ഓട്ടോഗ്രാഫിനു വേണ്ടി ഓടിക്കൂടിയ പെൺകുട്ടികൾ; ജയ്കിഷന്റെ മാസ്മരികതയിൽ അമ്പരന്ന സിനിമാ ലോകം
സിനിമാ പരസ്യങ്ങളിലെല്ലാം ‘സംഗീതം ശങ്കർ ജയ്കിഷൻ’ എന്നാണു വന്നിരുന്നതെങ്കിലും ആദ്യകാലം മുതൽ ഇരുവരും വെവ്വേറെയാണ് ഈണങ്ങൾ രചിച്ചിരുന്നത്. എല്ലാ ഗാനങ്ങളും ‘ശങ്കർ ജയ്കിഷൻ’ ലേബലിൽ അവതരിപ്പിക്കപ്പെട്ടിരുന്നു എന്നു മാത്രം. ഏതു പാട്ടിന് ആരാണ് ഈണം നൽകിയതെന്നു വെളിപ്പെടുത്താൻ ഇരുവരും തയാറായിരുന്നില്ല. ഇത് ഒരു അലിഖിത നിയമമായി അവസാനഘട്ടം വരെ തുടർന്നു പോകുവാൻ ഇരുവരും പരമാവധി ശ്രമിച്ചിരുന്നു. 1950 കളിൽത്തന്നെ ശങ്കറും ജയ്കിഷനും തമ്മിൽ അഭിപ്രായഭിന്നതകൾ ഉണ്ടായിരുന്നു. തന്നേക്കാൾ ഇളയവനായ ജയ്കിഷന്റെ ഔദ്യോഗികതലത്തിലുള്ള പല കൈകടത്തലുകളും ശങ്കറിൽ മാനസിക സമ്മർദമുണ്ടാക്കി. സ്വഭാവ സവിശേഷതകളിൽ ഇരു ധ്രുവങ്ങളിലായിരുന്നു അവർ. ജയ്കിഷന്‍ സുന്ദരനും വിനോദപ്രിയനും സർവസമ്മതനുമായിരുന്നു. സിനിമാരംഗത്തെ പ്രധാന ചടങ്ങുകളിലും സൽക്കാര വേദികളിലും അദ്ദേഹം ഉജ്ജ്വല താരമായി ശോഭിച്ചിരുന്നു. ജനപ്രീതിയുടെ കാര്യത്തിൽ, പ്രശസ്തരായ പല സിനിമാ താരങ്ങളെക്കാളും മുന്നിലായിരുന്നു ജയ്കിഷൻ. വേഷവിധാനങ്ങളിൽ എന്നും മികവ് കാട്ടിയിരുന്ന അദ്ദേഹം ഒരു സംഗീത സംവിധായകന്റെ ചട്ടക്കൂട്ടിൽ ഒരിക്കലും ഒതുങ്ങിയിരുന്നില്ല. ദിലീപ് കുമാർ, ദേവ് ആനന്ദ്, രാജ്കപൂർ, ഷമ്മി കപൂർ തുടങ്ങിയ സൂപ്പർ താരങ്ങൾ പോലും ജയ്കിഷന്റെ മാസ്മരിക സാന്നിധ്യത്തിൽ അടിപതറുന്നത് കാണാമായിരുന്നു. ഒരു ഓട്ടോഗ്രാഫിനു വേണ്ടി അദ്ദേഹത്തിന്റെ പുറകേ പെൺകുട്ടികൾ ഓടിക്കൂടുന്ന കാഴ്ച കണ്ട് സിനിമാലോകം അമ്പരന്നു. സിനിമ സംഗീത സംവിധായകൻ, താരങ്ങൾക്കു മുകളിലാണെന്ന് ആദ്യമായും അവസാനമായും കാട്ടിക്കൊടുത്ത അദ്ദേഹത്തിന്റെ പ്രതിഫലം തിരക്കുള്ള താരങ്ങളുടെ പ്രതിഫലത്തെക്കാൾ വളരെ മുകളിലായിരുന്നു. എന്തുകൊണ്ട് ശങ്കർ ജയ്കിഷൻ ജോഡിയിലെ ജയ്കിഷനു മാത്രം അമിതപ്രാധാന്യം നൽകുന്നുവെന്ന് പലർക്കും സംശയങ്ങളുണ്ടാകാം. ഒരു പരിധി വരെ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന അവസ്ഥ തന്നെയാണിത്.

