മണവാട്ടിയായി തൂവെള്ള ഗൗണിൽ സുന്ദരിയായി മേഘ്ന എത്തി. കോട്ടുസ്യൂട്ടുമണിഞ്ഞ് ഒപ്പം ചിരഞ്ജീവി സർജയും. കൈകോർത്തുപിടിച്ച് ഇരുവരും കോറിമംഗലം സെന്റ് ആന്റണീസ് പള്ളിയിലേക്ക്. കുടുംബാംഗങ്ങളെ സാക്ഷിയാക്കി ചിരഞ്ജീവി സർജ മേഘ്നയ്ക്ക് മിന്നുചാർത്തിയത് പ്രണയസാഫല്യ നിമിഷം കൂടിയായി. നടി മേഘ്‌നാ രാജും കന്നട നടന്‍ ചിരഞ്ജീവി സര്‍ജയും വിവാഹിതരായി. കോറിമംഗലം സെന്റ് ആന്റണീസ് പള്ളിയില്‍ വച്ചായിരുന്നു വിവാഹം. മെയ്-2ന് ഹിന്ദു ആചാരപ്രകാരം ബെംഗളൂരു പാലസ് ഗ്രൗണ്ടില്‍ വിവാഹം നടക്കും.

മലയാളം, തമിഴ്, തെലുങ്ക് സിനിമകളിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ നടിയാണ് മേഘ്‌നാ രാജ്. രണ്ട് വര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും ജീവിതത്തില്‍ ഒന്നിക്കുന്നത്. ആട്ടഗര എന്ന സിനിമയില്‍ മേഘ്‌നയും ചിരഞ്ജീവി സര്‍ജയും ഒരുമിച്ച് അഭിനയിച്ചിരുന്നു.

ഒക്ടോബര്‍ 22നായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം. യക്ഷിയും ഞാനുമെന്ന വിനയന്‍ ചിത്രത്തിലൂടെയാണ് മേഘ്‌ന മലയാള സിനിമയില്‍ അരേങ്ങറിയത്. ഹാലേലുയ്യയാണ് മേഘ്‌നയുടെ ഒടുവില്‍ റിലീസ് ചെയ്ത മലയാള സിനിമ.

