Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തെന്നിന്ത്യൻ ഹാസ്യതാരം തവക്കള അന്തരിച്ചു

thavakala

തവക്കള എന്ന പേരിൽ അറിയപ്പെടുന്ന തമിഴ് നടൻ ബാബു (47) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. നാൽപതോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ചിത്രീകരണം പുരോഗമിക്കുന്ന ഗാന്ധിനഗറിൽ ഉണ്ണിയാർച്ച എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചുകൊണ്ടിരുന്നത്. ചെന്നൈ വടപളനി സ്വദേശിയാണ്.

മുപ്പത്തിരണ്ടു വർഷത്തിനുശേഷം ബാബു മലയാളസിനിമയിൽ അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയായിരുന്നു ഗാന്ധിനഗറിൽ ഉണ്ണിയാർച്ച. പ്രിയദർശന്റെ തിരക്കഥയിൽ ആലപ്പി അഷ്്റഫ് സംവിധാനം ചെയ്ത് 1984 ൽ റിലീസ് ചെയ്ത വനിതാപൊലീസ് എന്ന ചിത്രത്തിലാണ് തവക്കള ഇതിനുമുൻപ് അഭിനയിച്ചത്. പ്രേംനസീറിനും സീമയ്ക്കുമൊപ്പം പക്രു എന്ന കഥാപാത്രമായി.

Actor Thavakkala coming to Malayalam movie after 32 years | Manorama News

ബാബു എന്ന പേരിന് മാറ്റമുണ്ടാകുന്നത് 83 ൽ. മുന്താണി മുടിച്ചു എന്ന തമിഴ്ചിത്രത്തിൽ തവക്കള എന്ന കഥാപാത്രമായി ബാബു അഭിനയിച്ചു. ചിത്രം ഹിറ്റ് ആയതിന് പിന്നാലെ സംവിധായകൻ ഭാഗ്യരാജാണ് തവക്കള എന്ന പേരിട്ടത്. 40 വര്‍ഷത്തോളമായി സിനിമാരംഗത്തുള്ള ഇദ്ദേഹം മലയാളമുള്‍പ്പെടെ ആറ് ഭാഷകളിലായി നാല്‍പതോളം ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു.

Your Rating:

Overall Rating 0, Based on 0 votes