ജ്യോതിക, ജി.വി. പ്രകാശ് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ബാല സംവിധാനം ചെയ്യുന്ന നാച്ചിയാർ ടീസർ പുറത്തിറങ്ങി. സൂര്യയാണ് ടീസർ ഔദ്യോഗികമായി പുറത്തിറക്കിയത്.
Naachiyaar - Official Teaser
ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് ജ്യോതിക ചിത്രത്തിലെത്തുക. തന്റേടിയായ പൊലീസ് ഉദ്യോഗസ്ഥയെയാണ് ജ്യോതിക അവതരിപ്പിക്കുന്നത്.
സിനിമയുടെ ടീസറിൽ ജ്യോതികയുടെ കഥാപാത്രം അസഭ്യം പറയുന്നൊരു രംഗം ഇപ്പോൾ തന്നെ വിവാദമായി കഴിഞ്ഞു. ഇളയരാജ സംഗീതം നിർവഹിക്കുന്നു. മോഹൻലാലിന്റെ വില്ലൻ സിനിമയുടെ നിർമാതാവ് റോക്ലിൻ വെങ്കടേഷ് ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സിനിമയുടെ കഥയും ബാലയുടേതാണ്.
ജ്യോതികയുടെ പുതിയ ചിത്രം ‘നാച്ചിയാര്‍’ ഫസ്റ്റ്‌ലുക്ക് പുറത്തു വന്നു. ജിവി പ്രകാശ് ബാല കൂട്ടുകെട്ടിലാണ് ചിത്രം പിറക്കുന്നത്. ഇളയരാജയാണ് സംഗീതം. തന്റെ ഭാര്യ ബാലയുടെ ചിത്രത്തില്‍ അഭിനയിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് സൂര്യ പറഞ്ഞു.