Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

50 ദിവസങ്ങൾ രാജ്യത്തിനുണ്ടാക്കിയ നഷ്ടം; റോക്കട്രി ടീസർ

rocketry-teaser-madhavan

നമ്പിനാരായണന്റെ ജീവിതകഥ പറയുന്ന റോക്കട്രി-ദ് നമ്പി ഇഫക്റ്റിന്റെ ടീസര്‍ റിലീസ് ചെയ്തു. നമ്പി നാരായണനെ വെള്ളിത്തിരയിൽ അവതരിപ്പിക്കുന്ന മാധവന്റെ ശബ്ദത്തോടെയാണ് ടീസർ അവസാനിക്കുന്നത്. മാധവന്‍, ആനന്ദ് മഹാദേവന്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം. ഹിന്ദി, ഇംഗ്ലീഷ്, തമിഴ് ഭാഷകളിലാണ് ചിത്രം ഒരുക്കുന്നത്.

ROCKETRY - THE NAMBI EFFECT : Teaser (

ടീസറിലെ സംഭാഷണം–20 വര്‍ഷത്തിന് മുന്‍പ് ഈ വിജയം നമുക്കു സാധിക്കുമെന്ന് ഞാന്‍ പറഞ്ഞു. എന്റെ പേര് നമ്പി നാരായണന്‍. ഞാന്‍ റോക്കട്രിയില്‍ 35 വര്‍ഷവും ജയിലില്‍ 50 ദിവസവും ജീവിച്ചു. ആ 50 ദിവസത്തില്‍ രാജ്യത്തിനുണ്ടായ നഷ്ടത്തെക്കുറിച്ചാണ് ഈ കഥ. എന്നെക്കുറിച്ചല്ല". 

ചിലപ്പോള്‍ ഒരു മനുഷ്യനോട് ചെയ്യുന്ന തെറ്റ് ഒരു ജനതയോട് ചെയ്യുന്ന തെറ്റാണെന്നാണ്  ടീസറിന്റെ ക്യാപ്‌ഷൻ.

ഐ.എസ്.ആര്‍.ഒ ചാരക്കേസിനെ അടിസ്ഥാനമാക്കി നമ്പി നാരായണന്‍ രചിച്ച റെഡി ടു ഫയര്‍: ഹൗ ഇന്ത്യ ആന്റ് ഐ സര്‍വൈവ്ഡ് ദ് ഐ.എസ്.ആര്‍.ഒ സ്പൈ കേസ് എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് സിനിമ. ഹിന്ദി, ഇംഗ്ലീഷ്, തമിഴ് ഭാഷകളിലാണ് ചിത്രം ഒരുക്കുന്നത്.