മാഞ്ഞുപോയ മാന്ത്രികൻ, മരണമില്ലാത്ത പാട്ടുകൾ
ജയ്കിഷന്റെ നിര്യാണത്തോടെ ശങ്കർ ജയ്കിഷൻ യുഗം ഏതാണ്ട് അവസാനിച്ച മട്ടായി. ശങ്കർ ജയ്കിഷൻ ബാനറിൽ പ്രത്യക്ഷപ്പെട്ട ജയ്കിഷന്റെ അവസാനകാല സംഗീത രചനകൾ പോലും ‘ചാർട്ട് ബസ്റ്റേഴ്സ്’ ആയിരുന്നു. ജയ്കിഷന്റെ ഹംസഗീതമെന്ന് അറിയപ്പെടുന്ന, സിന്ദഗിയിലെ ‘എക് സഫർ’ എന്ന ഗാനം വളരെ നാളുകൾ ബിനാക്കാ ഗീത് മാല എന്ന ശ്രീലങ്കൻ റേഡിയോ പ്രോഗ്രാമിൽ ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചിരുന്നു. ജയ് കിഷന്റെ അന്ത്യയാത്രയിൽ അനസ്യൂതമായി കേട്ടിരുന്ന ‘തും മുഝേ യും’ എന്ന ഗാനം ഇന്നും സംഗീതപ്രേമികളുടെ മനസ്സിൽ തിരയടിക്കുന്നുണ്ട്. ‘പഗ്‌ല കഹിം ക’ എന്ന, 1970 ൽ പുറത്തിറങ്ങിയ ഹിന്ദി ചലച്ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരുന്നത് ജയ്കിഷനായിരുന്നു. മുഹമ്മദ് റാഫിയുടെ ശബ്ദമാധുര്യം കൊണ്ട് അനുഗൃഹീതമായ ആ ഗാനം പല പ്രമുഖരുടെയും ശവമഞ്ച വിലാപ യാത്രകളിൽ ഇന്നും മുഴങ്ങിക്കേൾക്കാറുണ്ട്.

ശങ്കർ എല്ലാ അര്‍ഥത്തിലും ഒരു മഹാസംഗീതജ്ഞൻ തന്നെയായിരുന്നു. എന്നാൽ റൊമാന്റിക് ഗാനങ്ങൾ ചിട്ടപ്പെടുത്തുന്നതിലുള്ള പരിമിതി ഒരു പരിധി വരെ അദ്ദേഹത്തിനു തിരിച്ചടിയായിരുന്നു. 1960 രണ്ടാം പകുതിയിലും ശങ്ക ജയ്കിഷൻ എന്ന നാമം ഒന്നാംസ്ഥാനത്തു തന്നെ നിന്നു. കിരീടം വയ്ക്കാത്ത ചക്രവർത്തിമാർ തന്നെയായിരുന്നു അവർ. ജയ്കിഷന്റെ അകാല നിര്യാണം എല്ലാം തകിടം മറിച്ചു. അദ്ദേഹം ഏറ്റെടുത്തിരുന്ന പല കരാറുകളും പൂർത്തിയാക്കിയത് ശങ്കറാണ്. ജയ്കിഷന്റെ സംഗീതത്തിലെ മാസ്മരികതയും റൊമാന്റിസിസവും ശങ്കർ ഏറ്റെടുത്ത പല രചനകൾക്കും ഇല്ലായിരുന്നുവെന്നത് ഒരു യാഥാർഥ്യമായിരുന്നു.
