നിവിൻ പോളിയുടെ നായികയായി മലയാളത്തിലെത്തിയ അനു ഇമ്മാനുവൽ ഇപ്പോൾ തെലുങ്കിലെ തിരക്കേറിയ നായികയാണ്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു.
ചിത്രങ്ങൾ: Light Lock Creations photography
ഈ വർഷം തന്നെ മൂന്നുചിത്രങ്ങളാണ് തെലുങ്കിൽ അനുവിന്റേതായി പുറത്തിറങ്ങിയത്. നാഗചൈതന്യ നായകനായ ഷൈലജ റെഡ്ഡി അല്ലുഡു തിയറ്ററുകളിൽ മുന്നേറുന്നു.
നാഗാർജുന നായകനാകുന്ന പുതിയ ചിത്രം, ധനുഷിന്റെ അടുത്ത തമിഴ് ചിത്രം എന്നിവയാണ് അനുവിന്റെ പുതിയ പ്രോജക്ടുകൾ.
സ്വപ്‌ന സഞ്ചാരി എന്ന ചിത്രത്തില്‍ ജയറാമിന്റെയും സംവൃത സുനിലിന്റെയും മകളായി അഭിനയിച്ച അനു ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലൂടെ നായികയായി എത്തി. പിന്നീട് തെലുങ്കില്‍ സജീവമാകുകയായിരുന്നു.