തല്ലല്ല, പാട്ടല്ലേ തല്ലുമാലയിലെ ‘ഒറിജിനൽ’ മാല; മാലപ്പാട്ടുകൾ ‘കട്ട ട്രെൻഡിങ്’!
തിയറ്ററുകളിൽ വീണ്ടും പാട്ടും കൂത്തും വിസിലടിയും അർമാദവും നിറയ്ക്കുകയാണ് ടോവിനോയുടെ പുതിയ സിനിമയായ ‘തല്ലുമാല’. ‘നല്ല കിടുക്കാച്ചി കളർഫുൾ പടം’. ‘ഇൻസ്റ്റാ റീലു’പോലെ ഒരു സിനിമയെന്നാണ് യുവസിങ്കങ്ങൾ അഭിപ്രായപ്പെട്ടത്. പടത്തിനു ടിക്കറ്റു കിട്ടാൻ ഒരു വഴിയുമില്ല. അത്രയും തിരക്കാണ്. തിയറ്ററായ
തിയറ്ററുകളിൽ വീണ്ടും പാട്ടും കൂത്തും വിസിലടിയും അർമാദവും നിറയ്ക്കുകയാണ് ടോവിനോയുടെ പുതിയ സിനിമയായ ‘തല്ലുമാല’. ‘നല്ല കിടുക്കാച്ചി കളർഫുൾ പടം’. ‘ഇൻസ്റ്റാ റീലു’പോലെ ഒരു സിനിമയെന്നാണ് യുവസിങ്കങ്ങൾ അഭിപ്രായപ്പെട്ടത്. പടത്തിനു ടിക്കറ്റു കിട്ടാൻ ഒരു വഴിയുമില്ല. അത്രയും തിരക്കാണ്. തിയറ്ററായ
തിയറ്ററുകളിൽ വീണ്ടും പാട്ടും കൂത്തും വിസിലടിയും അർമാദവും നിറയ്ക്കുകയാണ് ടോവിനോയുടെ പുതിയ സിനിമയായ ‘തല്ലുമാല’. ‘നല്ല കിടുക്കാച്ചി കളർഫുൾ പടം’. ‘ഇൻസ്റ്റാ റീലു’പോലെ ഒരു സിനിമയെന്നാണ് യുവസിങ്കങ്ങൾ അഭിപ്രായപ്പെട്ടത്. പടത്തിനു ടിക്കറ്റു കിട്ടാൻ ഒരു വഴിയുമില്ല. അത്രയും തിരക്കാണ്. തിയറ്ററായ
തിയറ്ററുകളിൽ വീണ്ടും പാട്ടും കൂത്തും വിസിലടിയും അർമാദവും നിറയ്ക്കുകയാണ് ടോവിനോയുടെ പുതിയ സിനിമയായ ‘തല്ലുമാല’. ‘നല്ല കിടുക്കാച്ചി കളർഫുൾ പടം’. ‘ഇൻസ്റ്റാ റീലു’പോലെ ഒരു സിനിമയെന്നാണ് യുവസിങ്കങ്ങൾ അഭിപ്രായപ്പെട്ടത്. പടത്തിനു ടിക്കറ്റു കിട്ടാൻ ഒരു വഴിയുമില്ല. അത്രയും തിരക്കാണ്. തിയറ്ററായ തീയറ്ററുകളെല്ലാം ഹൗസ്ഫുള്ളാണ്. പ്രകൃതിപ്പടങ്ങൾ കാരണം തിയറ്ററുകളിൽ ആളുകൾ കയറുന്നില്ലെന്ന പരാതിയും ‘തല്ലുമാല’ തല്ലിത്തീർക്കുകയാണ്.
ബൈദുബായ്, നമ്മള് പറഞ്ഞുവന്നത് ഇതൊന്നുമല്ല. ചുമ്മാ ഒരു അടിപ്പടമെന്ന് തല മുതിർന്ന അമ്മാവൻമാർ ‘തല്ലുമാല’യെ എഴുതിത്തള്ളാൻ വരട്ടെ. പുതിയ പിള്ളേര് അറിഞ്ഞോ അറിയാതെയോ ചരിത്രത്തിൽചെന്നു തൊടുകയാണ്. മലയാള ഭാഷയുടെ ചരിത്രത്തിൽ ഇതുവരെ ശ്രദ്ധകിട്ടാതെ പോയ ചില ഏടുകളുമായി ഈ സിനിമയ്ക്ക് ഒരു ഒന്നൊന്നര ബന്ധമുണ്ട്. മലയാളഭാഷയുടെ ചരിത്രവുമായിപ്പോലും ബന്ധമുണ്ട്. എങ്ങനെയെന്ന് ആലോചിച്ച് സീനാക്കണ്ട, പറഞ്ഞുതരാം.
