തന്റെ ലുക്കിൽ മാറ്റം വരുത്തുന്നുണ്ടെന്നും പ്ലാസ്റ്റിക് സർജറി ചെയ്യേണ്ട ആവശ്യം തനിക്കില്ലെന്നും ശ്രീദേവി പറഞ്ഞു. എന്നാൽ പുതിയ ചിത്രങ്ങളും വിഡിയോയും കൂടുതൽ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.