1971 ഒക്ടോബർ 21. ഹിന്ദി ചലച്ചിത്ര ഗാനങ്ങളെ പ്രണയിക്കുന്ന ആർക്കും ആ ദിനം മറക്കാൻ കഴിയില്ല. ഹിന്ദി ചലച്ചിത്ര സംഗീത ചക്രവർത്തിമാരായിരുന്ന ശങ്കർ ജയ്കിഷൻ ജോഡിയിലെ ജയ്കിഷൻ ഇഹലോകവാസം വെടിഞ്ഞ ദിനമായിരുന്നു അത്. ശങ്കർ ജയ്കിഷൻ ദ്വയത്തിലെ പ്രസരിപ്പിന്റെയും യുവത്വത്തിന്റെയും പ്രതീകമായിരുന്നു ജയ്കിഷൻ; ഹിന്ദി സംഗീത നഭോമണ്ഡലത്തിൽ വേറിട്ടു തിളങ്ങി നിന്നിരുന്ന അതുല്യപ്രതിഭാസം. അപൂർവ സിദ്ധികൾ വരദാനമായി ലഭിച്ച മഹാനായ കലാകാരൻ. സിനിമാ താരങ്ങൾക്കു പോലും അസൂയ ഉളവാക്കുന്ന രൂപ സൗഭഗവും ആരെയും ആകർഷിക്കുന്ന പെരുമാറ്റവും. വസ്ത്രധാരണത്തിൽ അതീവ ശ്രദ്ധാലു. മുന്തിയ വാച്ചുകളുടെയും ഷൂസുകളുടെയും വൻ ശേഖരം തന്നെ അദ്ദേഹത്തിനുണ്ടായിരുന്നു. അതെ, ജയ്കിഷൻ ആൾക്കൂട്ടത്തിൽനിന്ന് എന്നും വേറിട്ടു നിന്നിരുന്നു. സംഗീത സംവിധായകർക്ക് സിനിമാ ലോകം കല്‍പിച്ചു നൽകിയ സ്ഥാനങ്ങളിൽ അവരോധിതനാകാൻ ആ മനുഷ്യൻ ഒരിക്കലും തയാറായിരുന്നില്ല. ആരെയും അമ്പരപ്പിക്കുന്ന രീതിയിലായിരുന്നു ജയ് കിഷൻ ഹിന്ദി ചലച്ചിത്ര ലോകം കീഴടക്കിയത്. വെറും 21 വർഷം മാത്രമേ അദ്ദേഹത്തിനു തന്റെ കർമ മണ്ഡലത്തിൽ പ്രശോഭിക്കുവാൻ സാധിച്ചുള്ളൂ. 1949 മുതൽ 1971 വരെയുള്ള ആ ഹ്രസ്വകാലയളവിൽ, ഒരു മനുഷ്യായുസ്സിൽ നേടാവുന്നതെല്ലാം കൈപ്പിടിയിലാക്കിയാണ് അദ്ദേഹം വിട പറഞ്ഞത്. ശങ്കർ ജയ്കിഷൻ ജോഡി പ്രത്യേകമാണ് സംഗീതരചനകൾ നടത്തിയിരുന്നതെന്ന് പലർക്കും അറിയില്ലായിരുന്നു. ശങ്കർ ജയ്കിഷൻ എന്ന ലേബൽ ഇരുവരും ഒഴിവാക്കിയിരുന്നില്ല എന്നുമാത്രം. 1965 വരെ ഈ പ്രവർത്തന ശൈലി പരസ്യമാക്കിയിരുന്നില്ല. രാജ്കപൂറിന്റെ സ്നേഹപൂർണമായ നിർദേശത്തിനു വഴങ്ങിയാണ് ശങ്കർ ജയ്കിഷൻ എന്ന ‘ബ്രാൻഡ് നെയിം’ ഇരുവരും അവസാന കാലം വരെ കൈവെടിയാതിരുന്നത്. രാജ് കപൂര്‍ ബുദ്ധിമാനായിരുന്നു. രാജ്യാന്തര പ്രസിദ്ധി നേടിയ ഒരു ബ്രാൻഡ് നെയിമിന്റെ മൂല്യം അദ്ദേഹത്തെ ആരും പഠിപ്പിച്ചു കൊടുക്കേണ്ടായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

