അല്ലു അർജുനെയും ഭാര്യയെയും അമ്പരപ്പിച്ച് മലയാളികൾ; വിഡിയോ

66-ാമത് നെഹ്‌റു ട്രോഫി വള്ളം കളിയ്ക്ക് ആവേശം പകരാന്‍ തെലുങ്ക് സൂപ്പര്‍താരം അല്ലു അര്‍ജുന്‍ കുടുംബസമേതമാണ് കൊച്ചിയിൽ എത്തിയത്. നവംബർ 10നു രാവിലെ നെടുമ്പാശ്ശേരിയില്‍ എത്തിയ അല്ലുവും ഭാര്യ സ്നേഹയും നേരെ ആലപ്പുഴയിലേക്ക് പോകുകയായിരുന്നു.

പ്രിയ താരത്തെ സ്വീകരിക്കാൻ ആയിരക്കണക്കിന് ആളുകളാണ് വിമാനത്താവളത്തിനു പുറത്ത് തടിച്ചുകൂടിയത്. ഇത്രയധികം ജനക്കൂട്ടത്തെ കണ്ട അല്ലുവും അമ്പരന്നു. ബാനറുകളും അല്ലുവിന്റെ പേരും പടവും പതിച്ച കൊടികളുമായി മലയാളി ഫാൻസ് താരത്തിന്റെ വരവ് രാജകീയമാക്കി. 

വിശിഷ്ടാതിഥിയായാണ് താരം ജലമേളയുടെ ഭാഗമായത്. നേരത്തേ സച്ചിനെയായിരുന്നു അതിഥിയായി നിശ്ചയിച്ചിരുന്നത്. അദ്ദേഹം പിന്‍മാറിയതോടെയാണ് അല്ലുവിന് നറുക്കു വീണത്.