തമിഴകം ഇനി കാലയുടെ ലോകത്താണ്. കബാലിക്ക് ശേഷം പാ.രഞ്ജിത്തും രജനീകാന്തും ഒന്നിക്കുന്ന കാലയുടെ ചിത്രീകരണം മുംബൈയില്‍ ആരംഭിച്ചു. അധോലോക നായകനായാണ് ഇത്തവണയും രജനി എത്തുന്നത്. കബാലിയിൽ മലേഷ്യ ആയിരുന്നെങ്കിൽ കാലായിൽ മുംബൈയാണ് തട്ടകം.
നാനാ പടേക്കര്‍, സമുദ്രക്കനി, ഈശ്വരി റാവു, അഞ്ജലി പട്ടീല്‍, സമ്പത്ത്, രവി കാലെ, സയാജി ഷിന്‍ഡെ, പങ്കജ് ത്രിപാഠി, മേജര്‍ ബിക്രംജീത്, അരുള്‍ദോസ്, ആകാശ്, വത്തിക്കുച്ചി ദിലീപന്‍, മണികണ്ഠന്‍, അരുന്ധതി, സാക്ഷി അഗര്‍വാള്‍, പെരുമാള്‍, സുകന്യ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ഹുമ ഖുറേഷിയാണ് 'കാലാ'യില്‍ രജനിയുടെ നായികയായി എത്തുക.
40 ദിവസാണ് മുംബൈയില്‍ ചിത്രീകരണം. അതിന് ശേഷം ചെന്നൈ. തിരുനെല്‍വേലിയില്‍ നിന്ന് മുംബൈയിലേക്ക് കുടിയേറിയവരുടെ സംഘര്‍ഷങ്ങളാകും സിനിമയുടെ പ്രമേയം.
കരികാലൻ എന്നാണ് സിനിമയുടെ ടാഗ്‌ലൈൻ. സംഗീതം സന്തോഷ് നാരായണൻ, എഡിറ്റിങ്– ശ്രീകർ പ്രസാദ്. സ്റ്റണ്ട്–ദിലിപ് സുബ്രഹ്മണ്യൻ.