ജയ്കിഷന്റെ നിര്യാണത്തോടെ ശങ്കർ ജയ്കിഷൻ യുഗം ഏതാണ്ട് അവസാനിച്ച മട്ടായി. ശങ്കർ ജയ്കിഷൻ ബാനറിൽ പ്രത്യക്ഷപ്പെട്ട ജയ്കിഷന്റെ അവസാനകാല സംഗീത രചനകൾ പോലും ‘ചാർട്ട് ബസ്റ്റേഴ്സ്’ ആയിരുന്നു. ജയ്കിഷന്റെ ഹംസഗീതമെന്ന് അറിയപ്പെടുന്ന, സിന്ദഗിയിലെ ‘എക് സഫർ’ എന്ന ഗാനം വളരെ നാളുകൾ ബിനാക്കാ ഗീത് മാല എന്ന ശ്രീലങ്കൻ റേഡിയോ പ്രോഗ്രാമിൽ ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചിരുന്നു. ജയ് കിഷന്റെ അന്ത്യയാത്രയിൽ അനസ്യൂതമായി കേട്ടിരുന്ന ‘തും മുഝേ യും’ എന്ന ഗാനം ഇന്നും സംഗീതപ്രേമികളുടെ മനസ്സിൽ തിരയടിക്കുന്നുണ്ട്. ‘പഗ്‌ല കഹിം ക’ എന്ന, 1970 ൽ പുറത്തിറങ്ങിയ ഹിന്ദി ചലച്ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരുന്നത് ജയ്കിഷനായിരുന്നു. മുഹമ്മദ് റാഫിയുടെ ശബ്ദമാധുര്യം കൊണ്ട് അനുഗൃഹീതമായ ആ ഗാനം പല പ്രമുഖരുടെയും ശവമഞ്ച വിലാപ യാത്രകളിൽ ഇന്നും മുഴങ്ങിക്കേൾക്കാറുണ്ട്.
ജയ്കിഷന്റെ മരണശേഷം ശങ്കർ ജയ്കിഷൻ ലേബലിൽ ശങ്കർ സംഗീത രചന തുടർന്നു. പിൽക്കാലത്ത് സംഗീത പ്രേമികളുടെ ഇടയിൽ കനത്ത ആശയക്കുഴപ്പം സൃഷ്ടിച്ച ഈ പ്രക്രിയ 1986 ൽ ശങ്കർ മരിക്കുന്നതു വരെ തുടർന്നിരുന്നു. 1971 നു ശേഷം ശങ്കർ നയിച്ച ശങ്കർ ജയ്കിഷൻ ടീമിന് സിനിമാലോകത്ത് കാര്യമായ ചലനങ്ങൾ ഒന്നും സൃഷ്ടിക്കാൻ കഴിഞ്ഞിരുന്നില്ല. 1975 ൽ റിലീസ് ചെയ്ത ‘സന്യാസി’ എന്ന ചിത്രത്തിലെ ഗാനങ്ങൾ മാത്രമേ ജനശ്രദ്ധ നേടിയുള്ളൂ. 1971–72 കാലഘട്ടത്തിൽ പുറത്തിറങ്ങിയ പല ഹിറ്റ് ചിത്രങ്ങളുടെയും സംഗീത സംവിധായകൻ ശങ്കറായിരുന്നു എന്ന് അക്കാലത്ത് പരക്കെ വിശ്വസിച്ചിരുന്നു. ഉദാഹരണത്തിന് ലാൽ പഥർ എന്ന ചിത്രത്തിലെ ‘ഉൻകേ ഖയാൽ’ എന്ന ഉൽകൃഷ്ട ഗാനം ജയ്കിഷന്റെ സ്വന്തമായിരുന്നുവെന്ന് പലർക്കും അറിയില്ലായിരുന്നു. കൂടാതെ ആശാ ഭോസ്‌ലെ പാടിയ ‘സൂനി സൂനി’ എന്നാരംഭിക്കുന്ന മനോഹര ഗാനവും ശാസ്ത്രീയ രാഗങ്ങളിൽ അധിഷ്ഠിതമായി ഈണം പകർന്ന് മന്നാഡെയും ലതയും ചേർന്നാലപിച്ച ‘രേ മൻ സോർ മേം ഗാ’ എന്ന അതിപ്രശസ്ത ഗാനവും ജയ്കിഷന്റെ സംഭാവനകളായിരുന്നു. 1972 ൽ പുറത്തിറങ്ങിയ ബീമാനിലെ ‘ജയ് ബോലോ ബീമാൻ’ എന്ന ഗാനം ഇന്നും ആസ്വാദകരുടെ സ്മൃതിപഥത്തിൽ തെളിഞ്ഞു നിൽക്കുമ്പോൾ മറ്റു ഗാനങ്ങളെല്ലാം എങ്ങോ പോയി മറഞ്ഞുവെന്നത് ചരിത്ര സത്യമായിത്തീർന്നു.
