Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭ്രാന്തന്മാർക്കേ ഇങ്ങനെ ചെയ്യാനാകൂ: നടി ഗായത്രി അരുൺ

Gayathri Arun

മലയാളസീരിയില്‍ രംഗത്തെ പ്രശസ്തയായ നടിയാണ് ഗായത്രി അരുൺ. സർവോപരി പാലാക്കാരൻ എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തും അരങ്ങേറ്റം കുറിച്ചിരുന്നു. കുറച്ച് ദിവസങ്ങളിലായി നടി ആകെ വിഷമത്തിലാണ്. കുറച്ച് ദിവസങ്ങളിലായി ഒരുപാട് പ്രശ്നങ്ങളിലൂടെ തനിക്ക് കടന്നുപോകേണ്ടി വന്നുവെന്നും നടി പറയുന്നു.

gayatri-arun

തന്നെപറ്റി പ്രചരിക്കുന്ന വ്യാജവാർത്തയാണ് നടിയെ അസ്വസ്ഥയാക്കിയത്. ഗായത്രി ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നും മരണപ്പെട്ടുവെന്നും സമൂഹമാധ്യമങ്ങളിലൂടെ വ്യാജവാർത്ത പ്രചരിച്ചിരുന്നു. ഇതേതുടര്‍ന്ന് നിരവധി ഫോൺകോളുകളും ഗായത്രിയെ തേടിയെത്തി.

സത്യാവസ്ഥ അറിയാൻ പേടിയോട് കൂടിയാണ് എല്ലാവരും തന്നെ വിളിക്കുന്നതെന്നും ആദ്യമൊക്കെ അത്ര കാര്യമാക്കിയില്ല എല്ലാം തമാശയായാണ് എടുത്തതെന്നും ഗായത്രി  പറഞ്ഞു. എന്നാൽ ദിവസങ്ങൾ കഴിയുംതോറും കാര്യങ്ങൾ ഗുരുതരമായി മാറുകയായിരുന്നുവെന്നും നടി പറഞ്ഞു.   

നടി ജീവനോടെ ഉണ്ടോ എന്നറിയാൻ പരിഭ്രാന്തരായി വിളിച്ചവരും ഉണ്ട്. ഗായത്രിയുടെ ഭർത്താവിനും  ഇതുപോലെ കോളുകളും സന്ദേശങ്ങളും വരാൻ തുടങ്ങി. ഇതോടെയാണ് സമൂഹമാധ്യമത്തിലൂടെ പ്രതികരണവുമായി നടി നേരിട്ട് എത്തിയത്. 

‘മാനസികമായി പ്രശ്നം ഉള്ളവർക്കേ ഇങ്ങനെ ചെയ്യാൻ പറ്റു. ഭ്രാന്തന്മാർക്ക് മാത്രമേ  ഇങ്ങനെയുള്ള വാർത്തകൾ ഉണ്ടാക്കാനും സാധിക്കൂ. മാനസികമായി വൈകല്യമുള്ളവരോട് സംസാരിച്ചിട്ടു കാര്യമില്ല. എനിക്ക്  പറയാൻ ഉള്ളത് സാധാരണ ജനങ്ങളോടാണ്. ഇങ്ങനെ ഒരു വാർത്ത വരുമ്പോൾ അതിനു പിന്നിലുള്ള സത്യം അറിഞ്ഞതിനു ശേഷം മാത്രം മൂന്നാമതൊരാൾക്ക് ഷെയർ ചെയ്യുക’.     

കാരണം ഇത്തരം വാർത്തകൾ മൂലം മാനസികമായി തളർന്നുപോകുന്ന നിരവധി ആളുകൾ ഉണ്ട്. നമ്മുടെ പ്രിയപ്പെട്ടവർക്ക് ഇങ്ങനെയൊരു അവസ്ഥ വരുമ്പോഴെ അത് മനസ്സിലാകൂ.’–ഗായത്രി പറഞ്ഞു.