ശങ്കർ–ജയ്കിഷൻ ടീമാണ് സംഗീത സംവിധാനം െചയ്യുന്നതെന്ന് പ്രസിദ്ധപ്പെടുത്തുമെങ്കിലും 1960 കളുടെ ആദ്യപാദത്തിൽ തന്നെ ഇരുവരും സ്വതന്ത്ര സംഗീത സംവിധാനം ആരംഭിച്ചിരുന്നു. ഇരുവർക്കും വ്യത്യസ്ത മ്യൂസിക് റൂമുകളും ഉണ്ടായിരുന്നു. ആദ്യകാലത്ത് ഇരുവരുടെയും മ്യൂസിക് റൂമുകൾ അടുത്തടുത്തായിരുന്നെങ്കിലും കാലക്രമേണ ജയ്കിഷൻ തന്റെ ‘പണിപ്പുര’ ഗോവിന്ദ മഹലിലെ വസതിയിലേക്കു മാറ്റി. ജയ്കിഷന്റെ സംഗീത രചനകളാണ് കൂടുതൽ അംഗീകാരം നേടിയത്. വൻകിട സിനിമാ നിർമാതാക്കൾ ജയ്കിഷന്റെ സമയത്തിനായി കാത്തുകെട്ടി കിടക്കുവാൻ തുടങ്ങി. ജയ്കിഷന്‍ സ്വതന്ത്രമായി സംഗീതസംവിധാനം നൽകിയ സിനിമകളെല്ലാം വൻ ഹിറ്റുകളായി. ജയ്കിഷനെ ലഭിച്ചില്ലെങ്കിൽ ശങ്കറിനെ ബുക്ക് ചെയ്യാം എന്ന നിലയിലേക്കു കാര്യങ്ങൾ മാറി.
എല്ലാ ശങ്കർ– ജയ്കിഷൻ ചിത്രങ്ങളിലെയും പാട്ടുകൾ ശൈലേന്ദ്രയും ഹസ്രത്ത് ജയ്പുരിയും തുല്യമായി വീതിച്ചെടുക്കുകയായിരുന്നു. ശങ്കറും ജയ്കിഷനും ഈ രീതിക്ക് പരിപൂർണ പിന്തുണയാണ് നൽകിയിരുന്നത്. ശൈലേന്ദ്ര രചിച്ച ഗാനങ്ങൾക്കു ശങ്കറും ഹസ്രത്ത് രചിച്ച ഗാനങ്ങൾക്കു ജയ്കിഷനുമാണ് സംഗീതം നൽകിയിരുന്നത് എന്ന ഒരു മിഥ്യാധാരണ അന്ന് സംഗീത പ്രേമികൾക്കിടയിലുണ്ടായിരുന്നു. ഇത് പാടെ തെറ്റായിരുന്നു. ഈ കാര്യം ഹസ്രത്ത് ജയ്പുരി തന്റെ മരണത്തിനു ഏതാനും ദിവസം മുൻപ് നൽകിയ അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. ഇരുവരും സംഗീതസംവിധാനം നടത്തുമ്പോൾ ഗാനരചയിതാക്കൾക്കു തുല്യപ്രാധാന്യമാണ് നൽകിയിരുന്നത്. ഉദാഹരണത്തിന്, ശൈലേന്ദ്ര രചിച്ച പല പ്രശസ്ത ഗാനങ്ങൾക്കും ഈണം പകർന്നത് ജയ്കിഷനായിരുന്നു. ദിൽ അപ്നാ ഓർ പ്രീത് പരായിലെ ‘അജീബ് ദസ്താ ഹും’, യഹൂദിയിലെ ‘യേ മേരേ ദിവാനാപൻ’, ജാഗ് തെ രഹോയിലെ ‘സിന്തഗി കാബ് ഹേ’, അനാരിയിലെ ‘വോ ചാന്ത് കിലാ വോ താരേ ഹംസേ’, ബ്രഹ്മചാരിയിലെ ‘മേ ഗാവോ തും സോ ജാവോ’ തുടങ്ങിയവ ഉത്തമ ഉദാഹരണങ്ങളാണ്.