ഹിന്ദി ഗാനങ്ങളെ സ്നേഹിക്കുന്ന, അവയെക്കുറിച്ച് ആധികാരിക പഠനം നടത്തുന്ന ഒരാൾക്ക് ജയ്കിഷന്റെ ഗാനങ്ങളിലെ മാധുര്യവും തീക്ഷ്ണതയും മാസ്മരിക ഭാവവുമെല്ലാം െപട്ടെന്നു തിരിച്ചറിയാം. ബാക് ഗ്രൗണ്ട് മ്യൂസിക്കിന്റെ സൗന്ദര്യം ജയ്കിഷൻ ഗാനങ്ങളുടെ പ്രത്യേകതയാണ്. വർണനാതീതമായ അനുഭൂതി പകരുന്ന രീതിയിലാണ്. അദ്ദേഹത്തിന്റെ ബിജിഎം ചിട്ടവട്ടങ്ങൾ. ജയ്കിഷൻ അണിയിച്ചൊരുക്കിയ ഗാനങ്ങൾ എല്ലാം പുതുമ നഷ്ടപ്പെടാത്ത, സൗന്ദര്യം തുളുമ്പുന്ന മനോഹര പുഷ്പങ്ങളായിരുന്നു. കാലാതീതമായ ഒരു അദൃശ്യ ശക്തി ആ ഗാനങ്ങളിൽ ഒളിച്ചിരുപ്പുണ്ടോ എന്ന് ആരും സംശയിച്ചു പോകും.
1970 ൽ റിലീസ് ചെയ്ത രാജ്കപൂറിന്റെ ‘മേരാം നാം ജോക്കർ’ എന്ന ചലച്ചിത്രത്തിന്റെ ബാക് ഗ്രൗണ്ട് മ്യൂസിക് ജയ്കിഷന്റെ ചുമതലയിലാണ് പൂർത്തീകരിച്ചത്. ഈ നൂറ്റാണ്ടിലെ ഏറ്റവും മികച്ച ബിജിഎമ്മിൽ ഒന്നായി കണക്കാക്കപ്പെട്ടിരുന്ന ഈ സംരംഭത്തെ പ്രമുഖ സിനിമാപണ്ഡിതനും നിരൂപകനുമായിരുന്ന രാജഭരതനും ഖാലീദ് മുഹമ്മദും മുക്തകണ്ഠം പ്രശംസിച്ചിരുന്നു. വെറും 5 ദിവസം കൊണ്ടാണ് ജയ്കിഷൻ ഈ ഭാരിച്ച ദൗത്യം പൂർത്തീകരിച്ചത്. ജയ്കിഷന്റെ മരണത്തോടെ രാജ്കപൂർ മൂവീസ് ഉൾപ്പെടെ പ്രധാനപ്പെട്ട ബാനറുകൾ ശങ്കർ ജയ്കിഷന്‍ ടീമിനെ പാെട ഒഴിവാക്കിയതായി കാണാം. 1971 ൽ പുറത്തിറങ്ങിയ ‘കൽ ആജ് കൽ ഔർ കൽ’ എന്ന ചിത്രത്തിനു വേണ്ടി ജയ്കിഷൻ സംഗീത സംവിധാനം ചെയ്ത ഗാനങ്ങളെല്ലാം വമ്പൻ ഹിറ്റുകളായിരുന്നു. രാജ്കപൂറിന്റെ സീമന്തപുത്രൻ രൺധീർ കപൂറിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഈ ചിത്രത്തോടു കൂടി രാജ്കപൂർ– ശങ്കർ ജയ്കിഷൻ കൂട്ടുകെട്ട് എന്നന്നേക്കുമായി അവസാനിച്ചു. രാജ്കപൂർ ക്യാംപിൽനിന്നു ശങ്കർ – ജയ്കിഷൻ ടീം അപ്രത്യക്ഷരായത് ഹിന്ദി സംഗീത പ്രേമികളെ തെല്ലൊന്നുമല്ല അമ്പരപ്പിച്ചത്.