1971 ഒക്ടോബർ 21. ഹിന്ദി ചലച്ചിത്ര ഗാനങ്ങളെ പ്രണയിക്കുന്ന ആർക്കും ആ ദിനം മറക്കാൻ കഴിയില്ല. ഹിന്ദി ചലച്ചിത്ര സംഗീത ചക്രവർത്തിമാരായിരുന്ന ശങ്കർ ജയ്കിഷൻ ജോഡിയിലെ ജയ്കിഷൻ ഇഹലോകവാസം വെടിഞ്ഞ ദിനമായിരുന്നു അത്. ശങ്കർ ജയ്കിഷൻ ദ്വയത്തിലെ പ്രസരിപ്പിന്റെയും യുവത്വത്തിന്റെയും പ്രതീകമായിരുന്നു ജയ്കിഷൻ; ഹിന്ദി സംഗീത നഭോമണ്ഡലത്തിൽ വേറിട്ടു തിളങ്ങി നിന്നിരുന്ന അതുല്യപ്രതിഭാസം. അപൂർവ സിദ്ധികൾ വരദാനമായി ലഭിച്ച മഹാനായ കലാകാരൻ. സിനിമാ താരങ്ങൾക്കു പോലും അസൂയ ഉളവാക്കുന്ന രൂപ സൗഭഗവും ആരെയും ആകർഷിക്കുന്ന പെരുമാറ്റവും. വസ്ത്രധാരണത്തിൽ അതീവ ശ്രദ്ധാലു. മുന്തിയ വാച്ചുകളുടെയും ഷൂസുകളുടെയും വൻ ശേഖരം തന്നെ അദ്ദേഹത്തിനുണ്ടായിരുന്നു. അതെ, ജയ്കിഷൻ ആൾക്കൂട്ടത്തിൽനിന്ന് എന്നും വേറിട്ടു നിന്നിരുന്നു. സംഗീത സംവിധായകർക്ക് സിനിമാ ലോകം കല്‍പിച്ചു നൽകിയ സ്ഥാനങ്ങളിൽ അവരോധിതനാകാൻ ആ മനുഷ്യൻ ഒരിക്കലും തയാറായിരുന്നില്ല.

ശങ്കർ–ജയ്കിഷൻ Image credit: Imprints and Images of Indian Film Music
ADVERTISEMENT

ആരെയും അമ്പരപ്പിക്കുന്ന രീതിയിലായിരുന്നു ജയ് കിഷൻ ഹിന്ദി ചലച്ചിത്ര ലോകം കീഴടക്കിയത്. വെറും 21 വർഷം മാത്രമേ അദ്ദേഹത്തിനു തന്റെ കർമ മണ്ഡലത്തിൽ പ്രശോഭിക്കുവാൻ സാധിച്ചുള്ളൂ. 1949 മുതൽ 1971 വരെയുള്ള ആ ഹ്രസ്വകാലയളവിൽ, ഒരു മനുഷ്യായുസ്സിൽ നേടാവുന്നതെല്ലാം കൈപ്പിടിയിലാക്കിയാണ് അദ്ദേഹം വിട പറഞ്ഞത്. ശങ്കർ ജയ്കിഷൻ ജോഡി പ്രത്യേകമാണ് സംഗീതരചനകൾ നടത്തിയിരുന്നതെന്ന് പലർക്കും അറിയില്ലായിരുന്നു. ശങ്കർ ജയ്കിഷൻ എന്ന ലേബൽ ഇരുവരും ഒഴിവാക്കിയിരുന്നില്ല എന്നുമാത്രം. 1965 വരെ ഈ പ്രവർത്തന ശൈലി പരസ്യമാക്കിയിരുന്നില്ല. രാജ്കപൂറിന്റെ സ്നേഹപൂർണമായ നിർദേശത്തിനു വഴങ്ങിയാണ് ശങ്കർ ജയ്കിഷൻ എന്ന ‘ബ്രാൻഡ് നെയിം’ ഇരുവരും അവസാന കാലം വരെ കൈവെടിയാതിരുന്നത്. രാജ് കപൂര്‍ ബുദ്ധിമാനായിരുന്നു. രാജ്യാന്തര പ്രസിദ്ധി നേടിയ ഒരു ബ്രാൻഡ് നെയിമിന്റെ മൂല്യം അദ്ദേഹത്തെ ആരും പഠിപ്പിച്ചു കൊടുക്കേണ്ടായിരുന്നു. 

