വില്ലത്തിയായി മധുബാലയുടെ തിരിച്ചുവരവ്; അഗ്നിദേവ് ട്രെയിലർ

റോജ, യോദ്ധാ എന്നീ സിനിമകളിലൂടെ പ്രേക്ഷകർക്കു പ്രിയങ്കരിയായ മധുബാല രണ്ടാംവരവിനൊരുങ്ങുന്നു. ബോബി സിംഹ നായകനായെത്തുന്ന അഗ്നിദേവ് എന്ന ചിത്രത്തിൽ വില്ലത്തിയായാണ് മധുബാലയുടെ തിരിച്ചുവരവ്. 

അരയ്ക്കു കീഴോട്ടു തളർ‍ന്ന് വീൽ ചെയറിൽ കഴിയുന്ന രാഷ്ട്രീയനേതാവായാണ് മധുബാല ചിത്രത്തിൽ അഭിനയിക്കുന്നത്. സിനിമയുടെ ട്രെയിലറിൽ തന്നെ ഞെട്ടിക്കുന്ന പ്രകടനമാണ് നടി കാഴ്ചവെയ്ക്കുന്നത്. രമ്യ നമ്പീശൻ, സതീഷ് എന്നിവരാണ് സിനിമയിലെ മറ്റുതാരങ്ങൾ.

ദുൽഖർ നായകനായ വായ്മൂടി പേസവും ആണ് നടി അവസാനമായി അഭിനയിച്ച തമിഴ് ചിത്രം.