Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കമൽഹാസന്റെ അനുശോചന ട്വീറ്റ്; പ്രതിഷേധവുമായി അമ്മ ആരാധകർ

kamal-jaya

തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിൽ നടൻ കമല്‍ഹാസൻ അനുശോചനം രേഖപ്പെടുത്തി. ട്വിറ്ററിലൂടെയായിരുന്നു അനുശോചനം. ‘ജയയുടെ ഒപ്പമുളളവരോട് അനുതാപം രേഖപ്പെടുത്തുന്നു’ എന്ന് അർഥം വരുന്ന കമലിന്റെ ട്വീറ്റ്.

എന്നാൽ കമൽഹാസന്റെ ട്വീറ്റിൽ ദുരാന്വയം ഉണ്ടെന്നും ജയയുടെ അനുയായികളെക്കുറിച്ച് ദുഃഖമുണ്ടെന്ന ധ്വനിയാണ് ട്വീറ്റിൽ ഉള്ളതെന്ന് കാട്ടി ചിലർ എതിർപ്പ് പ്രകടിപ്പിച്ചു. കമലും ജയയും തമ്മിൽ മുൻകാലത്ത് ഉണ്ടെന്ന് പറയപ്പെടുന്ന വിരോധമാണ് ഈ ട്വീറ്റിലൂടെ വെളിവാക്കപ്പെട്ടതെന്നാണ് വിമർശകർ പറയുന്നത്.

കമല്‍ ഹാസന്റെ വിശ്വരൂപം സിനിമയ്ക്ക് തമിഴ്‌നാട്ടില്‍ പ്രദര്‍ശനാനുമതി നല്‍കാതിരുന്നത് ജയലളിതയുടെ രാഷ്ട്രീയ വൈരാഗ്യം കൊണ്ടാണെന്ന് അന്ന് വാർത്ത വന്നിരുന്നു. ഇതിനെ തുടര്‍ന്ന് കമല്‍ഹാസന്‍ ഇന്ത്യ വിട്ട് പോകാന്‍വരെ തീരുമാനിച്ചിരുന്നു.  

Your Rating: