നിലയ്ക്കാതൊഴുകിയ സംഗീതത്തിന്റെ നദി; അതികായരുടെ ചുമലിലേറി അന്ത്യയാത്ര
ജയ്കിഷന്റെ ജീവിതം ഹ്രസ്വമായിരുന്നു. വർണാഭവും അസാധാരണ മുഹൂർത്തങ്ങളുടെ സമ്മേളനവേദിയുമായിരുന്നു അത്. 41 വയസ്സിനുള്ളിൽ ആ മഹാപ്രതിഭ കൊയ്തെടുത്ത നേട്ടങ്ങൾ അദ്ഭുതം കൂറുന്ന കണ്ണുകളോടു കൂടി മാത്രമേ കാണാൻ കഴിയുകയുള്ളൂ. 1971 ഒക്ടോബർ 21 ന് വൈകിട്ട് ആറരയോടെ അദ്ദേഹത്തിന്റെ അന്ത്യയാത്ര മറൈൻ ഡ്രൈവിന് സമീപമുള്ള ക്വീൻസ് സെമിത്തേരിയിൽ അവസാനിച്ചു. പതിനായിരക്കണക്കിന് ജനങ്ങളുടെ സാന്നിധ്യത്തിൽ ജയ്കിഷന്റെ ഏഴുവയസ്സുള്ള മകൻ ചേതൻ ചിതയ്ക്കു തീ കൊളുത്തി. മുംബൈ നഗരം ഇതുപോലെ ദുഃഖ സാന്ദ്രമായ ഒരു വിടവാങ്ങൽ അടുത്ത നാളുകളിലൊന്നും ദർശിച്ചിരുന്നില്ല. തങ്ങളുടെ പ്രിയപ്പെട്ടവന്റെ വേർപാടിൽ ഹൃദയം പൊട്ടിക്കരയുന്ന സാധാരണക്കാരായിരുന്നു അവിടെ കൂടിയിരുന്നവരിൽ ഭൂരിഭാഗവും. ഹിന്ദി സിനിമാ രംഗത്തെ ഒരു സംഗീത സംവിധായകൻ മാത്രമായിരുന്നു അദ്ദേഹം. സാധാരണ ജനങ്ങളും സഹപ്രവർത്തകരും ഏതോ അദൃശ്യ കാരണങ്ങളാൽ അദ്ദേഹത്തെ അകമഴിഞ്ഞു സ്നേഹിച്ചു, അദ്ദേഹത്തിന്റെ േവർപാടിൽ ഹൃദയംപൊട്ടി കണ്ണീർ വാർത്തു. ഒരു പൊതുസമ്മതനായ നേതാവോ താരശോഭയുള്ള നടനോ ഒന്നുമായിരുന്നില്ല ജയ്കിഷൻ. എന്നിട്ടും ആ മനുഷ്യന്റെ ശവമഞ്ചമേറ്റുവാൻ ഹിന്ദി സിനിമാരംഗത്തെ അതികായർ തങ്ങളുടെ ചുമലുകൾ എന്തുകൊണ്ട് നിസ്സംശയം വിട്ടു കൊടുത്തു? എല്ലാം ഒരു കടങ്കഥ പോലെ തോന്നുന്നു. വിലാപയാത്രയെ ദുഃഖിതനായി അനുഗമിച്ചിരുന്ന ഉറുദു കവിയും സിനിമാ ഗാനരചയിതാവുമായിരുന്ന ഹസ്രത്ത് ജയ്പുരി തന്റെ കയ്യിൽ ഉണ്ടായിരുന്ന ഒരു മുഷിഞ്ഞ കടലാസു കഷണത്തിൽ ജയ്കിഷനെക്കുറിച്ച് ചില വരികൾ കോറിയിട്ടത് പിൽക്കാലത്ത് ചരിത്രമായി മാറി.
ജയ്കിഷന്റെ ജീവിതം ഹ്രസ്വമായിരുന്നു. വർണാഭവും അസാധാരണ മുഹൂർത്തങ്ങളുടെ സമ്മേളനവേദിയുമായിരുന്നു അത്. 41 വയസ്സിനുള്ളിൽ ആ മഹാപ്രതിഭ കൊയ്തെടുത്ത നേട്ടങ്ങൾ അദ്ഭുതം കൂറുന്ന കണ്ണുകളോടു കൂടി മാത്രമേ കാണാൻ കഴിയുകയുള്ളൂ. 1971 ഒക്ടോബർ 21 ന് വൈകിട്ട് ആറരയോടെ അദ്ദേഹത്തിന്റെ അന്ത്യയാത്ര മറൈൻ ഡ്രൈവിന് സമീപമുള്ള ക്വീൻസ് സെമിത്തേരിയിൽ അവസാനിച്ചു. പതിനായിരക്കണക്കിന് ജനങ്ങളുടെ സാന്നിധ്യത്തിൽ ജയ്കിഷന്റെ ഏഴുവയസ്സുള്ള മകൻ ചേതൻ ചിതയ്ക്കു തീ കൊളുത്തി. മുംബൈ നഗരം ഇതുപോലെ ദുഃഖ സാന്ദ്രമായ ഒരു വിടവാങ്ങൽ അടുത്ത നാളുകളിലൊന്നും ദർശിച്ചിരുന്നില്ല. തങ്ങളുടെ പ്രിയപ്പെട്ടവന്റെ വേർപാടിൽ ഹൃദയം പൊട്ടിക്കരയുന്ന സാധാരണക്കാരായിരുന്നു അവിടെ കൂടിയിരുന്നവരിൽ ഭൂരിഭാഗവും. ഹിന്ദി സിനിമാ രംഗത്തെ ഒരു സംഗീത സംവിധായകൻ മാത്രമായിരുന്നു അദ്ദേഹം. സാധാരണ ജനങ്ങളും സഹപ്രവർത്തകരും ഏതോ അദൃശ്യ കാരണങ്ങളാൽ അദ്ദേഹത്തെ അകമഴിഞ്ഞു സ്നേഹിച്ചു, അദ്ദേഹത്തിന്റെ േവർപാടിൽ ഹൃദയംപൊട്ടി കണ്ണീർ വാർത്തു. ഒരു പൊതുസമ്മതനായ നേതാവോ താരശോഭയുള്ള നടനോ ഒന്നുമായിരുന്നില്ല ജയ്കിഷൻ. എന്നിട്ടും ആ മനുഷ്യന്റെ ശവമഞ്ചമേറ്റുവാൻ ഹിന്ദി സിനിമാരംഗത്തെ അതികായർ തങ്ങളുടെ ചുമലുകൾ എന്തുകൊണ്ട് നിസ്സംശയം വിട്ടു കൊടുത്തു? എല്ലാം ഒരു കടങ്കഥ പോലെ തോന്നുന്നു. വിലാപയാത്രയെ ദുഃഖിതനായി അനുഗമിച്ചിരുന്ന ഉറുദു കവിയും സിനിമാ ഗാനരചയിതാവുമായിരുന്ന ഹസ്രത്ത് ജയ്പുരി തന്റെ കയ്യിൽ ഉണ്ടായിരുന്ന ഒരു മുഷിഞ്ഞ കടലാസു കഷണത്തിൽ ജയ്കിഷനെക്കുറിച്ച് ചില വരികൾ കോറിയിട്ടത് പിൽക്കാലത്ത് ചരിത്രമായി മാറി.
ജയ്കിഷന്റെ ജീവിതം ഹ്രസ്വമായിരുന്നു. വർണാഭവും അസാധാരണ മുഹൂർത്തങ്ങളുടെ സമ്മേളനവേദിയുമായിരുന്നു അത്. 41 വയസ്സിനുള്ളിൽ ആ മഹാപ്രതിഭ കൊയ്തെടുത്ത നേട്ടങ്ങൾ അദ്ഭുതം കൂറുന്ന കണ്ണുകളോടു കൂടി മാത്രമേ കാണാൻ കഴിയുകയുള്ളൂ. 1971 ഒക്ടോബർ 21 ന് വൈകിട്ട് ആറരയോടെ അദ്ദേഹത്തിന്റെ അന്ത്യയാത്ര മറൈൻ ഡ്രൈവിന് സമീപമുള്ള ക്വീൻസ് സെമിത്തേരിയിൽ അവസാനിച്ചു. പതിനായിരക്കണക്കിന് ജനങ്ങളുടെ സാന്നിധ്യത്തിൽ ജയ്കിഷന്റെ ഏഴുവയസ്സുള്ള മകൻ ചേതൻ ചിതയ്ക്കു തീ കൊളുത്തി. മുംബൈ നഗരം ഇതുപോലെ ദുഃഖ സാന്ദ്രമായ ഒരു വിടവാങ്ങൽ അടുത്ത നാളുകളിലൊന്നും ദർശിച്ചിരുന്നില്ല. തങ്ങളുടെ പ്രിയപ്പെട്ടവന്റെ വേർപാടിൽ ഹൃദയം പൊട്ടിക്കരയുന്ന സാധാരണക്കാരായിരുന്നു അവിടെ കൂടിയിരുന്നവരിൽ ഭൂരിഭാഗവും. ഹിന്ദി സിനിമാ രംഗത്തെ ഒരു സംഗീത സംവിധായകൻ മാത്രമായിരുന്നു അദ്ദേഹം. സാധാരണ ജനങ്ങളും സഹപ്രവർത്തകരും ഏതോ അദൃശ്യ കാരണങ്ങളാൽ അദ്ദേഹത്തെ അകമഴിഞ്ഞു സ്നേഹിച്ചു, അദ്ദേഹത്തിന്റെ േവർപാടിൽ ഹൃദയംപൊട്ടി കണ്ണീർ വാർത്തു. ഒരു പൊതുസമ്മതനായ നേതാവോ താരശോഭയുള്ള നടനോ ഒന്നുമായിരുന്നില്ല ജയ്കിഷൻ. എന്നിട്ടും ആ മനുഷ്യന്റെ ശവമഞ്ചമേറ്റുവാൻ ഹിന്ദി സിനിമാരംഗത്തെ അതികായർ തങ്ങളുടെ ചുമലുകൾ എന്തുകൊണ്ട് നിസ്സംശയം വിട്ടു കൊടുത്തു? എല്ലാം ഒരു കടങ്കഥ പോലെ തോന്നുന്നു. വിലാപയാത്രയെ ദുഃഖിതനായി അനുഗമിച്ചിരുന്ന ഉറുദു കവിയും സിനിമാ ഗാനരചയിതാവുമായിരുന്ന ഹസ്രത്ത് ജയ്പുരി തന്റെ കയ്യിൽ ഉണ്ടായിരുന്ന ഒരു മുഷിഞ്ഞ കടലാസു കഷണത്തിൽ ജയ്കിഷനെക്കുറിച്ച് ചില വരികൾ കോറിയിട്ടത് പിൽക്കാലത്ത് ചരിത്രമായി മാറി.
ജയ്കിഷന്റെ ജീവിതം ഹ്രസ്വമായിരുന്നു. വർണാഭവും അസാധാരണ മുഹൂർത്തങ്ങളുടെ സമ്മേളനവേദിയുമായിരുന്നു അത്. 41 വയസ്സിനുള്ളിൽ ആ മഹാപ്രതിഭ കൊയ്തെടുത്ത നേട്ടങ്ങൾ അദ്ഭുതം കൂറുന്ന കണ്ണുകളോടു കൂടി മാത്രമേ കാണാൻ കഴിയുകയുള്ളൂ. 1971 ഒക്ടോബർ 21 ന് വൈകിട്ട് ആറരയോടെ അദ്ദേഹത്തിന്റെ അന്ത്യയാത്ര മറൈൻ ഡ്രൈവിന് സമീപമുള്ള ക്വീൻസ് സെമിത്തേരിയിൽ അവസാനിച്ചു. പതിനായിരക്കണക്കിന് ജനങ്ങളുടെ സാന്നിധ്യത്തിൽ ജയ്കിഷന്റെ ഏഴുവയസ്സുള്ള മകൻ ചേതൻ ചിതയ്ക്കു തീ കൊളുത്തി.
മുംബൈ നഗരം ഇതുപോലെ ദുഃഖ സാന്ദ്രമായ ഒരു വിടവാങ്ങൽ അടുത്ത നാളുകളിലൊന്നും ദർശിച്ചിരുന്നില്ല. തങ്ങളുടെ പ്രിയപ്പെട്ടവന്റെ വേർപാടിൽ ഹൃദയം പൊട്ടിക്കരയുന്ന സാധാരണക്കാരായിരുന്നു അവിടെ കൂടിയിരുന്നവരിൽ ഭൂരിഭാഗവും. ഹിന്ദി സിനിമാ രംഗത്തെ ഒരു സംഗീത സംവിധായകൻ മാത്രമായിരുന്നു അദ്ദേഹം. സാധാരണ ജനങ്ങളും സഹപ്രവർത്തകരും ഏതോ അദൃശ്യ കാരണങ്ങളാൽ അദ്ദേഹത്തെ അകമഴിഞ്ഞു സ്നേഹിച്ചു, അദ്ദേഹത്തിന്റെ േവർപാടിൽ ഹൃദയംപൊട്ടി കണ്ണീർ വാർത്തു. ഒരു പൊതുസമ്മതനായ നേതാവോ താരശോഭയുള്ള നടനോ ഒന്നുമായിരുന്നില്ല ജയ്കിഷൻ. എന്നിട്ടും ആ മനുഷ്യന്റെ ശവമഞ്ചമേറ്റുവാൻ ഹിന്ദി സിനിമാരംഗത്തെ അതികായർ തങ്ങളുടെ ചുമലുകൾ എന്തുകൊണ്ട് നിസ്സംശയം വിട്ടു കൊടുത്തു? എല്ലാം ഒരു കടങ്കഥ പോലെ തോന്നുന്നു.
വിലാപയാത്രയെ ദുഃഖിതനായി അനുഗമിച്ചിരുന്ന ഉറുദു കവിയും സിനിമാ ഗാനരചയിതാവുമായിരുന്ന ഹസ്രത്ത് ജയ്പുരി തന്റെ കയ്യിൽ ഉണ്ടായിരുന്ന ഒരു മുഷിഞ്ഞ കടലാസു കഷണത്തിൽ ജയ്കിഷനെക്കുറിച്ച് ചില വരികൾ കോറിയിട്ടത് പിൽക്കാലത്ത് ചരിത്രമായി മാറി.
‘‘ഗീതോം ക കനയ്യ ചലാ ഗയാ
അബ് മേരേ ഗീത് വിരാന്‍ ഹുയി
വോ രാജ ദുലാര ചലാ ഗയാ
അബ് ഗീത് മേരേ വിരാൻ ഹുയി’’
എന്നു തുടങ്ങുന്ന ഗാനം ഹസ്രത്ത് ഹൃദയ രക്തത്തിൽ ചാലിച്ചെഴുതിയതാണെന്നു പറഞ്ഞാൽ അതിശയോക്തിയാവില്ല. തന്റെ ആത്മസുഹൃത്തിന്റെ വിയോഗത്തിൽ ഉളവായ തീവ്ര ദുഃഖം ഓരോ വരിയിലും അലിഞ്ഞു ചേർന്നിരുന്നു. ഹൃദയസ്പർശിയായ ഈ കവിത ഏതു കഠിന ഹൃദയത്തെയും അലിയിപ്പിക്കുന്നതായിരുന്നു. ഹിന്ദി സംഗീത രംഗത്ത് ജയ്കിഷന്റെ സ്ഥാനം എന്തായിരുന്നുവെന്ന് കവി ഈ കവിതയിൽ കൂടി അനാവരണം ചെയ്യുകയായിരുന്നു. അങ്ങ് സംഗീത ലോകത്തെ ചക്രവർത്തിയായിരുന്നുവെന്നും അങ്ങയുടെ വിടവാങ്ങലോടു കൂടി എന്റെ പേന മൂകമായെന്നും കവി വിലപിക്കുകയാണ്. കവിതയുെട നാവ് മൂകമായെന്നും ഇനി ആരാണ് കവിതയെ പുനർജീവിപ്പിക്കുക എന്നും കവി ഉൽക്കണ്ഠപ്പെടുകയാണ്.
ജയ്കിഷനോട് കവിയ്ക്കുണ്ടായിരുന്ന ഹൃദയബന്ധം അനാവരണം ചെയ്യുന്ന കവിത പിന്നീട് ലോകപ്രശസ്തമായി. ഒരു കാലഘട്ടത്തിലേക്കുള്ള എത്തിനോട്ടം കൂടിയാണ് ആ വരികൾ. സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും നിസ്വാർഥതയുടെയും നല്ല നാളുകൾ ഈ കവിതയിൽ ഹസ്രത്ത് കാട്ടിത്തരുന്നുണ്ട്. ഹസ്രത്ത് ജയ്പുരി തന്റെ ഖനീഭവിച്ച ദുഃഖവും അനാഥത്വവും നിസ്സഹായതയുമെല്ലാം കോർത്തിണക്കിയപ്പോൾ അത് അമൂല്യമായ ഒരു കവിതയാകുകയായിരുന്നു. പ്രശസ്ത ഹിന്ദി പിന്നണി ഗായകനും ഗസൽ സംഗീതജ്ഞനുമായ മൻഹർ ഉദാസ് സംഗീത സംവിധാനം ചെയ്ത് പാടി അവതരിപ്പിച്ച ഈ കവിതാ ശകലത്തിന് ഭാരതത്തിലെ ഉൾഗ്രാമങ്ങളിൽ പോലും വൻ വരവേൽപാണു ലഭിച്ചത്. അതിപ്രശസ്തരായ പല കലാകാരന്മാർക്കും കിട്ടാത്ത സൗഭാഗ്യമാണ് ഈ കവിതയിൽക്കൂടി ജയ്കിഷന് ലഭിച്ചത്.
ആരാണ് ഈ ജയ്കിഷൻ എന്നറിയാനുള്ള ജിജ്ഞാസ പലർക്കുമുണ്ടാകാം. ജയ്കിഷൻ ദയാഭായി പഞ്ചൽ– അദ്ദേഹത്തിന്റെ മുഴുവൻ പേര് അതായിരുന്നു. 1929 നവംബർ 4 ന് ഗുജറാത്തിലെ വൻസാര ഗ്രാമത്തിലെ മരപ്പണിക്കാരുടെ കുടുംബത്തിലാണ് ജയ്കിഷൻ പിറന്നത്. കുലത്തൊഴിൽ മരപ്പണിയായിരുന്നെങ്കിലും ധരംപുർ രാജാവിന്റെ ആസ്ഥാന കലാകാരന്മാരിൽ ഒരാളായിരുന്നു പിതാവ് ദയാഭായി. സംഗീതത്തോടുള്ള ആഭിമുഖ്യം പരമ്പരാഗതമായി ലഭിച്ചിരുന്നുവെങ്കിലും ദയാഭായിക്ക് കുടുംബം പോറ്റുവാൻ മരപ്പണിയെത്തന്നെ ശരണം പ്രാപിക്കേണ്ടി വന്നു. ജയ്കിഷന്റെ മൂത്ത ജ്യേഷ്ഠൻ ബൽവിന്ദർ നാടോടി ഗാനങ്ങൾ ആലപിക്കുന്നതിൽ പ്രാവീണ്യം നേടിയിരുന്നെങ്കിലും ഗ്രാമത്തിനു പുറത്ത് പ്രശസ്തി നേടാൻ കഴിഞ്ഞിരുന്നില്ല.
അഭിനേതാവാകാനായിരുന്നു ചെറുപ്പം മുതലേ ജയ്കിഷനു താൽപര്യം. എന്നാൽ സംഗീതത്തെ കൈവെടിഞ്ഞുള്ള ഒരു പ്രവർത്തനവും അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല. പ്രശസ്ത സംഗീതജ്ഞരുടെ ശിക്ഷണത്തിൽ സംഗീതത്തിൽ അഗാധ പാണ്ഡിത്യം ആർജിക്കുവാൻ ഭാഗ്യം സിദ്ധിച്ച ജയ്കിഷൻ സംഗീതത്തെ ദൈവികമായ തപസ്യയായാണ് എക്കാലവും കണ്ടിരുന്നത്. സംഗീത വിശാരദ വാഡിലാൽ ജി, പ്രേംശങ്കർ നായക് എന്നീ പ്രഗത്ഭ കലാകാരന്മാരുടെ ശിക്ഷണത്തിലാണ് ജയ്കിഷൻ വൻസാരയിൽ തന്റെ ബാല്യം ചെലവിട്ടത്. മുംബൈ മഹാനഗരം തന്നെ മാടിവിളിക്കുന്നതായി ആ കുട്ടി പലപ്പോഴും സ്വപ്നം കണ്ടിരുന്നു. തികച്ചും അപരിചിതമായ ആ മഹാ നഗരത്തിൽ എങ്ങനെ അതിജീവിക്കണമെന്ന് ആ ബാലന് അറിയില്ലായിരുന്നു. എങ്കിലും ഒരു നാൾ ആ മഹാനഗരത്തിൽ എത്തിച്ചേരുമെന്നും അതിപ്രശസ്തനായ അഭിനേതാവായി മാറുമെന്നും ജയ്കിഷൻ ഉറച്ചു വിശ്വസിച്ചിരുന്നു.
വിധിയുടെ കേളികൾ തട്ടിയകറ്റാൻ ആരാൽ സാധിക്കും? 17–ാം വയസ്സിൽ ആ കൗമാരക്കാരൻ തനിച്ച് മുംബൈയിൽ ട്രെയിനിറങ്ങി. അർധസഹോദരി രുഗ്മിണിയുടെ ഭർത്താവ് അവിടെ ഒരു മിൽ തൊഴിലാളിയായിരുന്നു. മുംബൈയുടെ പ്രാന്ത്തിലെ ഒരു ചേരിയിലായിരുന്നു ആ കുടുംബം പാർത്തിരുന്നത്. അവരുടെ ഇരുമുറി വീട് തന്റെ ഇടത്താവളമാക്കാൻ ജയ്കിഷൻ നിർബന്ധിതനായി. പ്രശസ്തിയുടെ കൊടുമുടിയിൽ എത്തിയപ്പോഴും തന്റെ സഹോദരിയെ വാത്സല്യപൂര്‍വം സ്മരിക്കാൻ അദ്ദേഹം മറന്നിരുന്നില്ല. ആ സാധുസ്ത്രീയുടെ ദയാവായ്പില്ലായിരുന്നെങ്കിൽ താൻ ആരുമാകാതെ ഈ മഹാനഗരത്തിൽ മണ്ണടിയുമായിരുന്നെന്ന് പിന്നീട് പല അവസരങ്ങളിലും ജയ്കിഷൻ വികാരഭരിതനായി വെളിപ്പെടുത്തിയിട്ടുണ്ട്.
മുംബൈയിൽ എത്തിയതിനു ശേഷവും തന്റെ സംഗീതപഠനത്തിന് ഭംഗം വരുത്തുവാൻ ജയ്കിഷൻ തയാറല്ലായിരുന്നു. ഹാർമോണിയത്തിൽ ഇന്ദ്രജാലം തീർക്കുന്ന മഹാ കലാകാരനായിരുന്നു വിനായക താംബെ. അദ്ദേഹത്തിന്റെ ശിഷ്യനാാൻ ജയ്കിഷന് അധികം കാത്തിരിക്കേണ്ടി വന്നില്ല. ഒരു ഗ്രാമീണ ബാലന്റെ മട്ടും ഭാവവുമല്ലായിരുന്നു അവന്. ആരെയും ആകർഷിക്കുന്ന കോമള രൂപം, തറവാടിത്തം തുളുമ്പി നിൽക്കുന്ന അംഗചലനങ്ങൾ, ഊർജസ്വലത എന്നിവ ജയ്കിഷനെ ആൾക്കൂട്ടത്തിൽനിന്നു വേറിട്ടുനിർത്തി. പിന്നീടുള്ള ജൈത്രയാത്രയിൽ, ദൈവം കനിഞ്ഞു നൽകിയ ഈ വരദാനങ്ങൾ ജയ്കിഷനെ തെല്ലൊന്നുമല്ല സഹായിച്ചത്. മുംബൈയിലെ ജീവിതച്ചെലവുകൾ അയാൾക്ക് താങ്ങാവുന്നതിനപ്പുറമായിരുന്നു. ഒരു തുണിമില്ലിൽ ടൈംകീപ്പറുടെ താൽക്കാലിക ജോലി ലഭിച്ചതോടെ ഒരുവിധം പിടിച്ചു നിൽക്കാമെന്ന നിലയായി. മില്ലിലെ ജോലി കഴിഞ്ഞാൽ ഉടൻ താംബെയുടെ ഭവനത്തിലെത്തി സംഗീതപഠനം തുടർന്നു. ഹാർമോണിയം വായനയിൽ അനിതരസാധാരണമായ കഴിവും ആ ബാലനുണ്ടെന്ന് വിനായക താംബെ പെട്ടെന്നു തിരിച്ചറിഞ്ഞു. ഇടതു കൈവിരലുകൾ കൊണ്ട് ഹാർമോണിയം പെട്ടിയിൽ മായാജാലം തീര്‍ക്കുന്നത് അത്യദ്ഭുതത്തോടു കൂടിയാണ് ആ ഗുരുവര്യൻ നോക്കിയിരുന്നത്. ആ യുവാവ് സാധാരണക്കാരനല്ലെന്ന് അന്നേ ആ മഹാസംഗീതജ്ഞൻ തിരിച്ചറിഞ്ഞിരുന്നു.
പ്രഗത്ഭനായ പ്രിയ ശിഷ്യന് പ്രത്യേക പരിഗണനകൾ നൽകുന്നതിൽ താംബോജി ഒട്ടും ലുബ്ധു കാട്ടിയിരുന്നില്ല. ജയ്കിഷന് 18 വയസ്സു തികഞ്ഞു. അദ്ഭുതങ്ങളൊന്നും സംഭവിക്കാതെ കാലം മുന്നോട്ടൊഴുകി. അക്കാലത്ത് മഹാരാഷ്ട്രയിലെ അറിയപ്പെടുന്ന സംവിധായകനായിരുന്ന ചന്ദ്രവദൻ ഭട്ട് എന്ന ഗുജറാത്തിയെ പരിചയപ്പെട്ടാൽ സിനിമയിൽ അഭിനയിക്കുവാൻ അവസരം ലഭിക്കുമെന്ന പ്രതീക്ഷയിൽ, ഭട്ടിന്റെ ഓഫിസിനു മുൻപിൽ സമയം കിട്ടുമ്പോഴൊക്കെ ജയ്കിഷൻ എത്തുമായിരുന്നു. പല തവണ ശ്രമിച്ചെങ്കിലും ഭട്ടിനെ കാണാൻ സാധിച്ചില്ല. നിരാശനാകാതെ ഭട്ടിന്റെ ഓഫിസ് സന്ദർശിക്കുന്നത് ജയ്കിഷൻ പതിവാക്കിയിരുന്നു.
സിനിമാ പ്രേമവുമായി മറ്റൊരു യുവാവും ആ ഓഫിസിനു മുൻപിൽ ചുറ്റിത്തിരിയുന്ന കാര്യം ജയ്കിഷൻ അറിഞ്ഞിരുന്നില്ല. ചന്ദ്രവദൻ ഭട്ടിന്റെ ചിത്രങ്ങളിലെ സംഗീത വിഭാഗത്തിൽ കയറി്പറ്റുവാനായിരുന്നു അയാളുടെ ശ്രമം. ശങ്കർ സിങ് രഘുവൻശി എന്ന ആ പഞ്ചാബി യുവാവിന് പല നാടകട്രൂപ്പുകളിലും പങ്കെടുത്ത പരിചയമുണ്ടായിരുന്നു. വിവിധ സംഗീതോപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വിദഗ്ധനുമായിരുന്നു. ഭട്ടിന്റെ ഓഫിസിനു മുൻപില്‍ സ്ഥിരമായി എത്തുന്ന സുന്ദരനായ യുവാവിന്റെ രൂപം അയാളുടെ മനസ്സിൽ ഉടക്കി. അയാളുടെ മട്ടും ഭാവവും ശങ്കറിൽ പ്രത്യേക കൗതുകം ഉണർത്തിയെന്ന പറയാതെ വയ്യ. ശങ്കർ അയാളെ പരിചയപ്പെടാൻ തീരുമാനിച്ചു. ഒരു ദിവസം സംവിധായകന്റെ ഓഫിസിൽ ആരോടും സംസാരിക്കാതെ മാറി നിൽക്കുന്ന അയാളെ ശങ്കർ അങ്ങോട്ടു ചെന്ന് സ്വയം പരിചയപ്പെടുത്തി. ചുരുങ്ങിയ സമയത്തിനുള്ളിൽ ഇരുവരും ഉറ്റചങ്ങാതിമാരായി.