1971 നു ശേഷം പുറത്തിറങ്ങിയ ശങ്കർ ജയ്കിഷൻ സംരംഭങ്ങൾ ഭൂരിഭാഗവും ശരാശരിയിൽ താഴെയായിരുന്നുവെന്ന് പറയാതെ വയ്യ. 1949 മുതൽ 1971 വരെയുള്ള 21 വർഷങ്ങൾ ശങ്കർ– ജയ്കിഷൻ യുഗം തന്നെയായിരുന്നു. സംഗീത ലോകത്തെ മുടിചൂടാമന്നന്മാരായി വാണ ശങ്കർ– ജയ്കിഷൻ ജോഡിയുടെ അപ്രതീക്ഷിത പതനം ഹിന്ദുസ്ഥാനി സംഗീതത്തെ ഇഷ്ടപ്പെട്ടിരുന്നവരെ സ്തബ്ധരാക്കി. ശങ്കർ ജയ്കിഷൻ എന്ന നാമം കാലയവനികയ്ക്കുള്ളിൽ മറഞ്ഞ സുവർണ കാലത്തിന്റെ നിഴൽ മാത്രമായി മാറി.
ശങ്കർ –ജയ്കിഷൻ ബാനറിൽ ധാരാളം ബി, സി ക്ലാസ് സിനിമകൾക്ക് ശങ്കര്‍ സംഗീതം നൽകുവാൻ തുടങ്ങിയതോടു കൂടി ആ പ്രശസ്ത ജോഡിയുടെ ഐതിഹാസിക സ്വഭാവം അന്യമാകാൻ തുടങ്ങിയിരുന്നു. ചില മൂന്നാംകിട സീരിയലുകളിൽ സംഗീതം ശങ്കർ ജയ്കിഷൻ എന്ന് പ്രത്യക്ഷപ്പെടാൻ തുടങ്ങിയതോടു കൂടി ഉറച്ച ശങ്കർ ജയ്കിഷൻ ആരാധകർക്കും കാലക്രമേണ അവരെ കൈ വെടിയേണ്ടി വന്നു. 1960 കളിൽ ലക്ഷ്മീകാന്ത് പ്യാരേലാൽ, ആർ.ഡി.ബർമൻ, കല്യാൺജി ആനന്ദ്ജി തുടങ്ങിയ പ്രതിഭാധനന്മാർ ശങ്കർ ജയ്കിഷന്‍ ദ്വയങ്ങൾക്ക് കനത്ത വെല്ലുവിളികൾ ഉയർത്തിയിരുന്നെങ്കിലും മരണം വരെ ജയ്കിഷന് സംഗീത ചക്രവർത്തിയായി വിരാജിക്കാൻ സാധിച്ചിരുന്നു. ജയ്കിഷന്റെ മരണ ശേഷം ശങ്കർ അവലംബിച്ച നയങ്ങൾ കല്യാൺജി ആനന്ദ്ജി, ലക്ഷ്മികാന്ത് പ്യാരേലാൽ ജോഡികൾ ഭാഗ്യവശാൽ പിന്തുടർന്നില്ല. കല്യാൺജിയുടെ മരണശേഷം ആനന്ദ്ജി സ്വതന്ത്രമായി സംഗീത രചനയ്ക്ക് മുതിർന്നിരുന്നില്ല. അവരുടെ സംഭാവനകൾ പ്രൗഢിയോടും ഗാംഭീര്യത്തോടും ഇന്നും നില നിന്നു പോരാൻ ഇതും ഒരു കാരണമായിരിക്കാം. ലക്ഷ്മീകാന്തിന്റെ അപ്രതീക്ഷിത വിയോഗത്തിനു ശേഷം ലക്ഷ്മികാന്ത് പ്യാരേലാൽ ടീമിന്റെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാനാണ് പ്യാരേലാൽ തീരുമാനിച്ചത്. പ്യാരേലാലിന്റേതായ ഒരു ഗാനവും ലക്ഷ്മികാന്ത് പ്യാരേലാൽ ലേബലിൽ പിൽക്കാലത്ത് പുറത്തു വന്നിട്ടില്ല.
