ഗൗതമിയുടെ മകൾ സുബ്ബലക്ഷ്മി അഭിനയരംഗത്തേക്ക്. നായികയായി തമിഴകത്ത് അരങ്ങേറ്റം കുറിക്കാനുള്ള തയാറെടുപ്പിലാണ് സുബ്ബലക്ഷ്മി. അമ്മ ഗൗതമിയാണ് ഇക്കാര്യത്തിൽ ഏറ്റവും വലിയ പിന്തുണ. മകൾ അരങ്ങേറ്റം കുറിക്കാൻ തിരക്കുകൂട്ടുന്നതും ഗൗതമി തന്നെ. തമിഴിലെ മുൻനിര നായകന്മാർ, സംവിധായകർ എന്നിവരോട് ഇക്കാര്യം ഗൗതമി തന്നെ സൂചിപ്പിച്ച് കഴിഞ്ഞു.
വിവാഹിതരല്ലെങ്കിലും ഇണപിരിയാത്ത സുഹൃത്തുക്കളായി ഒരുമിച്ച് താമസിച്ചിരുന്ന നടൻ കമൽഹാസനും ഗൗതമിയും വേർപിരിഞ്ഞിരുന്നു. ഇനിയുള്ള ജീവിതം മകൾക്കുവേണ്ടി ആണെന്നാണ് ഗൗതമി വേർപിരിയൽ അറിയിച്ചുള്ള പ്രസ്താവനയിൽ പറഞ്ഞതും.
ആദ്യ ഭർത്താവ് സന്ദീപ് ഭാട്ടിയയിൽ ഉണ്ടായ മകളാണ് സുബ്ബലക്ഷ്മി. 1998ലാണ് ഗൗതമി സന്ദീപിനെ വിവാഹം കഴിക്കുന്നത്. പിന്നീട് 1999ൽ ഇരുവരും വിവാഹമോചിതരായി.