ഇഷ്ടതാരത്തെ കണ്ട് കണ്ണുനിറഞ്ഞു; നയൻതാരയെ ഞെട്ടിച്ച ആരാധകൻ

തെന്നിന്ത്യയിൽ ഏറ്റവുമധികം ആരാധകരുള്ള നടിയാണ് നയൻതാര. 2005ൽ അയ്യാ എന്ന സിനിമയിലൂടെ തമിഴകത്തു നായികയായി അരങ്ങേറ്റം കുറിച്ച താരം, തന്റെ കരിയര്‍ ഒരു പതിറ്റാണ്ടുപിന്നിടുമ്പോഴും തെന്നിന്ത്യയിലെ താരറാണിയായി തുടരുന്നു. നടിയോടുള്ള ആരാധകരുടെ സ്നേഹം വെളിവാക്കുന്ന വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്.

കൊലമാവ് കോകിലയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ചാനൽ പരിപാടിയിൽ നയൻതാര പങ്കെടുത്തിരുന്നു. നയൻതാരയുടെ കടുത്ത ആരാധകരെയായിരുന്നു പരിപാടിയിൽ കാണികളായി ക്ഷണിച്ചിരുന്നത്. നയൻതാരയെ നേരിട്ടുകണ്ട ആരാധകൻ പൊട്ടിക്കരയുകയായിരുന്നു. 

ആരാധകന്റെ സ്നേഹം കണ്ടു നയൻതാരയ്ക്കും അദ്ഭുതമായി. അതിനു മറ്റൊരു കാരണം കൂടി ഉണ്ടായിരുന്നു. നടിയോടുള്ള ഇഷ്ടം മൂത്ത് തന്റെ കയ്യിൽ ‘നയൻതാര’ എന്നു പച്ചകുത്തിയിട്ടുമുണ്ടായിരുന്നു ആ ആരാധകൻ.

അതേസമയം തമിഴകത്തും തെലുങ്കിലും നടിക്ക് കൈനിറയെ ചിത്രങ്ങളാണ്. അജിത്ത് നായകനാകുന്ന വിശ്വാസം ആണ് റിലീസിനെത്തുന്ന അടുത്ത ചിത്രം.

വിജയെ നായകനാക്കി അറ്റ്ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും നയൻതാര തന്നെയാണ് നായിക.