അതുപോലെ ഹസ്രത്ത് രചിച്ച നിരവധി ഗാനങ്ങൾക്ക് ശങ്കറും ഈണം നൽകിയിട്ടുണ്ട്. 1965 ൽ പുറത്തിറങ്ങിയ തീസരി കസം എന്ന സിനിമയുടെ നിർമാതാവ് ശൈലേന്ദ്രയായിരുന്നു. രാജ്കപൂർ നായകനായി അഭിനയിച്ച ഈ ചിത്രം ബാസു ഭട്ടാചാര്യയാണ് സംവിധാനം ചെയ്തത്. ഈ ചിത്രത്തിന് രാഷ്ട്രപതിയുടെ വെള്ളി മെഡൽ നേടുവാൻ സാധിച്ചുവെങ്കിലും അത് കാണാനുള്ള ഭാഗ്യം ശൈലേന്ദ്രയ്ക്കുണ്ടായില്ല. അതിനു മുൻപ് അദ്ദേഹം കാലയവനികയ്ക്കുള്ളിൽ മറഞ്ഞു. ഈ ചിത്രത്തിലെ ഗാനങ്ങളെല്ലാം മികച്ചതായിരുന്നു. ‘ദുനിയാ ബനാനെ വാലെ’ എന്ന മുകേഷ് ഗാനം എഴുതിയത് ഹസ്രത്ത് ജയ്പുരിയായിരുന്നു. തന്റെ പ്രിയ സുഹൃത്തിന് തന്റെ പ്രഥമ സംരംഭത്തിൽ തക്കതായ പ്രാതിനിധ്യം നൽകുന്നതിനുവേണ്ടിയാണ് ഹസ്രത്തിനെ ഈ ദൗത്യം ഏൽപിച്ചത്. ചിത്രത്തിലെ ആറു ഗാനങ്ങൾ ശങ്കറും ജയ്കിഷനും തുല്യമായി വീതിച്ചെടുത്തു സംഗീതം നൽകിയെന്നാണ് വിവരം.
