മകൻ ആകാശ് ഹെബ്ബാറിന്റെ വിവാഹം ആഘോഷമാക്കി മാറ്റി ടെലിവിഷൻ താരവും നടനുമായ രാജേഷ് ഹെബ്ബാര്‍. മൻസി സൊങ്കർ ആണ് വധു. ടെലിവിഷന്‍ മേഖലയില്‍ നിന്നായി നിരവധി പേരാണ് വിവാഹത്തില്‍ പങ്കുചേരാനായി എത്തിയത്. ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെയായി ക്ഷണിച്ചവരെല്ലാം വിവാഹത്തിനെത്തിയതില്‍ ഒരുപാട് സന്തോഷമെന്നായിരുന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മകൻ ആകാശ് ഹെബ്ബാറിന്റെ വിവാഹം ആഘോഷമാക്കി മാറ്റി ടെലിവിഷൻ താരവും നടനുമായ രാജേഷ് ഹെബ്ബാര്‍. മൻസി സൊങ്കർ ആണ് വധു. ടെലിവിഷന്‍ മേഖലയില്‍ നിന്നായി നിരവധി പേരാണ് വിവാഹത്തില്‍ പങ്കുചേരാനായി എത്തിയത്. ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെയായി ക്ഷണിച്ചവരെല്ലാം വിവാഹത്തിനെത്തിയതില്‍ ഒരുപാട് സന്തോഷമെന്നായിരുന്നു രാജേഷിന്റെ പ്രതികരണം. അതിഥികളെ സ്വീകരിക്കാനും, മക്കളോടൊപ്പം ആടിപ്പാടാനുമെല്ലാം അദ്ദേഹം മുന്നിലുണ്ടായിരുന്നു. മകന്റെ കല്യാണ വിശേഷങ്ങളെക്കുറിച്ചും അദ്ദേഹം വാചാലനാവുന്നുണ്ടായിരുന്നു.

‘‘മനസ് നിറയെ സന്തോഷമാണ്. രണ്ട് കുടുംബങ്ങളുടെ മാത്രമല്ല സംസ്‌കാരത്തിന്റെ കൂടി സംഗമമാണ് ഇവിടെ നടന്നത്. മകന്‍ ഹിന്ദിക്കാരിയെയാണ് കല്യാണം കഴിച്ചത്. ഞങ്ങള്‍ കര്‍ണാടകക്കാരാണ്, കേരളത്തില്‍ സെറ്റില്‍ ചെയ്തതാണ്. വീട്ടില്‍ തുളുവാണ് സംസാരിക്കുന്നത്. മലയാളം നന്നായി അറിയാം, മകന്റെ ഭാര്യ ഹിന്ദിയാണ് സംസാരിക്കുന്നത്.

ADVERTISEMENT

എന്റെ ബന്ധുക്കളും സുഹൃത്തുക്കളുമടക്കം ക്ഷണിച്ചവരെല്ലാം വിവാഹത്തിനെത്തി. ജീവിതത്തില്‍ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷങ്ങളാണ്. കുടുംബത്തിന്റെ കാര്യത്തിലും നിങ്ങളുടെ പ്രാര്‍ത്ഥനയും സ്‌നേഹവും കൂടെ വേണം. മകന്‍ താലികെട്ടുന്ന സമയത്ത് ഇമോഷണലായിപ്പോയത് സന്തോഷം കൊണ്ടാണ്. അവന് മനസിന് ഇഷ്ടപ്പെട്ട, അവന്‍ തിരഞ്ഞെടുത്ത ആളെയാണ് വിവാഹം ചെയ്തത്. ഞങ്ങളുടെ കുടുംബത്തിലുള്ളവര്‍ക്കെല്ലാം ഏറ്റവും സന്തോഷം നിറഞ്ഞ കാര്യമാണ് ഈ വിവാഹം.

കല്യാണം എന്ന് പറയുന്നത് തന്നെ ആഘോഷമാണല്ലോ. ഞങ്ങള്‍ എല്ലാം ആഘോഷിക്കുന്നവരാണ്. ചെറിയൊരു കാര്യം കിട്ടിയാല്‍ മതി അത് ആഘോഷിക്കും. ചെണ്ടമേളം കേട്ടാല്‍ തുള്ളിപ്പോവാത്തവരുണ്ടോ, അതാണ് അവിടെ സംഭവിച്ചത് എല്ലാരും ചേര്‍ന്ന് ഡാന്‍സ് ചെയ്തു. ഇതുപോലെയൊരു കല്യാണം കൂടിയിട്ടില്ലെന്നായിരുന്നു വന്ന അതിഥികളെല്ലാം പറഞ്ഞത്.’’–രാജേഷ് ഹെബ്ബാറിന്റെ വാക്കുകൾ. ആകാശിനെ കൂടാതെ രണ്ട് പെൺകുട്ടികളും രാജേഷിനുണ്ട്. ഇവര്‍ ഇരട്ടകളാണ്.

ADVERTISEMENT

റോണ്‍സണ്‍ വിന്‍സന്റ്, ഷോബി തിലകന്‍, റെയ്ജന്‍ രാജന്‍, അരുണ്‍ രാഘവ് തുടങ്ങിയവരെല്ലാം കുടുംബസമേതമായാണ് എത്തിയത്. സാജന്‍ സൂര്യ, കിഷോര്‍ സത്യ, ഷോബി തിലകന്‍, ദിനേശ് പണിക്കര്‍, ദേവി ചന്ദന തുടങ്ങി നിരവധി പേർ അതിഥികളായി എത്തി.

English Summary:

Actor Rajesh Heebbar's son got married