Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുട്ടിയുരുമ്മിയുള്ള സെൽഫി വേണ്ട: വിദ്യാ ബാലൻ

vidya balan selfie row

താരങ്ങൾക്കൊപ്പം സെൽഫിയെടുക്കാൻ ആരാധകർ തിക്കും തിരക്കുമുണ്ടാക്കുന്നത് ഇക്കാലത്ത് സാധാരണയാണ്. ഇഷ്ടതാരങ്ങളെ അടുത്തു കിട്ടിയാൽ അവർക്കൊപ്പം എന്തു വില കൊടുത്തും ഒരു ചിത്രമെടുക്കാൻ ആരാധകർ ശ്രമിക്കാറുമുണ്ട്. പല താരങ്ങൾക്കും ഇത് അത്ര പിടിക്കില്ലെങ്കിലും ആരാധകരെ പിണക്കാൻ ഇഷ്ടമില്ലാത്തതു കൊണ്ട് പലരും സെൽഫികൾക്കായി പോസ് ചെയ്യാറുണ്ട്.

എന്നാൽ നടി വിദ്യാ ബാലൻ എയർപോർട്ടിൽ വച്ച് തന്റെ സെൽഫിയെടുക്കാൻ ശ്രമച്ചയാളെ ശാസിച്ച സംഭവവും കഴിഞ്ഞ ദിവസമുണ്ടായി. സെൽഫിയെടുക്കാൻ വന്നവർക്കായി പോസ് ചെയ്ത വിദ്യയ്ക്ക് ഇൗ ആരാധകൻ തന്റെ ദേഹത്ത് സ്പർശിച്ചതാണ് അരോചകമായത്. അപ്പോൾ തന്നെ അനിഷ്ടം പ്രകടിപ്പിച്ച വിദ്യ സെൽഫിക്ക് നിന്നു കൊടുക്കാതെ നടന്നു പോകുകയും ചെയ്തു. 

സിനിമയ്ക്കകത്തും പുറത്തും ശക്തമായ നിലപാടുകളെടുക്കുന്നയാളാണ് വിദ്യ. തനിക്ക് ഇഷ്ടമില്ലാത്ത പെരുമാറ്റം പൊതു സ്ഥലത്ത് ഉണ്ടായപ്പോൾ അവർ പ്രതികരിച്ചത് നന്നായി എന്നാണ് ഭൂരിപക്ഷം ആരാധകരും പറയുന്നത്. സെൽഫിയെടുക്കുന്നതിൽ തെറ്റില്ലെങ്കിലും ഒരാളുടെ സ്വകാര്യതയും സൗകര്യവും നോക്കാതെ അതു ചെയ്യുന്നത് ശരിയല്ലെന്നാണ് ഇക്കൂട്ടർ പറയുന്നത്.