അനുഷ്‌കയ്ക്ക് സങ്കടം, സാക്ഷിക്ക് സന്തോഷം

ഐപിഎല്ലില്‍ ഇന്നലെ തീപാറുന്ന പോരാട്ടമായിരുന്നു. റോയല്‍ ചലഞ്ചേഴ്‌സ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ക്യാപ്റ്റന്‍ എംഎസ് ധോണിയും തമ്മിലുള്ള മത്സരം ആവേശത്തോടെയാണ് ക്രിക്കറ്റ് പ്രേമികള്‍ കണ്ടത്. ഇരുവരെയും പ്രോത്സാഹിപ്പിക്കാന്‍ ഭാര്യമാരും എത്തിയിരുന്നു. എന്നാൽ മത്സരത്തിൽ കളിയില്‍ റോയൽ ചലഞ്ചേർസ് തോറ്റതോടെ അനുഷ്‌ക നിരാശയിലായി. 

ഭര്‍ത്താക്കന്മാരുടെ സന്തോഷത്തിലും സങ്കടത്തിലും പങ്കുചേരുന്ന രണ്ട് ഭാര്യമാരെയാണ് ഗാലറിയില്‍ കാണികള്‍ കണ്ടത്. കയ്യടിച്ചും സന്തോഷിച്ചും മത്സരം കാണുന്ന ഇരുവരുടെയും ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ അഞ്ചുവിക്കറ്റിനാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് തകര്‍ത്തത്. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 206 റണ്‍സ് വിജയലക്ഷ്യം ചെന്നൈ രണ്ട് പന്തു ശേഷിക്കെ മറികടന്നു.