കനത്ത മദ്യപാനം ശൈലേന്ദ്രയുടെ ആരോഗ്യം കവർന്നെടുത്തിരുന്നു. നീണ്ടകാലം ആശുപത്രിയെ അഭയം പ്രാപിച്ച നാളുകളിൽ മാത്രമാണ് ശൈലേന്ദ്ര ജയ്കിഷൻ ചിത്രങ്ങൾക്കു ഗാനങ്ങൾ രചിക്കാനിരുന്നത്. ജയ്കിഷന്റെ റൊമാന്റിക് ഗാനങ്ങൾ ഹിന്ദി സിനിമാ ലോകത്ത് വിപ്ലവം സൃഷ്ടിക്കുകയായിരുന്നു. ഓരോ ഗാനവും വ്യത്യസ്തവും ഒന്നിനൊന്നു മെച്ചവുമായിരുന്നു. അദ്ദേഹത്തിന്റെ ഗാനങ്ങളിലെ ബിജിഎം മികവ് മറ്റൊരു ആകർഷണ ഘടകമായിരുന്നു. ജയ്കിഷൻ ഗാനങ്ങൾ സംഗീതാഭിരുചിയുള്ളവർക്ക് പെട്ടെന്ന് തിരിച്ചറിയാൻ കഴിഞ്ഞിരുന്നു. സംഗീതത്തിന്റെ വശ്യസൗന്ദര്യമെന്തെന്ന് ജയ്കിഷൻ നമുക്കു കാട്ടിത്തന്നു. അദ്ദേഹം സ്വതന്ത്ര സംഗീത രചന നടത്തിയ ഗാനങ്ങൾ ഒന്നു പോലും പരാജയമായില്ല എന്നതായിരുന്നു സത്യം. ശാസ്ത്രീയ സംഗീതാധിഷ്ഠിതമായ ഗാനങ്ങള്‍ ചിട്ടപ്പെടുത്തുന്നതിലും മികവുറ്റവനായിരുന്നു അദ്ദേഹം. ബസന്ത് ബഹാറിലെ ‘സർ നാ സച്ചേ ക്യാ ഗാവോ’, മേരേ ഹുസൂരിലെ ‘ജനക് ജനക്’ ലാൽ പാതറിലെ ‘ഉൻകെ ഖയാൽ’ തുടങ്ങിയ ഗാനങ്ങളിൽ അദ്ദേഹത്തിന്റെ ശാസ്ത്രീയ സംഗീത അവബോധം തെളിഞ്ഞു കാണാം.
ശങ്കറും ജയ്കിഷനുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കുവാൻ രാജ്കപൂർ എന്നും ബദ്ധശ്രദ്ധനായിരുന്നു. ശങ്കർ ജയ്കിഷന്‍ ജോഡിയുടെ അന്ത്യം ആർ.കെ. ബാനറിനെ പ്രതികൂലമായി ബാധിക്കുമെന്ന് രാജ്കപൂറിന് നന്നായി അറിയാമായിരുന്നു. രാജ്കപൂറിന്റെ സ്നേഹമസൃണമായ ശാസനകൾക്കു വിധേയരായി 1964 വരെ ഒരു ജോഡിയായി പൊതു മധ്യത്തിൽ ഇവർ പ്രത്യക്ഷപ്പെട്ടിരുന്നു. 1964 ൽ പുറത്തിറങ്ങിയ സംഗമം, ആയേ മിലാൻ കാ ബേല, രാജ്കുമാർ, സിന്ദഗി എന്നീ ഹിറ്റു ചിത്രങ്ങളിൽ ജയ് കിഷൻ ചിട്ടപ്പെടുത്തിയ ഗാനങ്ങൾക്ക് അഭൂതപൂർവമായ വരവേൽപാണ് ലഭിച്ചത്. സംഗീതത്തിലെ ‘യേ മേരേ പ്രേം പത്ര പദ്കാർ’, ആയേ മിലാൻ കാ ബേലയിലെ ‘തും കംസിൻ ഹോ’, ‘ഓ സനം തേരി ഹോ ഗയേ ഹം’, ‘ബുരാ മാൻ ഗയേ’, സിന്ദഗിയിലെ ‘പഹ്‌ലേ മിലേ’, ‘തേ സപനം’, ‘‘ഹമ്നേ ജഫാ ന സഖി’, രാജ്കുമാറിലെ ‘തുംനേ കിസ്കി ജാൻ കോ’, ‘ഇസ് രംഗ് ബദൽതി ദുനിയാ മേം’, ‘ആജാ ആയി ബാഹർ ദിൽ ഹേ’ തുടങ്ങിയ ഗാനങ്ങള്‍ വൻ ഹിറ്റുകളായി.