കിഷോര്‍ കുമാറിനും ആശ ഭോസ്‌ലെയ്ക്കുമൊപ്പം ജയ്കിഷൻ. Image credit: Gujarat MidDay

ശങ്കർ എന്നും അന്തർമുഖനായിരുന്നു. സംഗീതത്തിനപ്പുറം ഒരു ലോകം അദ്ദേഹത്തിനില്ലായിരുന്നു. വിവിധ വാദ്യോപകരണങ്ങൾ വായിക്കുന്നതിൽ വൈദഗ്ധ്യം നേടിയിരുന്ന ശങ്കര്‍ അസാമാന്യ കഴിവുള്ള കലാകാരനായിരുന്നു. ജയ്കിഷന്റെ സ്വഭാവരീതികളുമായി യാതൊരു സമാനതയും അദ്ദേഹത്തിന്റെ പ്രവർത്തന ശൈലിക്കില്ലായിരുന്നു. വളരെ പെട്ടെന്നു ജോലി തീർത്ത ശേഷം സുഹൃത്തുക്കളുമൊത്ത് ആഘോഷിക്കാനിറങ്ങുന്നതായിരുന്നു ജയ്കിഷന്റെ രീതി. മദ്യസത്കാരങ്ങളും നിശാ സമ്മേളനങ്ങളും അദ്ദേഹത്തിന്റെ ജീവിതചര്യയായി മാറി. ചുരുങ്ങിയ നാൾ കൊണ്ട് വൻ സുഹൃദ് വലയത്തിനുടമയായി അദ്ദേഹം. ഹിന്ദി സിനിമാ ലോകത്തെ പ്രധാന സമാഗമങ്ങളിലെല്ലാം അദ്ദേഹം വളരെപ്പെട്ടെന്നുതന്നെ അവിഭാജ്യഘടകമായി മാറി. സിനിമാ രംഗത്തെ അതികായകന്മാരോടൊപ്പം മുൻനിരയിൽ തന്നെയായിരുന്നു എന്നും ജയ് കിഷന്റെ സ്ഥാനം ‘പ്രിൻസ് ചാമിങ്’ എന്ന ലേബൽ എല്ലാ അർഥത്തിലും അനുയോജ്യമായിരുന്ന മനുഷ്യൻ. ‘വന്നു കണ്ടു കീഴടക്കി’ എന്ന സീസേറിയൻ ആപ്തവാക്യം ജയ് കിഷന്റെ കാര്യത്തിൽ അന്വർഥമായി എന്നു വേണം കരുതാൻ.

ശങ്കർ–ജയ്കിഷൻ. Image credit: Saregama
ADVERTISEMENT

പക്ഷേ ആ ഉത്സവകാലം അസ്തമിച്ചത് വളരെപ്പെട്ടെന്നായിരുന്നു; ലിവർ സിറോസിസ് എന്ന രോഗം മൂലം. 1971 ഒക്ടോബർ 21 ന് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ വച്ച് ജയ്കിഷൻ എന്ന സുന്ദരഗാനം പാതിയിൽ അവസാനിച്ചു.