രണ്ടു പേരും അവരുടെ സ്വപ്നങ്ങൾ പങ്കുവച്ചപ്പോൾ, ശങ്കർ ജയ്കിഷന് ഒരു മധുരവാഗ്ദാനം നൽകി. സാക്ഷാൽ പൃഥ്വിരാജ് കപൂറിന്റെ ഉടമസ്ഥതയിലുള്ള പൃഥ്വി തിയറ്ററിൽ ഒരു ഹാർമോണിയം വായനക്കാരന്റെ ഒഴിവു വന്നിട്ടുണ്ടെന്നും ഇപ്പോൾ അവിടെ തബല വായിക്കുന്ന തനിക്ക് ആ ജോലി തരപ്പെടുത്തി തരാനാകുമെന്നുമായിരുന്നു ആ വാഗ്ദാനം. ആ ഓഫർ ജയ്കിഷൻ സന്തോഷപൂർവം സ്വീകരിച്ചു. ഒരു അത്യപൂർവമായ ആത്മബന്ധത്തിന്റെ തുടക്കമായിരുന്നു അത്. യഥാർഥത്തിൽ പൃഥ്വിരാജിന്റെ അനുവാദം വാങ്ങാതെയാണ് ശങ്കർ ഈ വാഗ്ദാനം നൽകിയത്. എന്തും വരട്ടെയെന്നു കരുതി ശങ്കർ ജയ്കിഷനേയും കൂട്ടി പൃഥ്വി തിയറ്ററിൽ എത്തി. അൽപം വൈമനസ്യത്തോടെ ശങ്കർ ഈ കാര്യം പൃഥ്വിരാജിനു മുൻപിൽ അവതരിപ്പിച്ചു. ആദ്യ കൂടിക്കാഴ്ചയിൽത്തന്നെ പൃഥ്വിരാജിന് ജയ്കിഷനെ നന്നേ ബോധിച്ചതുകൊണ്ടാവാം, കൂടുതൽ അന്വേഷണങ്ങൾ ഒന്നും നടത്താതെ ഹാർമോണിയം വായനക്കാരനായി നിയമനം നൽകി. അങ്ങനെ വലിയ കടമ്പകൾ ഒന്നും കടക്കാതെ ജയ്കിഷൻ പൃഥ്വി തിയറ്ററിലെ സ്ഥിരം ഹാർമോണിയം വായനക്കാരനായി. ജയ്കിഷന്റെ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവായിരുന്നു ആ കണ്ടുമുട്ടൽ. ജയ്കിഷന്റെ പിന്നീടുള്ള ജൈത്രയാത്രയിൽ പൃഥ്വിരാജിന്റെ പങ്ക് ചെറുതല്ലായിരുന്നു.
പിതൃസദൃശ്യമായ വാത്സല്യം പൃഥ്വിരാജ് ജയ്കിഷനോടു കാട്ടിയിരുന്നു. അയാളെ വെറും ഹാർമോണിസ്റ്റായല്ല പൃഥ്വിരാജ് കണ്ടിരുന്നത്. ജയ്കിഷന്റെ കുസൃതികളും തമാശകളും നിറഞ്ഞ മനസ്സോെടയാണ് പൃഥ്വിരാജ് ആസ്വദിച്ചിരുന്നത്. അദ്ദേഹം ജയ്കിഷനു കൊടുത്ത ഓമനപ്പേരാണ് ‘ചൈല ബാബു’. പിന്നീട് ഒരിക്കൽ പോലും ചൈല ബാബു എന്നല്ലാതെ പൃഥ്വിരാജ് ജയ്കിഷനെ വിളിച്ചിരുന്നില്ല.
ജയ്കിഷന്റെ അന്ത്യയാത്ര മറൈൻ ഡ്രൈവിൽനിന്നു ക്വീൻസ് സെമിത്തേരിയിലേക്കു നീങ്ങുമ്പോൾ സമീപത്തുള്ള ഒരാശുപത്രിയിൽ മരണാസന്നനായി പൃഥ്വിരാജ് കിടപ്പുണ്ടായിരുന്നു. തന്റെ മുറിയുടെ ജനലിലൂടെ, ജയ്കിഷന്റെ അന്ത്യയാത്ര കാണാനുള്ള ദൗർഭാഗ്യവും പൃഥ്വിരാജിനുണ്ടായി. ജയ്കിഷന്റെ മരണത്തിന് ആറുമാസത്തിനു ശേഷം പൃഥ്വിരാജും കാലയവനികയ്ക്കുള്ളിൽ മറഞ്ഞു. സ്വന്തം പുത്രനെപ്പോലെ സ്നേഹിച്ച തന്റെ പ്രിയപ്പെട്ട ‘ചൈലാ ബാബു’വിന്റെ അകാലവിയോഗം അദ്ദേഹത്തിൽ കനത്ത മാനസികാഘാതം ഉണ്ടാക്കിയിരുന്നത്രേ.
രാജ്കപൂറിന്റെ ആദ്യത്തെ ‘മാഗ്നം ഓപ്പസ്’ ചിത്രമായ ‘ബർസാത്തി’ന്റെ നിർമാണ വേളയിൽ ജയ്കിഷന് 18 വയസ്സു മാത്രമേ ഉണ്ടായിരുന്നുളളൂ. ‘ബർസാത്ത്’ 1949 ൽ റിലീസ് ചെയ്തിരുന്നു. ശങ്കർ, ജയ്കിഷനേക്കാൾ 7 വയസ്സ് മൂത്തതായിരുന്നു. ബർസാത്തിനു മുൻപ് രാജ്കപൂർ ‘‘ആഗ്’’ എന്ന ചിത്രം സംവിധാനം ചെയ്തിരുന്നെങ്കിലും ശരാശരി വിജയം മാത്രമേ ഈ ചിത്രത്തിനു കൈവരിക്കാൻ സാധിച്ചിരുന്നുള്ളൂ. പൃഥ്വിരാജിന്റെ പ്രത്യേക നിർദേശപ്രകാരമായിരുന്നു ശങ്കറും ജയ്കിഷനും ആഗിന്റെ സംഗീത സംവിധാന സഹായികളായത്.
‘ദ് ബ്ലൂ ഡാന്യൂബ്’ എന്ന വിഖ്യാതമായ വാൾട്ട്സ് മഹാനായ സംഗീതജ്ഞൻ ജൊഹാൻ സ്ട്രോസിന്റെ അമൂല്യ രചനയായിരുന്നു. 1866 ലാണ് ഓസ്ട്രിയൻ വംശജനായ സ്ട്രോസ് ഈ അതുല്യ സംഗീത ശിൽപം രചിച്ചത്. ലോകമെമ്പാടുമുള്ള സംഗീത പ്രേമികൾ സഹർഷം സ്വീകരിച്ച ഈ അമൂല്യനിധി 18 വയസ്സു തികഞ്ഞിട്ടില്ലാത്ത ജയ്കിഷൻ തന്റെ വയലിനിൽ ഒരു നാൾ പൃഥ്വിരാജ് കപൂറിനെ വായിച്ചു കേൾപ്പിക്കുകയുണ്ടായി. ഔപചാരിക വിദ്യാഭ്യാസം സിദ്ധിച്ചിട്ടില്ലാത്ത ഒരു ഗുജറാത്തി പയ്യൻ ‘ദ് ബ്ലൂ ഡാന്യൂബ്’ മനോഹരമായി വയലിനിൽ മീട്ടുന്നതു കണ്ടപ്പോൾ സംഗീതത്തിൽ അഗാധ പാണ്ഡിത്യമുള്ള പൃഥ്വിരാജ് സ്തബ്ധനായി. ഇവിടുത്തെ പല സംഗീത വിദഗ്ധർക്കും ദ് ബ്ലൂ ഡാന്യൂബിനെക്കുറിച്ച് ഒരു ധാരണയുമില്ലാത്ത കാലമാണ് അതെന്ന് ഓർക്കണം. ശങ്കറിനും ജയ്കിഷനും ‘ആഗ്’ സിനിമയുടെ സംഗീത വിഭാഗത്തിൽ പ്രവർത്തിക്കുവാൻ അവസരം ലഭിച്ചതിന് ഈ സംഭവവും ഒരു നിമിത്തമായിത്തീർന്നു. പിൽക്കാലത്ത് ആർകെ മ്യൂസിക്കിന്റെ ടൈറ്റിൽ സംഗീതം ജയ്കിഷന്റെ ഈ രചനയായിത്തീരുകയും ചെയ്തു.
