Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭാര്യ ഭുവനേശ്വരിയെ കണ്ട് പൊട്ടിക്കരഞ്ഞ് ശ്രീശാന്ത്; വിഡിയോ

sreesanth-crying

സല്‍മാന്‍ ഖാന്‍ അവതാരകനായെത്തുന്ന ഹിന്ദി ബിഗ് ബോസിലെ പോപ്പുലര്‍ മത്സരാര്‍ഥിയാണ് മുന്‍ ക്രിക്കറ്റ് താരവും നടനുമായ ശ്രീശാന്ത്. 17 മത്സരാര്‍ഥികളിൽ ഏക മലയാളിയും ശ്രീ തന്നെ. ബിഗ് ബോസില്‍ ശ്രീശാന്ത് പൊട്ടിക്കരയുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറൽ.

വിഡിയോ സന്ദേശവുമായി ഭാര്യ ഭുവനേശ്വരി കുമാരി എത്തിയപ്പോഴാണ് ശ്രീശാന്ത് പൊട്ടിക്കരഞ്ഞത്. കുടുംബത്തെ സ്‌ക്രിനില്‍ കണ്ടപ്പോള്‍ ശ്രീശാന്തിന് സങ്കടം നിയന്ത്രിക്കാനായില്ല. കുട്ടികളെ തനിക്ക് വല്ലാതെ മിസ് ചെയ്യുന്നുവെന്ന് ശ്രീശാന്ത് പലപ്പോഴും ഷോയില്‍ പറയാറുണ്ടായിരുന്നു.

പരിപാടിയുടെ തുടക്കം തന്നെ ശ്രീശാന്ത് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. ആദ്യ ടാസ്‌കില്‍ പരാജയപ്പെട്ട ശ്രീശാന്ത് ഷോയില്‍നിന്ന് ഇറങ്ങി പോകുമെന്ന് ഭീഷണിപ്പെടുത്തി. ഇത് മറ്റു മത്സരാര്‍ഥികളില്‍ കടുത്ത അമര്‍ഷമുണ്ടാക്കി.  സഹമത്സരാര്‍ഥികളായ സബ ഖാന്‍, സോമി ഖാന്‍ എന്നിവരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ട ശ്രീശാന്ത് അവരെ തല്ലുമെന്ന് ഭീഷണി മുഴക്കിയതും വലിയ വിവാദമായി.