ജയ്കിഷന്റെ ജീവിതം തികച്ചും ഹ്രസ്വമായിരുന്നു. 41–ാം വയസ്സിനുള്ളിൽ ഒരു മനുഷ്യായുസ്സിൽ നേടാവുന്നതെല്ലാം അദ്ദേഹം നേടി. ഒരു സംഗീത സംവിധായകൻ അണിയറയിൽ ഒതുങ്ങണ്ട ആളല്ല എന്ന അഭിമാനപൂർവം തെളിയിച്ച അപൂർവ പ്രതിഭയായിരുന്നു ജയ്കിഷൻ. യൂട്യൂബ്, ഫെയ്സ്ബുക്, ട്വിറ്റർ, വാട്സാപ്പ് തുടങ്ങിയ സവസാങ്കേതിക വിദ്യകൾ നിലവിലില്ലാതിരുന്ന ആ കാലഘട്ടത്തിൽ പ്രമോഷൻ ക്യാംപെയ്നുകളുടേയോ ഇവന്റ് മാനേജ്മെന്റിന്റെയോ സഹായമൊന്നുമില്ലാതെ ജയ്കിഷൻ ഇന്ത്യൻ സംഗീതമേഖലയിൽ ഒരു കൾട്ട് ഫിഗർ ആയി മാറിയിരുന്നു. 1964 നു ശേഷമാണ് ജയ്കിഷൻ സ്വതന്ത്ര സംഗീത സംവിധായകനായി പ്രവർത്തിക്കുവാൻ തുടങ്ങിയത്. വെറും 7 വർഷം മാത്രമേ അദ്ദേഹത്തിന് തന്റെ വ്യത്യസ്തമായ സംഭാവനകൾ ലോകത്തിനു നൽകാൻ സാധിച്ചിട്ടുള്ളൂ. ഈ ചെറിയ കാലയളവിൽ അദ്ദേഹം സ്വായത്തമാക്കിയ നേട്ടങ്ങൾ വളരെ വിലപ്പെട്ടതായിരുന്നു.
ഹിന്ദുസ്ഥാനി രാഗങ്ങളെ ജാസ് സംഗീതവുമായി സംയോജിപ്പിച്ച് ഫ്യൂഷൻ സംഗീതത്തിൽ ഒരു പുതിയ വഴിത്താര തുറക്കുക എന്നത് അദ്ദേഹത്തിന്റെ ചിരകാലസ്വപ്നമായിരുന്നു. ഇന്ത്യയിൽ ആരും പരീക്ഷിക്കാതിരുന്ന ഒരു നൂതന മേഖലയായിരുന്നു അത്. ജയ്കിഷന്റെ ഈ സ്വപ്നപദ്ധതിക്ക് ഗ്രാമഫോൺ കമ്പനി ഓഫ് ഇന്ത്യയുടെ (ഇന്നത്തെ ‘‘സരിഗമ’’) പരിപൂർണ പിന്തുണ ഉണ്ടായിരുന്നു. മലയാള സിനിമയിൽ ഒരു കാലത്ത് തിളങ്ങി നിന്നിരുന്ന അഭിനേതാവ് വിജയ് മേനോന്റെ അച്ഛൻ ഭാസ്കര മേനോനായിരുന്നു അന്ന് കൽക്കത്ത ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ജിസിഐയുടെ മുഖ്യ സാരഥി. അദ്ദേഹത്തിന്റെ പൂർണ സഹകരണത്തോടു കൂടി ജയ്കിഷന്റെ ആ സ്വപ്നപദ്ധതി 1968 ല്‍ സാക്ഷാത്കരിക്കപ്പെട്ടു. ‘രാഗാ ജാസ് സ്റ്റൈൽ ശങ്കർ ജയ്കിഷൻ വിത്ത് റയിസ് ഖാൻ’ എന്ന ആല്‍ബം ഇന്ത്യയിലും പല വിദേശരാജ്യങ്ങളിലും വൻ വിജയമായി മാറി. ഫ്യൂഷൻ മ്യൂസിക് എന്ന സങ്കൽപം ഇന്ത്യയിൽ ചുവടു പിടിക്കുന്ന കാലഘട്ടമായിരുന്നു അത്. സംഗീത പ്രേമികൾ വർധിച്ച ആവേശത്തോടു കൂടിയാണ് ആ പുതിയ സംഗീത പരീക്ഷണത്തെ ഇരുകയ്യും നീട്ടി സ്വീകരിച്ചത്. ചൂടപ്പം പോലെയാണ് ലോകമെമ്പാടും ഡിസ്കുകൾ വിറ്റഴിഞ്ഞത്. ജയ്കിഷന്റെ ചിരകാല സ്വപ്നം വൻ വിജയമായി മാറി.