മേൽ വിവരിച്ച ചിത്രങ്ങളിലെ ശങ്കർ സംഗീതം നൽകിയ ഗാനങ്ങൾക്ക് ജയ്കിഷന്റെ മധുരഗാനങ്ങളോട് കിടപിടിക്കുവാൻ സാധിക്കാതെ വന്നു. ശങ്കറിന്റെ ട്യൂണുകളും ജയ്കിഷന്റെ ട്യൂണുകളും സംഗീത പ്രേമികൾ കൃത്യമായി തിരിച്ചറിയാൻ തുടങ്ങിയതോടു കൂടി ശങ്കറിന് തന്റെ പ്രസക്തി നഷ്ടപ്പെട്ടു തുടങ്ങിയോ എന്ന സംശയം ബലപ്പെട്ടു തുടങ്ങി. സംഗത്തിലെ ‘ദോസ്ത് ദോസ്ത് ന രഹാ’ എന്ന മുകേഷ് ആലപിച്ച ഗാനമാണ് ആദ്യ ഘട്ടത്തിൽ ജനപ്രീതി ആർജിച്ചിരുന്നത്. ഈ കാര്യം ഒരു അഭിമുഖ വേളയിൽ ജയ്കിഷന്റെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ജയ്കിഷൻ ഒരു ചെറു പുഞ്ചിരിയോടു കൂടെ പറഞ്ഞു: ‘‘ദോസ്ത് ദോസ്ത് ന രഹാ മനോഹര ഗാനം തന്നെ. യാതൊരു സംശയവുമില്ല. അൽപം ക്ഷമിക്കുക, എന്റെ ‘‘യേ മേരേ പ്രേം പത്ര പദ്കാർ’ എന്ന ഗാനത്തിനു മുൻപിൽ ‘ദോസ്ത് ദോസ്ത് ന രഹാ’ ഒന്നും അല്ലാതായി മാറും.’’
പകുതി തമാശയായി പറഞ്ഞ വാക്കുകൾ ശങ്കറിനെ വല്ലാതെ മുറിപ്പെടുത്തി. തങ്ങൾ ഇത്രയും നാൾ കാത്തു സൂക്ഷിച്ച അലിഖിത നിയമം പൊട്ടിത്തകര്‍ന്നു വീഴുന്നത് വേദനയോടെയാണ് ശങ്കർ കണ്ടത്. ഓരോ ഗാനത്തിനും ആരാണ് ഈണം നൽകിയതെന്നത് പരമ രഹസ്യമായി സൂക്ഷിക്കണമെന്ന പ്രതിജ്ഞ ജയ്കിഷൻ കാറ്റിൽ പറത്തിയതായി ശങ്കർ പിന്നീടു വെളിപ്പെടുത്തി. ഈ സംഭവത്തോടെ ശങ്കറും ജയ്കിഷനും തമ്മിലുണ്ടായിരുന്ന പവിത്രബന്ധത്തിന് കനത്ത വിള്ളല്‍ നേരിട്ടതായി കാണാം. എന്നാൽ പിണക്കം പരിപൂർണമായിരുന്നുവോ എന്ന് ഉറപ്പിച്ചു പറയാൻ കഴിയില്ലായിരുന്നു. ഉദാഹരണത്തിന് ‘ആർസൂ’ എന്ന ചിത്രത്തിലെ പ്രശസ്ത ഖവാലി ചിട്ടപ്പെടുത്തിയത് ശങ്കറായിരുന്നു. ചിത്രത്തിലെ മറ്റെല്ലാ ഗാനങ്ങൾക്കും ഈണം നൽകിയത് ജയ്കിഷനായിരുന്നെങ്കിലും എന്തോ ഔദ്യോഗിക കാര്യങ്ങൾക്കായി പെട്ടെന്നു വിദേശത്ത് പോകേണ്ടി വന്നതിനാൽ ഖവാലി ചിട്ടപ്പെടുത്താൻ അദ്ദേഹത്തിനു തരപ്പെട്ടില്ല. പ്രൊഡ്യൂസർ രാമാനന്ദ സാഗർ എന്താണു പ്രതിവിധിയെന്ന് ജയ്കിഷനോട് ചോദിച്ചപ്പോൾത്തന്നെ മറുപടി ലഭിച്ചു. ശങ്കറിനെ ഈ ദൗത്യം ഏൽപിക്കുവാൻ നിർദേശം ലഭിച്ചതിനനുസരിച്ച് അയാൾ ശങ്കറുമായി ബന്ധപ്പെടുകയും ശങ്കർ ‘ജബ് ഇഷ്ക് കഹിം ഹോ ജൽതേ’ എന്ന മനോഹര ഗാനം ചിട്ടപ്പെടുത്തുകയും ചെയ്തു. ആ ഒരു ഗാനത്തിന് അദ്ദേഹം 25000 രൂപ പ്രതിഫലം പറ്റിയെന്നാണ് സിനിമാവൃത്തങ്ങളിലെ സംസാരം.
