Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആര്യയെ വിവാഹം ചെയ്യില്ല; വെളിപ്പെടുത്തലുമായി സൂസന്ന

arya-susanna

ആര്യയുടെ ജീവിതപങ്കാളിയെ കണ്ടെത്താന്‍ നടത്തിയ റിയാലിറ്റി ഷോ ആരെയും കണ്ടെത്താതെ അവസാനിച്ചെങ്കിലും വിവാദങ്ങൾ വിട്ടൊഴിയുന്നില്ല. ഫൈനലിൽ വന്ന ആരെയും വിവാഹം കഴിക്കാൻ പറ്റില്ലെന്ന നടന്റെ തീരുമാനം മത്സരാർത്ഥികളെ മാത്രമല്ല പ്രേക്ഷകരെയും വേദനിപ്പിച്ചു. ശ്രീലങ്കന്‍ സ്വദേശി സൂസന്ന, മലയാളികളായ സീതാലക്ഷ്മി, അഗത എന്നിവരായിരുന്നു ഫൈനലിൽ എത്തിയത്. ആര്യയുടെ തീരുമാനം പോസീറ്റിവ് ആയാണ് സീതാലക്ഷ്മിയും അഗതയും കണ്ടത്. മാത്രമല്ല ആര്യയെ പിന്തുണച്ച് ഇരുവരും സമൂഹമാധ്യമത്തിൽ കുറിപ്പ് എഴുതകയും ചെയ്തു.

I Won't Marry Arya : Susana | Enga Veetu Mapillai, Kuhasini | Hot News

എന്നാൽ മത്സരാർത്ഥികളിൽ വിജയസാധ്യത കണ്ടിരുന്ന സൂസന്ന മാത്രം യാതൊന്നും പ്രതികരിക്കാതെ തിരികെ കാനഡയിലേക്ക് തിരിക്കുകയായിരുന്നു. ഇപ്പോഴിതാ സൂസന്നയുടെ വെളിപ്പെടുത്തലാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. സമൂഹമാധ്യമത്തിൽ ലൈവിൽ വന്നായിരുന്നു സൂസന്നയുടെ പ്രതികരണം. 

ആര്യയെ വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് സൂസന്ന പ്രതികരിച്ചു. മാത്രമല്ല ഇനി ആര്യയെ കാണുന്നില്ലെന്നും സൂസന്ന പറഞ്ഞു. പരിപാടി മുൻകൂട്ടി നിശ്ചയിച്ച തിരക്കഥയിലൂടെയാണോ നടത്തിയതെന്ന ആരാധകരുടെ ചോദ്യത്തിന് അതെ, എന്നായിരുന്നു സൂസന്നയുടെ ഉത്തരം. സൂസന്നയുടെ വെളിപ്പെടുത്തൽ വലിയ ചർച്ചയായതോടെ ലൈവ് വിഡിയോ സൂസന്ന പിന്നീട് നീക്കം ചെയ്തു.

മത്സരത്തിലെത്തിയ അവസാന മൂന്നുപേരിൽ പ്രായം കൂടിയ സൂസന്ന, വിവാഹമോചിതയും ഒരു കുട്ടിയുടെ അമ്മ കൂടിയാണ്.