Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവാഹത്തിനുള്ള സമയമായില്ല: അഞ്ജലി

jai

തെന്നിന്ത്യൻ സുന്ദരി അഞ്ജലിയും നടൻ ജയ്‌യും തമ്മിൽ പ്രണയത്തിലാണെന്നും ഇരുവരും ഒരുമിച്ചാണ് താമസമെന്നും വാർത്തവന്നിരുന്നു. എന്നാൽ രണ്ടുപേരും ഇതിനെക്കുറിച്ച് പ്രതികരിക്കാൻ തയ്യാറില്ല. എന്നാൽ സൂര്യയുടെ ദോശ ചലഞ്ച് ഏറ്റെടുത്ത ജയ്‌യും അഞ്ജലിയും തങ്ങൾ ഒരുമിച്ച് നിൽക്കുന്ന ചിത്രങ്ങൾ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത് ഗോസിപ്പിന് ചൂടുകൂട്ടിയിരുന്നു.

ഇരുവരും പ്രണയത്തിലാണെങ്കിലും വിവാഹം ഉടനില്ലെന്ന നിലപാടിലാണ് രണ്ടുപേരും. തന്റെ ഭർത്താവ് സുന്ദരനും നർമരസവുമുള്ള ആളായിരിക്കണമെന്നാണ് അഞ്ജലി പറയുന്നത്. അങ്ങനെയൊരാളെ കണ്ടെത്തിയെന്നും അയാളുമായി പ്രണയത്തിലാണെന്നും നടി തുറന്നുപറഞ്ഞു. എന്നാലും ഇപ്പോൾ വിവാഹത്തിനുള്ള മൂഡ് ആയില്ലെന്നാണ് നടി പറയുന്നത്.

തന്റെ സുഹൃത്തുക്കളായ ആര്യയും വിശാലും ചിമ്പുവും വിവാഹിതരായ ശേഷമെ തന്റെ വിവാഹം ഉണ്ടാകൂ എന്ന് ജയ് പറയുന്നു. ‘മാത്രമല്ല ഏറ്റവും അടുത്ത സുഹൃത്തായ പ്രേംഗിയും വിവാഹിതനായിട്ടില്ല. അവരുടെ വിവാഹത്തിന് ശേഷമേ ഞാൻ എന്റെ കാര്യത്തെക്കുറിച്ച് ചിന്തിച്ച് തുടങ്ങൂ.–ജയ് പറഞ്ഞു.