നിത്യ മേനോന്‍ സുന്ദരി തന്നെ; പുതിയ ചിത്രങ്ങൾ

തെന്നിന്ത്യൻ സിനിമയിലെ മിന്നും നായികയാണ് നിത്യാ മേനോൻ. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിൽ വിവിധ നായകന്മാർക്കൊപ്പം നിരവധി സൂപ്പർഹിറ്റുകൾ സമ്മാനിച്ച നടിയുടെ പുതിയ ലുക്ക് ചർച്ചയാകുകയാണ്. സൗന്ദര്യം നിലനിർത്താനും സ്ലിം ബ്യൂട്ടിയാകും നടിമാർ പഠിച്ചപണി പയറ്റുമ്പോൾ അതിലൊന്നും വലിയ വിശ്വാസം നിത്യയ്ക്കില്ല.

നടി സമൂഹമാധ്യമത്തിൽ അപ്‌ലോഡ് ചെയ്ത പുതിയ ചിത്രത്തെ പ്രകീർത്തിച്ചും വിമർശിച്ചും നിരവധി ആളുകൾ എത്തുന്നുണ്ട്. അടുത്തിറങ്ങിയ വിജയ് ചിത്രമായ മെർസലിലും തടിയുള്ള ലുക്കിൽ തന്നെയായിരുന്നു നിത്യ എത്തിയത്. അനുഷ്കയെ പോലുള്ള നടികൾ തടി കുറയ്ക്കാൻ ശ്രമിക്കുമ്പോൾ നിത്യ തന്റെ ശരീരഭാരത്തെക്കുറിച്ച് ആശങ്കപ്പെടുന്നതേയില്ല. 

പുതിയ ചിത്രത്തിൽ വ്യത്യസ്തമായ കഥാപാത്രത്തെയാണ് നിത്യ അവതരിപ്പിക്കുന്നത്. സ്വവർഗരതിക്കാരിയായ ഒരു പെൺകുട്ടിയുടെ വേഷമാണ് പുതിയ ചിത്രത്തിൽ അവരുടേത്. തെലുങ്കിലെ ഒരു പ്രമുഖ യുവനായികയ്ക്കൊപ്പമാണ് നിത്യ ഇൗ ചിത്രത്തിൽ അഭിനയിക്കുന്നത്. ഇതേ നടിയോടൊപ്പം നിത്യയുടെ ഒരു ലിപ്‌ലോക്ക് കൂടി ചിത്രത്തിലുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യൻ സിനിമാ ചരിത്രത്തിൽ തന്നെ ആദ്യമായാവും രണ്ടു പ്രമുഖ നടിമാർ ലിപ‌്‌ലോക്ക് രംഗത്തിൽ ഒരുമിച്ച് അഭിനയിക്കുന്നത്. ലെസ്ബിയൻ കഥാപാത്രമായി അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ് താനെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ നിത്യ പറഞ്ഞിരുന്നു.