പുലിയൂരിൽ വന്യമൃഗങ്ങളോട് പടവെട്ടി ജീവിക്കുന്ന പുലിമുരുകനെപ്പോലെ തമിഴിൽ നിന്നും അത്തരമൊരു കഥാപാത്രവുമായി ആര്യ എത്തുന്നു. കടമ്പൻ എന്നുപേരിട്ടിരിക്കുന്ന സിനിമയിൽ കാട്ടിൽ ജീവിക്കുന്ന യുവാവായാണ് ആര്യ എത്തുന്നത്. സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി.
Kadamban - Trailer | Arya, Catherine Tresa | Yuvan Shankar Raja
രാഘവ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സിക്സ്പാക്കിലാണ് ആര്യ എത്തുന്നത്. ചിത്രത്തിന്റെ ക്ലൈമാക്‌സ് ചിത്രീകരണം അൻപത് ആനകളെ വച്ചാണ് ചിത്രീകരിച്ചത്. ക്ലൈമാക്‌സ് ചിത്രീകരണത്തിന് വേണ്ടി 5 കോടി ചെലവഴിച്ചെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. 300 ആനകളിൽ നിന്നാണ് അൻപത് ആനകളെ തിരഞ്ഞെടുത്തത്. ആനകളുടെ വാടക തന്നെയായി ലക്ഷങ്ങൾ.
ചിത്രത്തില്‍ കാതറിന്‍ ട്രീസയാണ് നായിക. തായ്‌ലന്റ് കൂടാതെ തമിഴ്‌നാട്ടിലും കേരളത്തിലും ചിത്രത്തിന്റെ ഷൂട്ടിങ് നടന്നിരുന്നു. യുവൻ ശങ്കർ രാജയാണ് സംഗീതം.