‘തല്ലുമാല’യിലെ ‘മാല’ !
‘തല്ലുമാല’യെന്ന സിനിമയുടെ പേര് കേട്ടപ്പോൾ എന്തുതോന്നി? ഇത്തിരി വിചിത്രമല്ലേ. മലബാർ ഭാഗത്ത് നൂറ്റാണ്ടുകൾക്കുമുൻപു പ്രചാരത്തിലിരുന്ന അറബിമലയാളം പാട്ടുകളുണ്ട്. ഇന്ന് നമ്മൾ മാപ്പിളപ്പാട്ടുകളെന്നു വിളിക്കുന്ന പാട്ടുകളുടെ പഴയകാല രൂപം. ഓരോ വീരൻമാരുടെയും കഥകൾ ഈണത്തിലും താളത്തിലുംപാടാൻ കഴിയുന്ന വിധത്തിൽ ചിട്ടപ്പെടുത്തിയ അത്തരം പാട്ടുകളെയാണ് ‘മാല’കളെന്നു വിളിച്ചിരുന്നത്. മാലപോലെ കോർത്തെടുത്ത വരികൾ. ഓരോന്നിലും കൗതുകമുള്ള വാക്കുകൾ കോർത്തിടും. ഭക്തിയും തമാശയം വീര്യവും നിറഞ്ഞ വാക്കുകൾ. അതിനു സമാനമായി മലബാറിന്റെ സ്പന്ദനമുള്ള അടിയും പാട്ടും കോർത്തിട്ട ഒരു മാല പോലെയായതിനാലാവും ചിത്രത്തിന് തല്ലുമാലയെന്നു പേരിടാൻ തീരുമാനിച്ചത്. കോഴിക്കോടിന്റെയും മലപ്പുറത്തിന്റെയും മനസ്സ് അടുത്തറിയുന്ന മുഹ്സിൻ പെരാരിയാണ് ചിത്രത്തിന്റെ പാട്ടെഴുത്തുകാരനും തിരക്കഥാകൃത്തും.
വിശേഷം അവിടെയും തീരുന്നില്ല. തല്ലുമാലയിലെ പാട്ടുകളിലെ വരികൾക്ക് മാലപ്പാട്ടുകളുമായുള്ള ബന്ധം ഏറെ രസകരമാണ്.
തല്ലുമാലയുടെ പ്രധാന തീംസോങ്ങായ
‘‘ആലം ഉടയോന്റെ
അരുളപ്പാടിനാലെ
ആദംഹവ്വ കണ്ടു
കൂടെക്കൂടിയനാളേ’’ എന്ന പാട്ടിന്റെ ചരണത്തിലെത്തുമ്പോഴേക്ക് മാലപ്പാട്ടിന്റെ എല്ലാ ഗുണങ്ങളും ഒത്തുചേരുന്നുണ്ട്.
‘‘ എന്നാലും കൂറുള്ളോർ, ഉള്ളില് നൂറുള്ളോർ, മുത്തം കൊടുക്കുന്നോർ, മുത്തുപോലുള്ളോർ’’ എന്നു പറയുന്നിടത്ത് എല്ലാ വരികളും റ് എന്ന അക്ഷരത്തിലാണ് അവസാനിക്കുന്നത. ഇത് ഒട്ടുമിക്ക മാലപ്പാട്ടുകളുടെയും ശൈലിയാണ്. ചുരുക്കിപ്പറഞ്ഞാൽ, ഏഴു നൂറ്റാണ്ടു മുൻപെഴുതിയ പാട്ടുകളുടെ ട്യൂണിലാണ് തല്ലുമാലയിലെ പാട്ടുകൾ ഒരുക്കിയിരിക്കുന്നത്. ഇത് സിനിമയുടെ ടൈറ്റിലിൽ സൂചിപ്പിച്ചിട്ടുമുണ്ട്.
മാലപ്പാട്ടുകൾ ഭക്തിപൂർവം പാടിയാൽ പുണ്യം കിട്ടുമെന്നൊരു വിശ്വാസമുണ്ട്. ടിവിയും റേഡിയോയുമൊന്നും ഇല്ലാതിരുന്ന കാലത്ത് ഉമ്മൂമ്മാമാരും മൂത്തുമ്മമാരുമൊക്കെ കുഞ്ഞുകുട്ടികൾക്ക് മാലപ്പാട്ടുകൾ ഈണത്തിൽ പാടിക്കൊടുക്കുമായിരുന്നു.
