കാമുകിക്കു സിനിമയെ വെല്ലുന്ന പ്രൊപ്പോസലുമായി ‘മുടിയൻ’; വധുവാകുന്നത് അടുത്ത കൂട്ടുകാരി
വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടിയെ പരിചയപ്പെടുത്തി നടനും നർത്തകനുമായ റിഷി. നടിയും നർത്തകിയുമായ ഡോ.ഐശ്വര്യ ഉണ്ണിയെയാണ് താരം ജീവിതപങ്കാളിയാക്കുന്നത്. കഴിഞ്ഞ ആറു വർഷമായി പ്രണയത്തിലായിരുന്നു ഇരുവരും. ഐശ്വര്യയെ പ്രൊപ്പോസ് ചെയ്യുന്ന വിഡിയോ സ്വന്തം യുട്യൂബ് ചാനലിലൂടെ താരം പങ്കുവച്ചു. ആറു വർഷത്തോളമായി

വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടിയെ പരിചയപ്പെടുത്തി നടനും നർത്തകനുമായ റിഷി. നടിയും നർത്തകിയുമായ ഡോ.ഐശ്വര്യ ഉണ്ണിയെയാണ് താരം ജീവിതപങ്കാളിയാക്കുന്നത്. കഴിഞ്ഞ ആറു വർഷമായി പ്രണയത്തിലായിരുന്നു ഇരുവരും. ഐശ്വര്യയെ പ്രൊപ്പോസ് ചെയ്യുന്ന വിഡിയോ സ്വന്തം യുട്യൂബ് ചാനലിലൂടെ താരം പങ്കുവച്ചു.
ആറു വർഷത്തോളമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്നും 'ഒഫിഷ്യൽ' ആക്കാനുള്ള സമയമായെന്നും ആരാധകരെ അറിയിച്ചായിരുന്നു റിഷി കാമുകി ഐശ്വര്യ ഉണ്ണിയെ പ്രൊപ്പോസ് ചെയ്തത്. നിറയെ സർപ്രൈസുകൾ ഒളിപ്പിച്ച 'ട്രഷർ ഹണ്ട്' വഴിയായിരുന്നു റിഷിയുടെ വേറിട്ട പ്രൊപ്പോസൽ.
അമ്മയോടു സമ്മതം വാങ്ങിയായിരുന്നു കാമുകിയെ പ്രൊപ്പോസ് ചെയ്യാൻ റിഷി ഒരുങ്ങിയത്. അമ്മയോടു സമ്മതം വാങ്ങി പ്രൊപ്പോസ് ചെയ്യാൻ പോകുന്ന ആദ്യ കാമുകനായിരിക്കും മുടിയൻ എന്നായിരുന്നു വിഡിയോയ്ക്ക് ഒരു ആരാധകൻ നൽകിയ കമന്റ്. പ്രൊപ്പോസൽ റിങ് വാങ്ങുന്നതും ഐശ്വര്യയ്ക്ക് സർപ്രൈസുകൾ പ്ലാൻ ചെയ്യുന്നതുമെല്ലാം വ്ലോഗിലൂടെ റിഷി പങ്കുവച്ചു.
സിനിമയെ വെല്ലുന്ന സർപ്രൈസുകളായിരുന്നു കാമുകിക്കു വേണ്ടി റിഷി ഒരുക്കിയത്. സുഹൃത്തുക്കളും അനുജന്മാരും ഈ സർപ്രൈസ് ഒരുക്കുന്നതിൽ റിഷിയെ പിന്തുണച്ചു. ഒടുവിൽ ഇന്ദ്രിയ സാൻഡ്സ് റിസോർട്ടിൽ അലങ്കരിച്ച വേദിയിൽ വച്ചാണ് റിഷി ഔദ്യോഗികമായി ഐശ്വര്യയെ സ്വന്തം ജീവിതത്തിലേക്ക് ക്ഷണിച്ചത്. ഈ നിമിഷത്തിനായി കാത്തിരിക്കുകയായിരുന്നു താനെന്ന് ഐശ്വര്യ വെളിപ്പെടുത്തി.
ഉപ്പും മുളകും എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് റിഷി പ്രശസ്തനാകുന്നത്. പരമ്പരയിലെ മുടിയൻ എന്ന കഥാപാത്രം മലയാളികളുടെ ഇഷ്ടം നേടി. പിന്നീട്, ആ കഥാപാത്രത്തിന്റെ പേരിലാണ് റിഷി അറിയപ്പെട്ടതും.
പൂഴിക്കടകൻ, സകലകലാശാല, അലമാര തുടങ്ങിയ ചിത്രങ്ങളിലൂടെ അഭിനയരംഗത്തെത്തിയ താരമാണ് ഐശ്വര്യ ഉണ്ണി. 'നമുക്ക് കോടതിയിൽ കാണാം' എന്ന സിനിമയാണ് ഐശ്വര്യയുടെ റിലീസിനൊരുങ്ങുന്ന ചിത്രം.