അവസാന നാളുകളിൽ ജയ്കിഷനെ കണ്ണിലെണ്ണയൊഴിച്ചു രാപകൽ ശുശ്രൂഷിച്ചിരുന്നത് അദ്ദേഹത്തിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനായിരുന്ന ദത്താറാം വാഡ്ക്കറായിരുന്നു. ഹിന്ദി ചലച്ചിത്ര ലോകത്തെ അതിപ്രശസ്ത മ്യൂസിക് അറേഞ്ചറായിരുന്നു ദത്താറാം. ‘ആസു ഭരി ഹൈ’ എന്ന ഗാനത്തിന്റെ സംഗീത സംവിധായകൻ ദത്താറാമായിരുന്നു. 

മുഹമ്മദ് റഫിക്കൊപ്പം ജയ്കിഷൻ. Image credit: Gaane Naye Purane
ADVERTISEMENT

ജയ് കിഷന്റെ വിയോഗവാർത്ത കാട്ടുതീ പോലെ ഭാരതമെമ്പാടും പരന്നു. ആ മാന്ത്രിക സംഗീതത്തെ ഇഷ്ടപ്പെട്ടിരുന്ന, അദ്ദേഹത്തെ ദൈവതുല്യം സ്നേഹിച്ചിരുന്ന സംഗീത പ്രേമികൾക്ക് അതു താങ്ങാവുന്നതിനപ്പുറമായിരുന്നു. മുംബൈ മറൈൻ ഡ്രൈവിലുള്ള ജയ്കിഷന്റെ ‘ഗോവിന്ദ് മഹൽ’ എന്ന വസതിയിലേക്ക് ആയിരക്കണക്കിന് ജനങ്ങൾ ഒഴുകിയെത്തി. മുംബൈ നഗരത്തിലെ സാധാരണക്കാർ, പൊതുപ്രവർത്തകർ, രാഷ്ട്രീയ നേതാക്കൾ, കലാകാരന്മാർ, സിനിമാപ്രവർത്തകർ തുടങ്ങിയവരുടെ സാന്നിധ്യത്താൽ ജയ്കിഷന്റെ വസതിയും പരിസരവും ജനസമുദ്രമായി. അന്തിമോപചാരം അർപ്പിക്കുവാൻ എത്തിയ പ്രമുഖ സിനിമാ പ്രവർത്തകരായ രാജ്കപൂർ, രാജേന്ദ്രകപൂർ, ഷമ്മി കപൂർ, ബബിത, ഷർമിള ടാഗോർ, നർഗീസ്, ദേവ് ആനന്ദ്, പ്രമോദ് ചക്രവർത്തി, ലക്ഷ്മികാന്ത്, ബാസു ഭട്ടാചാര്യ തുടങ്ങിയവർ ക്ഷമയോടെ കാത്തു നിൽക്കുന്നത് സാധാരണക്കാർ അദ്ഭുതാദരങ്ങളോടെയാണ് കണ്ടത്. 

‘മരിച്ചവർ ഒരിക്കലും തിരിച്ചു വരികയില്ല, അവരുടെ ഓർമകൾ മാത്രം എന്നും നമ്മോടൊപ്പം ഉണ്ടാകും.’ എന്ന ‘ദിൽ ഏക് മന്ദിറി’ലെ പ്രശസ്ത ഗാനത്തിന്റെ സാരാംശം അന്വർഥമാക്കുന്ന രീതിയിലാണ് മരണാനന്തര ചടങ്ങിൽ പങ്കെടുത്ത ഓരോരുത്തരും പെരുമാറിയത്. കച്ചവടമൂല്യങ്ങൾക്കു മാത്രം പ്രാമുഖ്യം നൽകുന്ന മുംബൈ സിനിമാ ലോകം അത്യാദരവോടെയാണ് ജയ്കിഷന്റെ വിടവാങ്ങൽ ചടങ്ങിൽ പങ്കെടുത്തത്. 