മലബാറിലെ, പ്രത്യേകിച്ച് കോഴിക്കോട്ടെയും പൊന്നാനിയിലെയും വീടുകളിൽ സ്ഥിരമായി പാടിവരുന്നതിനാൽ ജനങ്ങളുടെ ഹൃദയത്തിൽ ആ ഈണം ഇങ്ങനെ തറഞ്ഞുകിടപ്പുണ്ട്. അതൊന്നു തൊട്ടുണർത്തുക മാത്രമാണ് മുഹ്സിൻ പെരാരിയെന്ന എഴുത്തുകാരനും വിഷ്ണുവിജയ് എന്ന സംഗതസംവിധായകനും ചെയ്തത്.
മുഹ്‌യുദ്ദീൻ മാലയും പോരാട്ടങ്ങളും
മാലപ്പാട്ടുകൾ മലബാറിലെ മുസ്‌ലിം വീടുകളിൽ എല്ലാക്കാലത്തും പാടിപ്പതിഞ്ഞുപോരുന്നതാണ്. പുണ്യാത്മാക്കളുടെ ജീവാപദാനപാട്ടുകളാണ് ഇവ.
അവയിൽ ആദ്യത്തേതായി കരുതപ്പെടുന്നതാണ് മുഹ്‌യുദ്ദീൻ മാല. കോഴിക്കോട് വലിയ ഖാസിയായിരുന്ന ഖാസി മുഹമ്മദ് ഇബ്നു അബ്ദുൽ അസീസ് എഡ് 1607ൽ എഴുതിയതാണ് മുഹിയുദ്ദീൻമാല. തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ രാമായണം കിളിപ്പാട്ടെഴുതിയ കാലത്തോടു തൊട്ടുകിടക്കുന്ന കാലം. ഷെയ്ഖ് മുഹ്യുദ്ദീന്അബ്ദുൽ ഖാദർ ജിലാനി എന്ന സൂഫി വര്യന്റെ അപദാനങ്ങളെ വാഴ്ത്തിക്കൊണ്ടാണ് മുഹ്‌യുദ്ദീൻ മാല എഴുതിയിരിക്കുന്നത്.
‘കൊല്ലം ഏഴുന്നൂറ്റി
എൺപത്തിരണ്ടിൽ
ഞാൻ കോർത്തേൻ
ഈ മാലേനെ നൂറ്റപ്പത്തഞ്ചു
ഞാൻ’
എന്നാണ് മുഹ്‌യുദ്ദീൻമാലയിൽ അതെഴുതിയ വർഷത്തെ സൂചിപ്പിക്കുന്നത്. പോർച്ചുഗീസ് സൈന്യത്തിനെതിരെ സമൂതിരിയുടെ പട്ടാളമായി കോഴിക്കോട്ടെ മുസ്‌ലിം സമുദായം പോരടിക്കുന്ന കാലത്താണ് ഈ പാട്ടെഴുതിയത്. കുഞ്ഞാലി മരയ്ക്കാർ മൂന്നാമനും നാലാമനും പാട്ടെഴുതിയ ഖാസി മുഹമ്മദുമൊക്കെ പോർച്ചുഗീസ് വിരുദ്ധരായിരുന്നു. നൂറ്റാണ്ടുകൾ കഴിഞ്ഞ്, ബ്രിട്ടിഷുകാർക്കെതിരായ സമരകാലത്ത് കനോലി സായ്പ്പിനെ കൊല്ലാനിറങ്ങിയ യോദ്ധാക്കൾ തലേദിവസം രാത്രി മുഹ്‌യുദ്ദീൻ മാല പാടിയതായി ചരിത്രം പറയുന്നുണ്ട്
മുഹ്‌യുദ്ദീൻ മാലയ്ക്കുപിറകെ നഫീസത്ത് മാല, ബദർമാല, ബുഖാരി മാല, ചന്ദിരസുന്ദരമാല ഖുദ്റത്ത് മാല തുടങ്ങി അനേകമനേകം മാലപ്പാട്ടുകൾ അറബിമലയാളത്തിൽ എഴുതപ്പെട്ടു. അറബിമലയാളത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. പാട്ട് മലയാളത്തിലാണെങ്കിലും എഴുത്ത് അറബിലിപിയിലിയാരിക്കും. എന്തായാലൂം മാലപ്പാട്ടുകളുടെ ഈണമാണ് സിനിമ തീരുന്നതുവരെ നമ്മുടെ ചെവിയിൽ മുഴങ്ങുന്നത്.
ലോലനും മണവാളനും !