50 വര്‍ഷം മുൻപ് ഇതുപോലൊരു ആശയം മനസ്സിൽ പൊട്ടി വിടരുകയും അത് യാഥാര്‍ഥ്യമാക്കുകയും ചെയ്തത് അദ്ദേഹത്തിന്റെ ദീർഘ വീക്ഷണത്തിന്റെയും വ്യത്യസ്ത ചിന്താഗതികളുടെയും പ്രതിഫലനമായിരുന്നു ഫോക് കൺട്രി, ജാസ് എന്നീ സംഗീത ശാഖകളെ ഇന്ത്യൻ രാഗങ്ങളുമായി സമന്വയിപ്പിച്ചു വാർത്തെടുത്ത അമൂല്യ കലാസൃഷ്ടിയായ രാഗാ ജാസ് സ്റ്റൈൽ. ജയ്കിഷന്റെ മനോമുകുരത്തിൽ ഉദിച്ച ആ ഉദാത്തമായ ആശയത്തിന്റെ വിജയം ജയ്കിഷനു മാത്രം അവകാശപ്പെട്ടതായിരുന്നു. ജയ്കിഷന്റെ ശിരസ്സിലെ മറ്റൊരു പൊൻതൂവലായി ആ കലാസൃഷ്ടി മാറി. തോഡി, ഭൈരവി, മാൽഘൗസ്, കലാവതി തിലക്, കാമോദ്, മിയാൻ മൽഹാർ, ബൈരാഗി, ജയ ജയ്‌വന്തി, മിശ്രപിലു, ശിവരഞ്ജിനി, ഭൈരവി എന്നീ രാഗങ്ങൾ എങ്ങിനെ ജാസ് സംഗീതവുമായി സമന്വയിപ്പിക്കാമെന്ന് ഹൃദ്യമായ രീതിയിൽ ജയ്കിഷൻ സംഗീതാസ്വാദകർക്ക് കാട്ടിക്കൊടുത്തു. ഇന്ത്യൻ സംഗീത ലോകത്തിലെ പല പ്രഗത്ഭരും ഈ മഹാസംരംഭത്തിൽ ഭാഗഭാക്കുകളായി.
ജയ്കിഷന്റെ പ്രിയപ്പെട്ട മ്യൂസിക് അറൈഞ്ചറായ സെബാസ്റ്റ്യൻ ഡിസൂസയുടെ മേൽ നോട്ടത്തിൽ എഡ്ഡി ട്രാവസ്, ലെസ്‌ലി ഗോഡീഞ്ഞോ തുടങ്ങിയവർ ഡ്രംസിൽ തങ്ങളുടെ പ്രാവീണ്യം പ്രകടിപ്പിച്ചപ്പോൾ പ്രഗത്ഭ ഗിറ്റാറിസ്റ്റുകളായ അനിബൽ കാസ്ട്രോയും ദിലീപ് നായിക്കും തങ്ങളുടെ കർമ മണ്ഡലത്തിൽ അജയ്യരാണന്ന് ഒരിക്കൽക്കൂടി തെളിയിച്ചു. പിയാനോ വായിച്ചിരുന്നത് ലോകപ്രശസ്ത പിയാനിസ്റ്റായ ലൂസില്ല പചെകോ ആയിരുന്നു. സാക്സഫോൺ രാജാവെന്ന് അറിയപ്പെട്ടിരുന്ന മനോഹരി സിങ് ആണ് ഈ ആൽബത്തിലെ മറ്റൊരു പ്രധാന കഥാപാത്രം. സർവോപരി സരോദ് വിദ്വാൻ റെയ്സ് ഖാൻ ഈ സംഗീത വിരുന്നിലെ പ്രധാന ആകർഷണമായിരുന്നു. സംഗീതാസ്വാദകരെ കോൾമയിർ കൊള്ളിച്ച ഈ ഉത്തമകലാസൃഷ്ടിയുടെ മാധുര്യം നുണയുവാൻ സഹൃദയർ ഇന്നും ആവേശം കാട്ടുന്നുണ്ട്. ജയ് കിഷന്റെ സംഗീത ലോകത്തെ പ്രസക്തി ഇന്നും അനിഷേധ്യഘടകമായി തന്നെ തുടരുകയാണ്.