രാം ഗാംഗുലി എന്ന പ്രശസ്ത സംഗീതജ്ഞനായിരുന്നു ആഗിന്റെ സംഗീത സംവിധായകൻ. ഔദ്യോഗികമായി രാം ഗാംഗുലിയാണ് സംഗീതത്തിന്റെ ചുമതലകൾ വഹിച്ചിരുന്നതെങ്കിലും ഈ ചിത്രത്തിലെ എല്ലാ ഗാനങ്ങളും അണിയിച്ചൊരുക്കിയത് അദ്ദേഹത്തിന്റെ സഹായികളായ ശങ്കറും ജയ്കിഷനുമാണെന്നത് പരസ്യമായ രഹസ്യമായിരുന്നു. ആഗിന്റെ നിർമാണ വേളയിൽത്തന്നെ രാജ്കപൂറും രാം ഗാംഗുലിയും നല്ല സ്വരച്ചേർച്ചയിലല്ലായിരുന്നു. ആഗിലെ ഗാനങ്ങളുടെ മികവ് രാജ്കപൂറിനെ വല്ലാതെ സ്വാധീനിച്ചിരുന്നു. തന്റെ സ്വപ്നപദ്ധതിയായ ബർസാത്തിന്റെ സംഗീതച്ചുമതല ശങ്കറിനും ജയ്കിഷനുമായിരിക്കുമെന്ന് രാജ്കപൂർ മുൻകൂട്ടി തീരുമാനിച്ചിരുന്നു. പൃഥ്വിരാജിന്റെ ആശിർവാദവും കൂടിയായപ്പോൾ കാര്യങ്ങൾ കൂടുതൽ സുഗമമായി.
മുംബൈ നഗരത്തിലെ ഒരു ബസ് കണ്ടക്ടറായിരുന്നു ഇക്ബാൽ ഹുസൈനും (പിന്നീട് ഹസ്രത്ത് ജയ്പുരി എന്ന തൂലികാ നാമം സ്വീകരിച്ചു) ശൈലേന്ദ്ര എന്ന പേരിൽ പിൽക്കാലത്ത് പ്രശസ്തിയാർജിച്ച ശങ്കർദാസ് കേസരി ലാലും ഈ സംഘത്തിൽ താമസിയാതെ അംഗങ്ങളായി. ശങ്കർദാസ് ബിഹാറിൽനിന്നു മുംബൈയിൽ ചേക്കേറിയ അസാധാരണ സിദ്ധിയുള്ള ഒരു കവിയായിരുന്നു. ഉപജീവനത്തിനായി റെയിൽവേ യാർഡിൽ മെക്കാനിക്കിന്റെ വേഷം കെട്ടിയിരുന്നെങ്കിലും അദ്ദേഹത്തിന്റെ മനസ്സ് മുഴുവൻ കവിതയായിരുന്നു. മുംബൈ നഗരത്തിലെ പ്രധാന കവി സമ്മേളനങ്ങളിലും ‘മുഷിയാര’കളിലും നിറഞ്ഞ സാന്നിധ്യമായിരുന്നു ശൈലേന്ദ്ര. ‘ജൽത്തെ ഹെ പഞ്ചാബ്’ എന്ന കവിത ഉച്ചസ്ഥായിയിൽ അംഗവിക്ഷേപത്തോടു കൂടി ചൊല്ലുന്ന ശൈലേന്ദ്രയെ കണ്ടമാത്രയിൽത്തന്നെ, ഈ യുവാവ് പൃഥ്വി തിയറ്ററിന് ഒരു മുതൽക്കൂട്ടാകുമെന്ന് പൃഥ്വിരാജ് തിരിച്ചറിഞ്ഞിരുന്നു.
ഇക്ബാൽ ഹുസൈൻ എന്ന യുവ കവിയും പൃഥ്വിരാജിന്റെ കണ്ടെത്തലായിരുന്നു. ജയ്പുരിലെ ഒരു ചേരിപ്രദേശത്തുനിന്നു തൊഴിലന്വേഷിച്ചു മുംബൈയിൽ എത്തിയ ഇക്ബാൽ ഇടയ്ക്ക് ബസ് കണ്ടക്ടറായി ജോലി നോക്കിയിരുന്നെങ്കിലും ഒരു പരിധി വരെ തെരുവിന്റെ സന്തതിയായിരുന്നു. ഭ്രാന്തമായ ആവേശത്തോടു കൂടി ഉറുദു കവി സമ്മേളനങ്ങളിലും മുഷിയാരകളിലും പങ്കെടുത്ത് തന്റെ ഭാഷാപാണ്ഡിത്യവും സർഗ ശേഷിയും തെളിയിച്ച ഇക്ബാൽ ഹുസൈനെ പൃഥ്വിരാജ് തന്റെ നാടക കമ്പനിയിലേക്കു ക്ഷണിച്ചു വരുത്തുകയായിരുന്നു. ശങ്കർ, ജയ്കിഷൻ, ശൈലേന്ദ്ര, ഹസ്രത്ത് – ഈ നാലു പേരും ഇണപിരിയാത്ത സുഹൃത്തുക്കളായി മാറുന്നതിന് കാലം സാക്ഷ്യം വഹിച്ചു. സമാനചിന്തകൾ, യുവത്വത്തിന്റെ ചുറുചുറുക്ക്, അർപ്പണബോധം എന്നീ ഗുണങ്ങൾ ഈ കൂട്ടുകെട്ടിന് ഉജ്ജ്വല ശോഭ നൽകി. ശങ്കര്‍ ജയ്കിഷൻ, ശൈലേന്ദ്ര, ഹസ്രത്ത് ജയ്പുരി – ഈ നാമങ്ങൾ ഭാരതത്തിൽ അങ്ങോളമിങ്ങോളം അലയടിക്കുവാൻ അധികനാൾ വേണ്ടി വന്നില്ല. ജയ്കിഷന്റെ സമപ്രായക്കാരനായ രാജ്കപൂര്‍ ഈ നാൽവര്‍ സംഘത്തെ അകമഴിഞ്ഞു സ്നേഹിച്ചിരുന്നു. ഒരു പരിധി വരെ അദ്ദേഹവും ഈ ചങ്ങാതിക്കൂട്ടത്തിൽ സജീവസാന്നിധ്യമായി മാറിയിരുന്നു.
