ഗൗതമി-കമല്‍ഹാസന്‍ വേര്‍പിരിയല്‍ വാര്‍ത്ത സമൂഹമാധ്യമങ്ങളിലടക്കം കഴിഞ്ഞ ദിവസം വലിയ ചര്‍ച്ചയായ വാര്‍ത്തകളില്‍ ഒന്നായിരുന്നു. 13 വര്‍ഷത്തെ ഒരുമിച്ചുള്ള ജീവിതത്തിന് ശേഷമാണ് വേര്‍പിരിയുന്നതായി ഗൗതമി തന്നെ വ്യക്തമാക്കിയത്. എന്നാൽ കമല്‍ ഹാസനുമായി ഗൗതമി വീണ്ടും ഒന്നിക്കുന്നുവെന്ന് ചില മാധ്യമങ്ങളിൽ വാര്‍ത്തവന്നിരുന്നു.
പിണക്കം മറന്ന് കമൽഹാസനുമായി ഗൗതമി ഒന്നിക്കുന്നുവെന്നായിരുന്നു റിപ്പോർട്ട് ചെയ്തത്. എന്നാൽ ഈ വിഷയത്തിൽ രൂക്ഷപ്രതികരണവുമായി ഗൗതമി എത്തി. ട്വിറ്ററിലൂടെയായിരുന്നു നടിയുടെ പ്രതികരണം.
‘വിഡ്ഢികള്‍ പിറുപിറുക്കും പട്ടികള്‍ കുരയ്ക്കും. ഞാന്‍ മുന്‍പോട്ട് പോയികൊണ്ടിരിക്കുകയാണ്. എല്ലാവരും അവരുടെ ജീവിതത്തിന് പ്രാധാന്യം നല്‍കുക.’–ഗൗതമി ട്വീറ്റ് ചെയ്തു.