കമല്‍ഹാസന്റെ മകളും നടിയുമായ അക്ഷര ഹാസന്റെ സ്വകാര്യചിത്രങ്ങള്‍ ചോർന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന വിശേഷം. അക്ഷരയുടെ ഫോണ്‍ ഹാക്ക് ചെയ്താകാം ചിത്രങ്ങള്‍ ചോര്‍ത്തിയതെന്നാണ് കരുതുന്നത്.
‘ഷമിതാഭ്’ എന്ന ചിത്രത്തിലൂടെയാണ് സിനിമാ ലോകത്തേക്ക് അക്ഷര അരങ്ങേറ്റം കുറിക്കുന്നത്. അജിത്ത് നായകനായ വിവേകത്തിലാണ് അക്ഷര അവസാനമായി അഭിനയിച്ചത്.
അക്ഷരയുടെ ഗ്ലാമർ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലാകെ പടര്‍ന്ന് കഴിഞ്ഞു. നടിയുടെ ഭാഗത്തുനിന്നും ഇതുവരെയും യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ല. എന്നാൽ സമൂഹമാധ്യമങ്ങളിൽ നടിക്കെതിരെയാണ് വിമർശനങ്ങൾ ഉയരുന്നത്.
ഇതിന് മുമ്പ് ബിക്കിനി അണിഞ്ഞുള്ള ഫോട്ടോഷൂട്ട് നടത്തിയ താരമാണ് അക്ഷരയെന്നും അതിൽ കൂടുതൽ ചിത്രങ്ങളിൽ ഇല്ലെന്നുമാണ് വിമർശകർ അഭിപ്രായപ്പെടുന്നത്. കമൽഹാസൻ എന്ന നടന്റെ പേരിന് കളങ്കം വരുത്തിയെന്ന് പറയുന്നവരും ഇക്കൂട്ടത്തിലുണ്ട്.
നേരത്തെ നടി ആമി ജാക്സന്റെ സ്വകാര്യ ചിത്രങ്ങള്‍ ഇത്തരത്തില്‍ ചോര്‍ന്നിരുന്നു. അന്ന് ലണ്ടനിലെ സൈബര്‍ ക്രൈം സെല്ലില്‍ താരം പരാതിയും നല്‍കിയിരുന്നു.