ശൈലേന്ദ്രയും ഹസ്രത്ത് ജയ്പുരിയും എക്കാലത്തും ഉറ്റ സുഹൃത്തുക്കളായിരുന്നു. തൊഴിൽപരമായ അഭിപ്രായവ്യത്യാസങ്ങൾ അവർ തമ്മിൽ ഒരിക്കലും ഉണ്ടായിരുന്നില്ല. അസൂയയോ വിദ്വേഷമോ ഇല്ലാത്ത നിർമലമായ ബന്ധം അവർ എന്നും കാത്തുസൂക്ഷിച്ചിരുന്നു. ശൈലേന്ദ്ര പുരോഗമനവാദിയും മഹാമനസ്കനും സർവോപരി തികഞ്ഞ മനുഷ്യസ്നേഹിയുമായിരുന്നു. സഹോദരതുല്യമായ സ്നേഹമായിരുന്നു ൈശലേന്ദ്രയ്ക്ക് ഹസ്രത്തിനോട്. ഹസ്രത്ത് ഒരു പരിധി വരെ സ്വപ്നസഞ്ചാരിയായിരുന്നു. യാഥാർഥ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറി നടക്കുന്ന ഒരു പാവം കവി. വ്യക്തിവിദ്വേഷമോ അധമബോധമോ അദ്ദേഹത്തിന്റെ നിഘണ്ടുവിലില്ലായിരുന്നു.
1964 ൽ റിലീസ് െചയ്ത ‘‘ആർസൂ’’എന്ന ചിത്രം ശങ്കറിന്റെയും ജയ്കിഷന്റെയും ജീവിതത്തിലെ നാഴികക്കല്ലായി മാറി. ശങ്കര്‍ – ജയ്കിഷൻ ജോഡി ഈ ചിത്രത്തോടെ ഏതാണ്ട് അവസാനിച്ച മട്ടായി. ഇരുവരും തങ്ങളുടെ സ്വന്തം പണിപ്പുരകളിലേക്ക് ഒതുങ്ങി സ്വതന്ത്രമായ സംഗീതചര്യ ആരംഭിക്കുവാൻ തുടങ്ങിയിരുന്നു. ശങ്കർ ജയ്കിഷൻ എന്ന ടൈറ്റിൽ ഇരുവരും കയ്യൊഴിഞ്ഞിരുന്നില്ല എന്നു മാത്രം. 1960 കളില്‍ ഹിന്ദി സിനിമാ ലോകം ജയ്കിഷന് പരിപൂർണ പിന്തുണയും അകമഴിഞ്ഞ പ്രോത്സാഹനവുമാണ് നൽകിയത്. ഹിന്ദി സിനിമയിലെ തലതൊട്ടപ്പന്മാർ തന്നെ മനഃപൂർവം അവഗണിക്കുന്നതായി ശങ്കർ ഭയന്നിരുന്നു. കൂനിന്മേൽ കുരുവെന്നപോലെ ശൈലേന്ദ്രയുടെ അപ്രതീക്ഷിത വിയോഗവും ശങ്കറിനെ വല്ലാതെ തളർത്തി. തികച്ചും ഒറ്റപ്പെട്ടു പോകുന്ന അവസ്ഥ. 1964 ന് ശേഷം റിലീസ് ചെയ്ത ഹിറ്റ് ചിത്രങ്ങളിൽ ഭൂരിഭാഗവും ജയ്കിഷന്റെ സംഗീത