ജെല്ലിക്കെട്ട് നിരോധിക്കുന്നെങ്കിൽ ബിരിയാണിയും നിരോധിക്കണം: കമല്‍ഹാസന്‍

ജെല്ലിക്കെട്ട് നിരോധിക്കുകയാണെങ്കില്‍ ബിരിയാണിയും നിരോധിക്കണമെന്ന് കമല്‍ഹാസന്‍. ജെല്ലിക്കെട്ട് തമിഴ്‌നാട്ടിലെ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും താനതിന്റെ വലിയ ആരാധകനാണെന്നും കമൽ വ്യക്തമാക്കി.

മൃഗങ്ങളോടു ക്രൂരത കാണിക്കുന്നു എന്നു പറഞ്ഞാണ് സുപ്രീംകോടതി ജെല്ലിക്കെട്ട് നിരോധിക്കുന്നത്. എന്നാല്‍ ജെല്ലിക്കെട്ടില്‍ മൃഗങ്ങളോട് ക്രൂരത കാണിക്കുന്നു എന്ന വാദം ഉയര്‍ത്തുന്നവര്‍ ബിരിയാണി ഉപേക്ഷിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

‘അനേകം തവണ ഞാനും ജെല്ലിക്കെട്ട് പരിശീലിച്ചിട്ടുണ്ട്. സ്‌പെയിനിലെ കാളപ്പോരും ജെല്ലിക്കെട്ടുമായി സാമ്യമില്ല. അവിടെ കാളകള്‍ക്ക് ഉപദ്രവമേല്‍ക്കേണ്ടി വരുകയും അവ കൊല്ലപ്പെടുകയും ചെയ്യുന്നുണ്ട്. എന്നാല്‍ തമിഴ്‌നാട്ടില്‍ കാളകളെ ദൈവങ്ങളായാണ് കാണുന്നത്. ജെല്ലിക്കെട്ടില്‍ അവയെ മെരുക്കുകയാണ്. അതുവഴി മൃഗങ്ങള്‍ക്ക് ശാരീരികമായ പ്രശ്‌നങ്ങളൊന്നും സംഭവിക്കുന്നില്ല. കമല്‍ഹാസന്‍ പറഞ്ഞു.

ജെല്ലിക്കെട്ട് നിരോധിച്ച നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയ പുനഃപരിശോധന ഹര്‍ജി കഴിഞ്ഞ നവംബറിലാണ് തള്ളിയത്.