ഗോവിന്ദ് മഹലിൽനിന്ന് വൈകിട്ട് കൃത്യം 5 മണിക്ക് അന്ത്യയാത്ര ആരംഭിച്ചു. അതിനൊപ്പം ജനസാഗരമൊഴുകി. ആ മഹാ കലാകാരന്റെ ഭൗതികശരീരമടങ്ങിയ മഞ്ചൽ ചുമലിലേറ്റിയത് ചില്ലറക്കാരല്ലായിരുന്നു. രാജ്കപൂർ, രാജേന്ദ്രകുമാർ, ശങ്കർ, പ്രമോദ് ചക്രവര്‍ത്തി തുടങ്ങി ഹിന്ദി ചലച്ചിത്ര നഭോമണ്ഡലത്തിലെ ഉജ്ജ്വല നക്ഷത്രങ്ങളായിരുന്നു. ഇരുവശവും തടിച്ചു കൂടിയ ജനങ്ങളുടെ വികാരപ്രകടനങ്ങൾ കാരണം തീർത്തും മന്ദഗതിയിലായിരുന്നു യാത്ര. ചർച്ച് ഗേറ്റിനു സമീപമുള്ള ‘ ഗേ ലോർഡ്’ റസ്റ്ററന്റിനു മുന്നിലെത്തിയപ്പോൾ വിലാപയാത്ര അൽപസമയം നിശ്ചലമായി. അവിടുത്തെ ജീവനക്കാരും പതിവു സന്ദർശകരും കൂപ്പു കയ്യോടെ അദ്ദേഹത്തിന് ആദരമർപ്പിച്ചു. 

ജയ് കിഷന് ഏറ്റവും ഇഷ്ടപ്പെട്ട വിശ്രമ കേന്ദ്രമായിരുന്നു ഗേ ലോർഡ്. അദ്ദേഹത്തിന്റെ ജീവിതത്തിലെ പല അപൂർവ മുഹൂർത്തങ്ങൾക്കും സാക്ഷ്യം വഹിച്ച ആ ഭക്ഷണശാല അദ്ദേഹത്തിന്റെ ദൗർബല്യമായിരുന്നു. പിരിയാൻ വിടാത്ത കാമുകിയെപ്പോലെയായിരുന്നു ജയ്കിഷന് ആ റസ്റ്ററന്റ്. മുംബൈ നഗരത്തിൽ അദ്ദേഹം ഉണ്ടെങ്കിൽ അവിടം സന്ദർശിക്കുക എന്ന പതിവ് ഒരിക്കലും മുടക്കിയിരുന്നില്ല. കൃത്യം 11 മണിക്കു തന്നെ അവിടെ അദ്ദേഹം എത്തിയിരിക്കും. റസ്റ്ററന്റിലെ 33–ാം നമ്പർ ടേബിൾ ജയ്കിഷനു വേണ്ടി സ്ഥിരമായി റിസർവ് ചെയ്തിരുന്നു. ടേബിളിനരികിലുള്ള, പ്രത്യേകമായി ഒരുക്കിയ കസേരയിൽ അദ്ദേഹമിരിക്കും. ഡാൻസ് ബാറിനു തൊട്ടടുത്താണ് ഈ ഇരിപ്പിടം. ആ ടേബിളിനരികിൽ നിശ്ശബ്ദനായി മ്യൂസിക് ബാൻഡിന്റെ ഈണങ്ങൾ ശ്രദ്ധിച്ചു കണ്ണടച്ചു താളം പിടിച്ചിരിക്കുന്ന ജയ്കിഷനെപ്പറ്റി ഗേ ലോർഡിലെ ചീഫ് എക്സിക്യുട്ടീവ് ഓഫിസറായിരുന്ന എ.എൻ. മൽഹോത്ര പറഞ്ഞിട്ടുണ്ട്. (മൽഹോത്ര 2017 ൽ അന്തരിച്ചു). 

