സൗഹൃദങ്ങളുടെ വിളനിലം കൂടിയാണ് സിനിമ. അത്തരത്തില്‍ വര്‍ഷങ്ങള്‍ നീണ്ട സൗഹൃദത്തിന്റെ കഥ പറയുകയാണ് സംഗീത. മലയാളത്തിലും തമിഴിലും ഒട്ടേറെ ചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ സംഗീത തന്റെ നല്ല സുഹൃത്തായ വിജയ്യെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ആരാധകരെ സംരക്ഷിക്കുന്ന കാര്യത്തിലും സൗഹൃദങ്ങള്‍ സംരക്ഷിക്കുന്ന കാര്യത്തിലും വിജയ് എല്ലാവര്‍ക്കും മാതൃകയാണ്.

പ്രണയത്തെ കുറിച്ച് വിജയ്യ്ക്കുള്ള കാഴ്ചപാടുകള്‍ കൂടിയാണ് സംഗീത വൃക്തമാക്കുന്നത്. ‘അദ്ദേഹം ഒരിക്കലും പ്രണയത്തിന് എതിരല്ല. പക്ഷേ എന്നോട് പ്രണയത്തിലൊന്നും പോയി ചാടരുതെന്ന് അദ്ദേഹം പറഞ്ഞിരുന്നു.’ പക്ഷേ ആ വാക്കുകള്‍ ജീവിതത്തില്‍ പാലിക്കാന്‍ കഴിയാതിരുന്ന കഥയാണ് സംഗീത പറയുന്നത്. സംഗീതയുടെ വിവാഹം പ്രണയവിവാഹമായിരുന്നു. നടനും ഗായകനുമായ വിജയ് ബാലകൃഷ്‌ണൻ എന്ന കൃഷിനെയാണ് സംഗീത കല്ല്യാണം കഴിച്ചത്.
Vijay Asked Me Not to Fall in Love" - Sangitha Krish Opens Up
‘എന്റെയും വിജയ്യുടെയും കുടുംബങ്ങള്‍ തമ്മില്‍ നല്ല സൗഹൃദത്തിലാണ്. ഒരു കുടുംബം പോലെയാണ് ഞങ്ങള്‍ ഇപ്പോഴും കഴിയുന്നത്. എസ്.എ. ചന്ദ്രശേഖരന്‍ അങ്കിള്‍ ( വിജയുടെ അച്ഛന്‍) എന്റെ മുത്തശ്ശന്റെ നിര്‍മാണകമ്പനിയില്‍ ജോലിയെടുത്തിരുന്നു. വിജയ് സിനിമയില്‍ എത്തിയതിന് ശേഷം അദ്ദേഹത്തിന്റെ ഒരു ചിത്രത്തില്‍ ഞാന്‍ നായികയാവേണ്ടതായിരുന്നു. പക്ഷേ പല കാരണങ്ങള്‍ കൊണ്ട് അത് സംഭവിച്ചില്ല. അപ്പോള്‍ തന്നെ ഒരു നല്ല നര്‍ത്തകി എന്ന നിലയില്‍ ഞാന്‍ ശ്രദ്ധ നേടിയിരുന്നു. ആ ഇടയ്ക്ക് സംഘടിപ്പിച്ച വിജയ് സ്റ്റാര്‍ നൈറ്റ് എന്ന പരിപാടിയില്‍ എന്റെ നൃത്തം ഉണ്ടായിരുന്നു. അവിടെ വച്ചാണ് വിജയ്യും ഞാനും നല്ല സുഹൃത്തുക്കളാകുന്നത്. ഇപ്പോഴും ഏതെങ്കിലും പരിപാടിയില്‍ അദ്ദേഹം പങ്കെടുക്കാന്‍ പോകുന്നതിന് മുമ്പ് വിജയ്‌യുടെ ഭാര്യ എന്നെ വിളിക്കാറുണ്ട്. അവിടെ എന്റെ നൃത്തം ഉണ്ടോയെന്ന് ചോദിക്കും. ഉണ്ടെങ്കില്‍ അത് കണ്ട ശേഷമേ അദ്ദേഹം പോവുകയുള്ളൂ.’ സംഗീത പറയുന്നു.
ആ സിനിമയിൽ എന്റെ ശരീരം കാണിക്കണമെന്ന് നിർബന്ധംപിടിച്ചു: സംഗീത
പ്രണയവിവാഹത്തെ കുറിച്ച് മനസുതുറക്കുമ്പോഴാണ് വിജയ് മുന്‍പ് തന്ന ഉപദേശം അനുസരിക്കാതിരുന്ന കഥ സംഗീത പറയുന്നത്. ‘പ്രണയത്തില്‍ ഒന്നും ചെന്ന് ചാടാതിരുതെന്ന് അദ്ദേഹം എന്നെ ശാസിക്കുമായിരുന്നു. നീ നല്ല രീതിയില്‍ വിവാഹം കഴിച്ച് സെറ്റിലാകണം വല്ല ചുറ്റിക്കളിയുണ്ടെന്നെങ്ങാനും ഞാന്‍ കേട്ടു പോകരുതെന്ന് എന്ന് അദ്ദേഹം എപ്പോഴും പറയുമായിരുന്നു. അത് എന്റെ സുരക്ഷയെ കരുതിയായിരുന്നു. എന്നെക്കുറിച്ച് വല്ല ഗോസ്സിപ്പുകളോ മറ്റോ കേട്ടാല്‍ അപ്പോള്‍ തന്നെ വിജയ് എന്നെ വിളിച്ച് അതിനെക്കുറിച്ച് ചോദിക്കുമായിരുന്നു.’

‘പക്ഷേ പ്രണയത്തിന്റെ കാര്യത്തില്‍ അദ്ദേഹത്തിന്റെ ശാസന എനിക്ക് അനുസരിക്കാന്‍ പറ്റിയില്ല. ഞാന്‍ കൃഷുമായി പ്രണയത്തിലായി. ഒരു ദിവസം ഞാന്‍ കൃഷിനെയും കൂട്ടി വിജയ്യെ കാണാനെത്തി. കൃഷുമായി അദ്ദേഹം ഏറെ നേരം സംസാരിച്ചു. ഒടുവില്‍ അദ്ദേഹം എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു. ‘കൃഷ് വളരെ നല്ല വ്യക്തിയാണ്. നിങ്ങള്‍ നല്ല ജോഡികളാണ്’. അങ്ങനെ ആ പ്രണയത്തിന് അദ്ദേഹം പച്ചക്കൊടി കാണിച്ചു. അതുമാത്രമല്ല കൃഷിന്റെ യഥാര്‍ത്ഥ പേര് വിജയ് എന്നാണ്, വിജയുടെ ഭാര്യയുടെ പേര് സംഗീത എന്നും. ഞങ്ങള്‍ തമ്മില്‍ ഇക്കാര്യത്തിലുള്ള സാമ്യം എന്നെ ഏറെ വിസ്മയിപ്പിക്കുന്നതാണ്.’