നടൻ ധനുഷ് പൊതുവെ ശാന്തസ്വഭാവക്കാരനാണ്. എന്നാൽ കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ സകലനിയന്ത്രണവും നഷ്ടപ്പെടുകയുണ്ടായി. ഒരു ചാനൽ അവതാരകയാണ് നടനെ ദേഷ്യംപിടിപ്പിച്ചത്.
Dhanush leaves TV9 Interview in anger !
അഭിമുഖത്തിനിടെ ചാനലില്‍ നിന്നും ലേപല്‍ മൈക്ക് വലിച്ചെറിഞ്ഞ് ധനുഷ് ഇറങ്ങിപ്പോകുകയും ചെയ്തു. തെലുങ്ക് നല്‍കിയ അഭിമുഖത്തിനിടെയാണ് സംഭവം. പുതിയ ചിത്രമായ വേലയില്ലാ പട്ടധാരിയുടെ പ്രചാരണത്തിനായി ഹൈദരാബാദില്‍ എത്തിയപ്പോഴാണ് ധനുഷ് അഭിമുഖം നല്‍കിയത്.
എന്നാൽ അവതാരകയ്ക്ക് ചോദിക്കാനുണ്ടായിരുന്നത് സുചി ലീക്സിനെക്കുറിച്ചും കുടുംബപ്രശ്നങ്ങളെപ്പറ്റിയുമായിരുന്നു. ‘ദിസ് ഈസ് എ വെരി സ്റ്റുപ്പിഡ് ഇന്റര്‍വ്യു’ എന്നുപറഞ്ഞ് ധനുഷ് ഇറങ്ങിപ്പോകുകയായിരുന്നു.