സംവിധാനത്തിൽ പുറത്തു വന്നവയായിരുന്നു. ആർസൂ, സൂരജ്, ബ്രഹ്മചാരി, ജൂക് ഗയ ആസ്മാൻ, ലവ് ഇൻ ടോക്കിയോ, ആൻ ഈവനിങ് ഇൻ പാരീസ്, മേരേ ഹുസൂർ, പ്യാർ ഹേ പ്യാർ, ദുനിയ പ്രിൻസ്, ജാനേ അൻജാനേ, ധർതി, കന്യാ ദാൻ, തും ഹസീൻ മേ ജവാൻ, സഞ്ചാരി, ഗംനാം , അന്ദാസ്, കൽ ആജ് ഓര് കൽ, ബോംബെ ടാക്കീസ്, ജാൻ മൊഹബെത്ത്, പസീല കഹീം കാ ഉമങ് തുടങ്ങിയ ചിത്രങ്ങളുടെ വൻ വിജയത്തിന് ജയ്കിഷന്റെ മാന്ത്രിക സംഗീതത്തിന്റെ പങ്ക് വളരെ വലുതായിരുന്നു.
ജയ്കിഷന്റെ അന്ത്യനാളുകള്‍ അതീവ ദുഃഖകരമായിരുന്നെന്നും മദ്യത്തിന്റെയും ചീത്ത കൂട്ടുകെട്ടുകളുടെയും വലയിൽ വീണ് പ്രതിഭ നഷ്ടപ്പെട്ട് സംഗീത ലോകത്തുനിന്നു തിരസ്കരിക്കപ്പെട്ട് മരണത്തെ പുൽകുകയായിരുന്നെന്നും ഉള്ള വാദം അക്കാലത്തുണ്ടായിരുന്നു. ഇത് തികച്ചും അബദ്ധമാണെന്ന് അദ്ദേഹത്തിന്റെ അവസാന നാളുകളിലെ രചനകളിലേക്ക് കണ്ണോടിച്ചാൽ വ്യക്തമാകും. ജയ്കിഷന്റെ അവസാന കാല ചിത്രങ്ങളായ അന്ദാസ്, കൽ ആജ് ഓര് കൽ, മേ സുന്ദർ ഹും, ലാൽ പത്തർ, പെഹ്‌ചാൻ തുടങ്ങിയവ വന്‍ ഹിറ്റുകളായിരുന്നു. അവിസ്മരണീയ ഗാനങ്ങളുടെ ഒരു ശേഖരം തന്നെ ഈ ചിത്രങ്ങളിൽ ഉണ്ടായിരുന്നു. അന്ദാസിലെ ‘സിന്ദഗി ഏക് സഫർ...’, ആജ് ഓര് കൽ ലെ ‘ബാവ്‌റേ കെ ഗുൻജൻ’. മേ സുന്ദർ ഹുമിലെ കിഷോർ പാടിയ ‘നാച്ച് മേരി ജാൻ’, ധർത്തിയിലെ ‘ഖുദാ ഫി ആസ്മ സേ’, പ്രിൻസിലെ ‘ബദൻ പേ സിതറോൻ’, ജവാൻ മൊഹ്ബത്തിലെ ആശാ ഭോസ്‌ലെ പാടിയ ‘മിൽ ഗയേ മിൽ ഗയേ’, മുഹമ്മദ് റാഫി പാടിയ ‘ജബ് മുഹബ്ബത്ത് ജവാ ഹോത്തീ ഹേ’, ‘തും െസ അച്ഛാ കോൺ ഹേ’ തുടങ്ങിയ എല്ലാ ജയ്കിഷൻ ഗാനങ്ങളും വൻ ഹിറ്റുകളായിരുന്നു.