അദ്ദേഹത്തിന്റെ വിയോഗത്തിനു ശേഷം പല ജയ്കിഷൻ രചനകളും ആഗോളപ്രശസ്തി നേടുകയുണ്ടായി. 1965 –ൽ പുറത്തിറങ്ങിയ ഗുംനാം എന്ന ചിത്രത്തിലെ ‘ജാൻ പെഹ്ചാൻ ഹോ ആസാൻ ഹോ’ എന്ന ഗാനം പല ലോകപ്രശസ്ത മ്യൂസിക് ബാൻഡുകളും വിവിധ സ്റ്റേജുകളിൽ ഇന്നും അവതരിപ്പിക്കുന്നുണ്ട്. മാസ്ക്കുകൾ ധരിച്ച് ഒരു കൂട്ടം യുവാക്കൾ ഒരു നൈറ്റ് ക്ലബ്ബിൽ പാട്ടു പാടി നൃത്തം ചെയ്യുന്ന രീതിയിലാണ് ഈ ഗാനം ചിത്രീകരിച്ചിരുന്നത്. ഈ വശ്യമനോഹരമായ ഗാനം ഫ്രഞ്ച് മ്യൂസിക് ബാൻഡ് ആയ ‘‘ Les Fan Foireux’’ തങ്ങളുടെ സംഗീത പരിപാടികളിൽ ഇന്നും അവസാനിപ്പിക്കുന്നുണ്ട്. പല ആഗോള പരസ്യകമ്പനികളും ജാൻ പെഹ്ചാൻ ഹോയുടെ മാന്ത്രിക വലയത്തിൽ വീണ് പോയതായി കാണാം. ‘ഹെയ്നിക്കൽ ബിയറിന്റെ’ രാജ്യാന്തര ശ്രദ്ധ പിടിച്ചു പറ്റിയ ഒരു പരസ്യത്തിന് ഈ ഗാനം ഒരു താരമായിരുന്നു. പ്രശസ്ത ഹോളിവുഡ് സംവിധായകൻ ‘‘Terry Zwigof’’ സംവിധാനം ചെയ്ത് 2001 ൽ അവതരിപ്പിച്ച ‘‘GHOST WORLD’’ ലും ഈ ഗാനത്തിന്റെ മനോഹരമായ പുനരാവിഷ്കരണമുണ്ടായിരുന്നു.
ജയ്കിഷൻ നെയ്തെടുത്ത റൊമാന്റിക് ഗാനങ്ങൾ പരിമളം പരത്തി അനശ്വരമായി നമ്മുടെ ഇടയിൽ ഇന്നും പരിലസിക്കുകയാണ്. ‘‘കാഴ്ചയിൽ രാജകുമാരൻ, ഹൃദയവിശാലതയിൽ ചക്രവർത്തി’’ എന്നാണ് അദ്ദേഹം സഹപ്രവർത്തകരുടെ ഇടയില്‍ അറിയപ്പെട്ടിരുന്നത്. തികച്ചും സാധാരണ പശ്ചാത്തലത്തിൽ ജനിച്ചു പ്രതിഭ മാത്രം കൈമുതലായി സംഗീത സാമ്രാജ്യം കീഴടക്കിയ ജയ്കിഷൻ എന്നും ഒരു വിസ്മയമായിരുന്നു. അദ്ദേഹം ചിട്ടപ്പെടുത്തിയ ‘‘Mere Jhootha Hai Japani’’ എന്ന ഗാനം 1980 മോസ്കോ ഒളിംപിക്സിന്റെ ഉദ്ഘാടന വേളയിൽ ആസ്ഥാന കലാകാരന്മാർ വായിക്കുകയുണ്ടായി. സോവിയറ്റ് ജനത ഇന്ത്യയ്ക്കു നൽകിയ മധുരസമ്മാനമായി ഈ സംരംഭത്തെ വിശേഷിപ്പിക്കാവുന്നതാണ്. ഓരോ ഭാരതീയനും അളവറ്റ ആത്മവിശ്വാസവും, സന്തോഷവും പ്രദാനം ചെയ്ത മികവുറ്റ അംഗീകാരം തന്നെയായിരുന്നു അത്.
ജയ്കിഷന്റെ ആകസ്മിക മരണം അദ്ദേഹത്തിന്റെ പത്നി പല്ലവിക്ക് കനത്ത ആഘാതമാണുണ്ടാക്കിയത്. മുംബൈ നഗരത്തിലെ പ്രമുഖ വ്യവസായ ഗ്രൂപ്പായ Marwalas (മാരിക്കോ) ന്റെ സാരഥിയുടെ മകളായിരുന്നു പല്ലവി. കേവലം 19 വയസ്സു പ്രായമുള്ളപ്പോഴാണ് പല്ലവി ജയ്കിഷനെ വിവാഹം കഴിക്കുന്നത്. കോടീശ്വരനായ പിതാവിന്റെ താക്കീതുകളെ തൃണവൽഗണിച്ചു കൊണ്ടാണ് പല്ലവി ജയ്കിഷനെ തന്റെ ജീവിതത്തിലേക്ക് സസന്തോഷം സ്വീകരിച്ചത്. വെറും 8 വര്‍ഷം മാത്രമേ ആ ദാമ്പത്യ ജീവിതം നീണ്ടു നിന്നുള്ളൂ. എല്ലാം നൊടിയിടയ്ക്കുള്ളിൽ അവസാനിച്ചു. അതിസമ്പന്നനായിരുന്ന പല്ലവിയുടെ പിതാവ് മുംബൈയിലെ വ്യവസായ പ്രമുഖരിൽ ഒരാളായിരുന്നു. പാരച്യൂട്ട്, സഫോള, സ്വീകാർ തുടങ്ങിയ പ്രസിദ്ധ ബ്രാൻഡുകളുടെ ഉടമയായിരുന്ന അദ്ദേഹത്തിന് ഒരു സിനിമാ പ്രവർത്തകനുമായിട്ടുള്ള തന്റെ മകളുടെ ബന്ധം ഒരിക്കലും അംഗീകരിക്കുവാൻ കഴിഞ്ഞിരുന്നില്ല.
ജയ്കിഷന്റെ മരണശേഷം അവർ സ്വപ്രയത്നം കൊണ്ട് ലോകമെമ്പാടും അറിയപ്പെടുന്ന ഫാഷൻ ഡിസൈനർ ആയി മാറി. തന്റെ മാതാവിന്റെ പരിപൂർണ സഹകരണം കൊണ്ടാണ് ഈ നേട്ടങ്ങൾ കൈവരിക്കാനായതെന്ന് അവർ നന്ദിപൂർവം സ്മരിക്കുന്നു. ജയ്കിഷൻ– പല്ലവി ദമ്പതികൾക്ക് ചേതൻ, യോഗേഷ്, ഭൈരവി എന്നീ 3 മക്കളാണുള്ളത്. ഭൈരവി അമ്മയുെട കാലടികൾ പിന്തുടർന്ന് അറിയപ്പെടുന്ന ഫാഷൻ ഡിസൈനറായി. മൂത്തമകൻ ചേതൻ, ചോക്‌ലേറ്റ് നിർമാണരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ആളാണ്. ഇളയ മകൻ യോഗേഷും ബിസിനസ് രംഗത്തു തന്നെയാണ്. പിതാവിന്റെ കാലടികളെ മൂവരും പിന്തുടർന്നില്ലെന്നത് ഒരു ദുഃഖസത്യമാണ്. ജയ്കിഷൻ എന്ന മഹാ പ്രതിഭയുടെ മധുരസ്മരണകൾ എന്നും മായാതെ നമ്മോടൊപ്പമുണ്ടാകും. ജയ്കിഷനു മരണമില്ല.
ലേഖകന്റെ ഇ–മെയിൽ വിലാസം: meyateravi@gmail.com