ചിത്രത്തിലുടനീളം ‘ലോലാ ലോലാ ലോലാ..’ എന്ന് ബിജിഎമ്മിലിങ്ങനെ മുഴങ്ങുന്നുണ്ട്. ഇതും മാപ്പിളപ്പാട്ടിൽനിന്ന് പ്രചോദനമുൾക്കൊണ്ടതാണെന്ന് സംശയം തോന്നാം. പക്ഷേ ‘ലോലാ ലോലാ ലോലാ..’ എന്ന ഈണത്തിന് അത്ര പഴക്കമില്ല.
‘നെഞ്ചിനുള്ളിൽ നീയാണ് കണ്ണടച്ചാൽ നീയാണ്’ എന്നൊക്കെ പാടിയ ‘ഖൽബാണ് ഫാത്തിമ’, ‘മൊബൈൽ വന്നിക്ക്ണ്’ എന്നു പാടിയ ‘ക്ണ്’ പോലുള്ള പാട്ടുകൾ മാപ്പിളപ്പാട്ടുകളായി ജനകീയമായ കാലം. താജുദ്ദീൻ വടകരയും കൊല്ലംഷാഫിയും ജലാൽ മാഗ്നസുമൊക്കെ ചൊങ്കൻമാരുടെയും ചൊങ്കത്തികളുടെയും കരളിൽ കയറിയ കാലം. അക്കാലത്ത് തുടങ്ങിയൊരു ട്രെൻഡുണ്ട്. മാപ്പിളപ്പാട്ടിൽ തമാശ നിറച്ച് പാടുന്ന പാട്ടുകളും വേദിയിൽ അവതരിപ്പിക്കാറുണ്ട്. കല്ല്യാണവീടുകളിൽ ഈ പാട്ടില്ലാതെ ഒരു ഗാനമേളയും മുന്നോട്ടുപോവില്ലായിരുന്നു. ‘സുലൈമാന്റേ സുലൈമാന്റെ’, ‘‘കുത്തിരിക്കീ കുത്തിരിക്കീ ഡബ്ബറ് കട്ടിമ്മേൽ...’’ തുടങ്ങിയ പാട്ടുകളൊക്കെ ഇത്തരം തമാശപാട്ടുകളാണ്. ഇവയിൽ മാലപ്പാട്ടുമായി സാമ്യമുള്ളൊരു പാട്ടുണ്ട്.
‘‘ മാനാഞ്ചിറ നിന്ന്
സൈക്കിളെടുത്തിട്ട്
വട്ടത്തിൽ ചവുട്ട്യേപ്പോ
നീളത്തിൽ പോയോനേ...’’ എന്ന പാട്ട് സാധാരണ വേദിയിൽപാടുമ്പോൾ കേൾക്കുന്നവരൊക്കെ ചിരിക്കും. പക്ഷേ പാട്ടിനൊരു പഞ്ചുപോര എന്നുതോന്നിയ പാട്ടുകാർ ഇതിനിടയ്ക്ക് ഈണമൊപ്പിക്കാൻ പാടിത്തുടങ്ങിയതാണത്രേ ‘‘ലോലാ..ലോലാ..ലോലാ...’’
ഇത് അറബിമലയാളമൊന്നുമല്ല.ശുദ്ധമായ മലയാളത്തിൽ വായിൽനോക്കി പഞ്ചായടിച്ച് നടക്കുന്ന ചെക്കനെ നാട്ടുകാര് കളിയാക്കി വിളിക്കാറുള്ളത് ലോലൻ എന്നാണല്ലോ. അതേ സംഗതിയാണ് ‘‘ലോലാ..ലോലാ..ലോലാ..!’’
റിട്ടേൺ ഓഫ് നാടൻപാട്ട്
സമീപകാലത്ത് തീയറ്ററുകളിൽ ആളെക്കയറ്റി ഹിറ്റായ ‘കടുവ’യിലെ ആവോദാമാലോ എന്ന വരി ദലിത് നാടൻപാട്ടിൽനിന്ന് സ്വീകരിച്ചതാണ്. ഇതിനുപിറകെയാണ് മലബാറിലെ മുസ്‌ലിം സമുദായത്തിലെ നാടൻപാട്ടെന്നു വിശേഷിപ്പിക്കാവുന്ന മാലപ്പാട്ടുകളിൽനിന്ന് പ്രചോദനവുമായി തല്ലുമാലയും പുറത്തുവന്നത്. ചുരുക്കിപ്പറഞ്ഞാൽ സംഗതി ഇത്തിരി പഴയതാണെങ്കിലും പാക്കിങ്ങ് നല്ല പുതുപുത്തനാണ് ഹബീബി!
English Summary: Thallumala Movie songs and Mappilapattu Connections