റൊമാന്റിക് ഗാനങ്ങൾ അണിയിച്ചൊരുക്കുന്നതിൽ ജയ്കിഷൻ അദ്വിതീയനായിരുന്നു. മധുരം കിനിയുന്ന ആ സുന്ദര ഗാനങ്ങൾ യുവഹൃദയങ്ങളിൽ വിവരണാതീതമായ അനുഭൂതിയാണ് ഉളവാക്കിയിരുന്നത്. യൗവനത്തിന്റെ വർണാഭമായ വശ്യഭാവങ്ങൾ, തീവ്ര കാമുക സങ്കൽപങ്ങൾ, വിരഹം തുടങ്ങിയവയെല്ലാം ഈ ഗാനങ്ങളിൽ ഒളിഞ്ഞു കിടപ്പുണ്ടായിരുന്നു. ‘റൊമാന്റിക് ഗാനങ്ങളുടെ ചക്രവർത്തി’ എന്ന് അദ്ദേഹത്തെ വിശേഷിപ്പിച്ചാൽ അധികപ്പറ്റാവില്ല. ഹിന്ദി സിനിമയിലെ അനശ്വര പ്രണയഗാനങ്ങളിൽ കൂടി ഒരു ഓട്ടപ്രദിക്ഷണം നടത്തിയാൽ ജയ്കിഷന്റെ സംഭാവന എത്ര മഹനീയമാണെന്നു കാണാം. ബർസാത്തിലെ ‘ജിയാ ബേഖരാർ’ തൊട്ട് ആ ജൈത്രയാത്ര അഭംഗുരം തുടരുകയായിരുന്നു. ചോരി ചോരിയിലെ ‘രസിക് ബൽമാ’, ‘ആജാ മധുര്‍ ചാന്ദ്നി’, അനാരിയിലെ ‘വോ ചാന്ദ് ഖിലാ’, ഛോഠീ ബഹുവിലെ ‘ജാവും കഹാ ബഡാ ഹേ ദിൽ’, സൂരജിലെ ‘ബഹാരോം ഫൂൽ ബർസാവോ’, ജൂക് ഗയാ ആസ്മാനിലെ ‘കോൺ ഹെ ജോ സപനോം മേ ആയാ’, കന്യാദാനിലെ ‘ലിഖേ ജോ ഖത് തുഛേ’. ധർത്തിയിലെ ‘ഖുദാ ഭി ആസ്മാൻ സേ’, ഷിക്കാറിലെ ‘തുമാരെ പ്യാർ മെ ബേകരാർ ഹോകെ ചലേ’, ദുനിയായിലെ ‘ജവാ തും ഹോ’. മേരാ നാം ജോക്കറിലെ ‘അംഗ് ലഗ് ജാ ബൽമാ’, ആർസൂവിലെ ‘ബേദർദി ബാൽമാ തുഛ്കോ’, യകീനിലെ ‘ഗർ തും ഭുലാനെ ദോഗെ’, ‘തുംസെ അച്ഛാ കോൻ ഹെ’ യിലെ ‘ജനം ജനം കാ സാഥ് ഹെ’ തുടങ്ങിയ അനശ്വര ഗാനങ്ങളുെട ഈണം സംഗീത പ്രേമികൾ ഹൃദയത്തിനുള്ളിൽ അണയാതെ കാത്തു സൂക്ഷിക്കുന്നുണ്ട്.
(തുടരും)
ലേഖകന്റെ ഇ–മെയിൽ വിലാസം: meyateravi@gmail.com