എല്ലാ അർഥത്തിലും രാജ്കപൂറിന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു 1949 ൽ റിലീസ് ചെയ്ത ‘ബർസാത്ത്’ എന്ന ചിത്രം. നിർമാണ വേളയിൽത്തന്നെ ബർസാത്ത് പുതുമകളുള്ള, ജനങ്ങൾ നെഞ്ചിലേറ്റുന്ന ഒരു ഉജ്ജ്വല ചിത്രമായിരിക്കണം എന്ന് രാജ്കപൂറിനു നിർബന്ധമുണ്ടായിരുന്നു. തികച്ചും വ്യത്യസ്ത രീതിയിൽ ഒരുക്കിയ ഒരു മഹാ കലാസൃഷ്ടിയായിരുന്നു ബർസാത്ത്. സിനിമയുടെ വിജയത്തിൽ ഗാനങ്ങൾക്ക് ഭീമമായ പങ്കുണ്ടായിരുന്ന ആ കാലത്ത് നവാഗതരായ ശങ്കറിനെയും ജയ്കിഷനെയും ഈ ചിത്രത്തിന്റെ സംഗീത സംവിധായകരാക്കാൻ രാജ്കപൂർ കാണിച്ച ധൈര്യം അപാരം തന്നെയായിരുന്നു. ബർസാത്തിന്റെ പരസ്യങ്ങളിൽ സംഗീതം ശങ്കർ ജയ്കിഷൻ എന്ന് അതീവ പ്രാധാന്യത്തോടെയാണ് എഴുതിച്ചേർത്തിരുന്നത്. ശങ്കറിന്റെയും ജയ്കിഷന്റെയും അസാധാരണ സിദ്ധികളിൽ രാജ്കപൂറിനുണ്ടായിരുന്ന അചഞ്ചല വിശ്വാസത്തിന്റെ ഉത്തമ ദൃഷ്ടാന്തമായി ഈ പ്രവൃത്തിയെ വിലയിരുത്താം.
ഗാനങ്ങൾ രചിക്കുന്നതിനായി ഹസ്രത്ത് ജയ്പുരി, രമേഷ് ശാസ്ത്രി, ജലാൽ മലേഹബാദി എന്നിവരെയാണ് ആദ്യം ചുമതലപ്പെടുത്തിയിരുന്നത്. വൻ മുതല്‍മുടക്കുള്ള ബർസാത്തിന്റെ ജയപരാജയങ്ങൾ രാജ്കപൂർ എന്ന കലാകാരന്റെ ചലച്ചിത്ര ഭാവിയെത്തന്നെ മാറ്റി മറിച്ചേക്കാം. ഈ ചിത്രത്തിൽ മൊത്തം 11 പാട്ടുകളാണ് ഉണ്ടായിരുന്നത്. അതിൽ ഏഴെണ്ണം ഹസ്രത്ത് ജയ്പുരി ആണ് രചിച്ചിരുന്നത്. ‘ജിയാ ബേഖരാർ ഹൈ’ തുടങ്ങിയ ഗാനങ്ങൾ പിറവിയെടുത്തതിനു ശേഷമാണ് ശൈലേന്ദ്ര എന്ന കവി രംഗപ്രവേശം ചെയ്യുന്നത്. ബർസാത്ത് മേം ഹംസേ മിലേ, പത്ത്‌ലി കമർ ഹെ എന്നീ വിഖ്യാത ഗാനങ്ങൾ ശൈലേന്ദ്രയുടെ പേനത്തുമ്പിൽ ഉദയം ചെയ്തവയാണ്. ഹസ്രത്ത് രചിച്ച 7 ഗാനങ്ങളും അമൂല്യരത്നങ്ങളായിരുന്നു. ‘ജിയാ ബേഖരാർ ഹെ’, ‘മേരെ ആഖോം മെ’, ‘അബ് മേരേ കോൻ സഹാറ’, ‘ബിച്ച്‍ഡെ ഹുവാ പർദേശി’, ‘പ്രേം നഗർ മെ’, ‘ഛോഡ് ഗയെ ബാലം’, ‘രോത്തേ ഹീ രഹേ ഹം’ തുടങ്ങിയ ഗാനങ്ങളെല്ലാം മുക്തകണ്ഠം പ്രശംസ നേടുകയുണ്ടായി.
അദ്ഭുതകരമെന്നു പറയട്ടെ, ഈ ചിത്രത്തിലെ രണ്ടു പ്രശസ്ത ഗാനങ്ങൾ എഴുതിയത് രമേശ് ശാസ്ത്രിയും ജലാൽ മലിഹാബാദിയും ആയിരുന്നു. ‘ ഓ മുച്ഛേ കിസ്കേ പ്യാർ’ ഉം രമേശ് ശാസ്ത്രി എഴുതിയ ‘‘മോരാ ലാൽ ദുപ്പട്ടാ’’ എന്ന ഗാനവും അതിപ്രശസ്തങ്ങളായെങ്കിലും പിന്നീടുള്ള രാജ്കപൂർ ചിത്രങ്ങളിൽ ഇവരുടെ സാന്നിധ്യമുണ്ടായിരുന്നില്ല. ശങ്കർ, ജയ്കിഷൻ, ശൈലേന്ദ്ര, ഹസ്രത്ത് തുടങ്ങിയവർ രാജ്കപൂർ ക്യാംപിലെ സ്ഥിരാംഗങ്ങളായി മാറുകയും ചെയ്തു. ബർസാത്ത് രാജ്കപൂർ സ്വപ്നം കണ്ടതുപോലെ വൻവിജയമായി. ബർസാത്തിലെ ഗാനങ്ങൾ ഭാരതത്തിൽ അങ്ങോളമിങ്ങോളം അലയടിക്കുവാൻ തുടങ്ങി. ഗാനങ്ങൾ കേൾക്കുവാൻ വേണ്ടി ജനങ്ങൾ രണ്ടും മൂന്നും തവണ സിനിമ കാണാൻ തുടങ്ങിയതോടു കൂടി ശങ്കർ ജയ്കിഷൻ എന്ന പേര് ഭാരതമെമ്പാടും അറിയപ്പെടാൻ തുടങ്ങി.