1956 ൽ റസ്റ്ററന്റ് സൂപ്പർ വൈസർ ആയി ഗേ ലോർഡിൽ ചേർന്ന മൽഹോത്രയും ജയ്കിഷനുമായി അക്കാലം മുതൽ അടുപ്പമുണ്ടായിരുന്നു. ആ ആത്മബന്ധം ജയ്കിഷന്റെ മരണം വരെ തുടർന്നു. ജയ്കിഷന്റെ സ്ഥിരം ഇരിപ്പിടമാണെന്ന് അറിഞ്ഞു കൊണ്ടു തന്നെ പല ആരാധികമാരും 33–ാം നമ്പർ ടേബിളിൽത്തന്നെ ഇരിക്കുവാൻ ശാഠ്യം പിടിക്കാറുണ്ടായിരുന്നുവെന്നു മൽഹോത്ര പിന്നീടു പറഞ്ഞിട്ടുണ്ട്. ജയ്കിഷനെ കാണാനും പരിചയപ്പെടാനും വേണ്ടി മാത്രമായിരുന്നു അത്.  ഒരു പത്രാസുമില്ലാതെ ശാന്തമായി ചിന്തയിൽ മുഴുകിയിരിക്കുന്ന ജയ്കിഷന്റെ മുഖം ഗേ ലോർഡിലെ വെയ്റ്ററായിരുന്ന ഷക്കീൽ അഹമ്മദ് ഇന്നും വേദനയോടെ ഓർക്കുന്നുണ്ട്. അടുക്കളയുടെ മേൽനോട്ടം വഹിച്ചിരുന്ന രാധാകൃഷ്ണ ഭട്ടും ഷക്കീൽ അഹമ്മദും അദ്ദേഹവുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. മൃദുഭാഷിയും സുസ്മരവദനനുമായിരുന്ന ജയ്കിഷൻ ഹോട്ടൽ ജീവനക്കാർക്കും ഏറെ പ്രിയപ്പെട്ടവനായിരുന്നു.അദ്ദേഹത്തിന്റെ പ്രശസ്തങ്ങളായ പല ഈണങ്ങളും പിറവിയെടുക്കുന്നതിന് 33–ാം നമ്പർ ടേബിൾ സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നാണ് ജയ്കിഷനുമായി അടുപ്പം പുലർത്തിയിരുന്ന സഹപ്രവർത്തകർ പറയുന്നത്. ജയ്കിഷന്റെ ഭാവി വധു പല്ലവിയുമായുള്ള പ്രണയം മൊട്ടിടുന്നതും ഈ റസ്റ്ററന്റിൽ വച്ചായിരുന്നു. 

ജയ്കിഷന്റെ വിയോഗശേഷം അദ്ദേഹത്തോടുള്ള ബഹുമാന സൂചകമായി ഒരു മാസം 33–ാം നമ്പർ ടേബിൾ ഒഴിച്ചിടുകയുണ്ടായി. ടേബിളിന്റെ മധ്യഭാഗത്ത് ഒരു മെഴുകുതിരി അണയാതെ കാത്തു സൂക്ഷിച്ചിരുന്നു. ഈ ടേബിൾ ജയ്കിഷനു വേണ്ടി റിസർവു ചെയ്തിരിക്കുന്നു എന്ന ആലേഖനം ചെയ്ത ഒരു ബോർഡ് ടേബിളിൽ സ്ഥാപിക്കുവാൻ ഹോട്ടൽ ഉടമ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. 

(തുടരും)

ലേഖകന്റെ ഇ–മെയിൽ വിലാസം: meyateravi@gmail.com

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT