Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വസ്ത്രത്തിന് ഇറക്കം കുറഞ്ഞതിന് വിമർശനം; മറുപടി കൊടുത്ത് സമാന്ത

samantha-story

ഗ്ലാമർ വസ്ത്രങ്ങൾക്ക് നേരെ വരുന്ന വിമർശനങ്ങൾക്ക് ചുട്ടമറുപടി നൽകുന്ന താരമാണ് സമാന്ത. വിവാഹത്തിന് ശേഷവും ഇത്തരം വസ്ത്രങ്ങൾ അണിയുന്നതിനെതിരെ നടിക്കുനേരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു.

ബിക്കിനി ധരിച്ച ചിത്രം പോസ്റ്റ് ചെയ്തതിന്റെ പേരില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപം ചൊരിഞ്ഞവര്‍ക്ക് വീണ്ടും മറുപടി നൽകുകയാണ് താരം. വിമർകർക്ക് നടുവിരൽ നമസ്കാരം എന്ന ചിത്രം നടി പോസ്റ്റ് ചെയ്തു. ‘വിവാഹത്തിന് ശേഷം എങ്ങനെ ജീവിക്കണമെന്ന് പറയുന്നവര്‍ക്ക് വേണ്ടി’ എന്ന കുറിപ്പോടു കൂടിയായിരുന്നു നടിയുടെ പ്രതികരണം.

ഭര്‍ത്താവും നടനുമായ നാഗചൈതന്യയ്‌ക്കൊപ്പം സ്‌പെയിനില്‍ അവധിയാഘോഷിക്കുന്ന ചിത്രം സാമന്ത പങ്കുവച്ചിരുന്നു. ചിത്രത്തിൽ ഇറക്കം കുറഞ്ഞ വസ്ത്രമായിരുന്നു നടി ധരിച്ചിരുന്നത്. ഇതാണ് ചിലരെ ചൊടിപ്പിച്ചത്.