ബർസാത്തിന്റെ അഭൂതപൂർവമായ വിജയം ഒരു പരിധി വരെ ശങ്കർ ജയ്കിഷൻ ജോഡിയുെടെ വിജയം കൂടിയായിരുന്നു. അവർ ഒരു ‘‘over night sensation’’ ആയി മാറുന്ന കാഴ്ച സിനിമലോകം അദ്ഭുതത്തോടു കൂടി നോക്കി നിന്നു. ശങ്കർ, ജയ്കിഷൻ, ശൈലേന്ദ്ര, ഹസ്രത്ത് ഈ അപൂർവ സംഘത്തിന്റെ അശ്വമേധം ആരംഭിച്ചു കഴിഞ്ഞു. ഈ സംഘത്തിലെ ഏറ്റവും ഇളയവൻ ജയ്കിഷനായിരുന്നു. ഒരു പ്രത്യേക വാത്സല്യത്തോടു കൂടിയാണ് അവർ ജയ്കിഷനെ കണ്ടിരുന്നത്. ജയ്കിഷന്റെ അസാധാരണ പ്രതിഭാവിലാസം പലപ്പോഴും ശങ്കറിൽ അസ്വസ്ഥത ഉണ്ടാക്കിയിരുന്നത്രേ. വ്യക്തിപരമായ അടുപ്പം നിലനിന്നിരുന്നുവെങ്കിലും തങ്ങളുടെ പ്രവൃത്തിപഥത്തിൽ ഇരുവരും വളരെ വ്യത്യസ്തരായിരുന്നു. പരിശ്രമ ശാലിയും കണിശക്കാരനുമായിരുന്ന ശങ്കർ സംഗീതത്തെ അതീവ ഗൗരവത്തോടു കൂടിയാണ് വീക്ഷിച്ചിരുന്നത്. പൃഥ്വി തിയേറ്ററിൽ എത്തുന്നതിനു മുൻപു തന്നെ വിവിധ ബാലെ ട്രൂപ്പുകളിലും മറ്റും സജീവ സാന്നിധ്യമായിരുന്ന ശങ്കർ, കൃഷ്ണൻകുട്ടി എന്ന മലയാളി നർത്തകന്റെ ട്രൂപ്പിലെ പ്രധാന അംഗമായിരുന്നു. ജയ്കിഷന്റെ പ്രവർത്തന ശൈലി നേരെ വിപരീതമായിരുന്നു. എല്ലാം അർഥത്തിലും അദ്ദേഹം ഒരു ജീനിയസ്സായിരുന്നു. അസാധാരണ പ്രതിഭാശാലിയായ അദ്ദേഹത്തിന്റെ സംഗീത വീക്ഷണങ്ങളും വ്യത്യസ്തമായിരുന്നു. പരമ്പരാഗത സംഗീത ശൈലികൾ സ്വായത്തമാക്കിയിരുന്നെങ്കിലും തന്റേതായ പാതകൾ സൃഷ്ടിക്കുന്നതിൽ അത്യുത്സുകനായിരുന്നു ജയ്കിഷൻ. ഇടതു കൈകൊണ്ട് ഹാർമോണിയം മീട്ടി നിമിഷങ്ങൾക്കുള്ളിൽ മനോഹരങ്ങളായ ഈണങ്ങൾ സൃഷ്ടിക്കുവാൻ അസാധാരണ ചാതുര്യം ജയ്കിഷനുണ്ടായിരുന്നു.
ഒരു സിനിമയുടെ നെടുംതൂണാണ് ബാക്ക് ഗ്രൗണ്ട് മ്യൂസിക്ക് എന്നു പറയുന്നതിൽ അതിശയോക്തിയില്ല. ബാക്ക് ഗ്രൗണ്ട് മ്യൂസിക്ക് അഥവാ ബിജിഎം രൂപകൽപന ചെയ്യുന്നതിൽ ഇന്ത്യൻ സംഗീത ലോകത്തെ അവസാന വാക്കായിരുന്നു ജയ്കിഷൻ. സാധാരണ ഒരു സംഗീത സംവിധായകന് ഒരു സിനിമയിലെ ബിജിഎം ചെയ്യുവാൻ 3–4 ആഴ്ചകൾ എടുക്കുമെങ്കിൽ ജയ്കിഷന് ഈ ദൗത്യം നിറവേറ്റാൻ 3 ദിവസം മതിയാകുമായിരുന്നു. രാവിലെ 7.30 ന് ആരംഭിക്കുന്ന ജോലി 10.30 ആകുമ്പോൾ ജയ്കിഷൻ പൂർത്തീകരിച്ചിരിക്കും. അങ്ങനെ ദിവസേന 3 മണിക്കൂർ മാത്രം ചെലവഴിച്ച് 3 ദിവസം കൊണ്ട് ഈ സങ്കീർണ പ്രക്രിയ പൂർത്തീകരിക്കുവാൻ ജയ്കിഷനു സാധിച്ചിരുന്നു. നൊട്ടേഷനുകൾ വെറും വിരലുകള്‍ കൊണ്ട് അണിയിച്ചൊരുക്കുന്നത് സഹപ്രവർത്തകർ അമ്പരപ്പോടു കൂടിയാണ് കണ്ടിരുന്നത്. ദൂരേക്കു കണ്ണുകൾ പായിച്ച് തന്റെ വിരലുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ചടുല ഭാവങ്ങളോടു കൂടി ബാക്ക് ഗ്രൗണ്ട് മ്യൂസിക്ക് ചിട്ടപ്പെടുത്തുന്നത് നയന മനോഹരമായ കാഴ്ചയായിരുന്നു. ഇങ്ങിനെയൊരു പ്രക്രിയ ഇതിന് മുൻപ് സിനിമാ ലോകം കണ്ടിരുന്നില്ല.
പ്രശസ്ത സംഗീതജ്ഞനായ ഹൃദയനാഥ് മങ്കേഷ്ക്കറുടെ വാക്കുകൾ കടമെടുത്താൽ, ബിജിഎമ്മിൽ ജയ്കിഷനെ വെല്ലാൻ ആരുമുണ്ടായിട്ടില്ല. വിരലുകൾ കൊണ്ട് ഇന്ദ്രജാലം കാട്ടുന്നതു പോലെയാണ് നൊട്ടേഷനുകൾ ജയ്കിഷൻ കൈകാര്യം ചെയ്യുന്നത്. കടലാസിൽ കുത്തിക്കുറിക്കുന്ന പതിവൊന്നും അദ്ദേഹത്തിനില്ല. ആർക്കും മനസ്സിലാകാത്ത അദൃശ്യഭാഷയിലാണ് ജയ്കിഷൻ നൊട്ടേഷനുകൾ നിർമിക്കുന്നത്. ജയ്കിഷന് സമം ജയ്കിഷൻ മാത്രം. പ്രശസ്ത സംഗീത സംവിധായകൻ ലക്ഷ്മികാന്തിന്റെയും അഭിപ്രായം വ്യത്യസ്തമായിരുന്നില്ല. ‘‘ഹിന്ദി സിനിമാ രംഗത്തെ പരിപൂർണ സംഗീതജ്ഞൻ എന്ന് വിശേഷിപ്പിക്കാവുന്ന ഒരേ ഒരാൾ ജയ്കിഷൻ മാത്രമാണെന്നു’’ പല അഭിമുഖങ്ങളിലും അദ്ദേഹം തുറന്നു പറഞ്ഞിട്ടുണ്ട്. ലക്ഷ്മികാന്ത് പ്യാരേലാൽ ടീം ശങ്കർ ജയ്കിഷൻ ദ്വയത്തിനു കനത്ത വെല്ലുവിളികൾ ഉയർത്തിയിരുന്ന കാലഘട്ടത്തിലാണ് ഈ സത്യം വെട്ടിത്തുറന്നു പറയുവാൻ ലക്ഷ്മീകാന്ത് ധൈര്യം കാട്ടിയത്. ലക്ഷ്മീകാന്ത് ജയ്കിഷനെ തന്റെ മാനസ ഗുരുവായാണ് എന്നും കണ്ടിരുന്നത്. ജയ്കിഷന്റെ വേഷ വിധാനങ്ങൾ അനുകരിക്കുന്നതിനു പോലും ലക്ഷ്മികാന്ത് താൽപരനായിരുന്നുവെന്നത് മറ്റൊരു സത്യം. ജയ്കിഷൻ മനുഷ്യമനസ്സുകളിൽ കോറിയിട്ട വ്യക്തി പ്രഭാവത്തിന്റെ പ്രതിഫലനങ്ങൾ ആയിരിക്കാം ആരാധനയായി പുനർജനിച്ചത്.
ലേഖകന്റെ ഇ–മെയിൽ വിലാസം: meyateravi@gmail.com