മോഡേൺ ഫെമിനിസ്റ്റ്, നിറവയർ പ്രദർശിപ്പിച്ച ഫാഷൻകാരി; തൊട്ടാൽ പൊള്ളും ‘പൊന്നും വിലയുള്ള ബിയോണ്‍സ്’!
ആ സ്വർണത്തിളക്കമുള്ള ഗ്രാമഫോൺ മാറോടു ചേർത്ത്, വീണ്ടും വീണ്ടും അതിലേക്കു നോക്കി, ഇടയ്ക്കൊന്നു ചുണ്ടമർത്തി ചുംബിച്ചു ബിയോൺസ്. ഇതിനകം 32 ഗ്രാമികൾ നേടിയെങ്കിലും ആദ്യമായി കാണുന്നതുപോലെയുള്ള കൗതുകത്തോടെയായിരുന്നു അവളുടെ ആ സ്പർശവും ആ നോട്ടവും. അത്രമേൽ അവൾ ആഗ്രഹിച്ചിട്ടുണ്ട്, പ്രയത്നിച്ചിട്ടുണ്ട് ആ
ആ സ്വർണത്തിളക്കമുള്ള ഗ്രാമഫോൺ മാറോടു ചേർത്ത്, വീണ്ടും വീണ്ടും അതിലേക്കു നോക്കി, ഇടയ്ക്കൊന്നു ചുണ്ടമർത്തി ചുംബിച്ചു ബിയോൺസ്. ഇതിനകം 32 ഗ്രാമികൾ നേടിയെങ്കിലും ആദ്യമായി കാണുന്നതുപോലെയുള്ള കൗതുകത്തോടെയായിരുന്നു അവളുടെ ആ സ്പർശവും ആ നോട്ടവും. അത്രമേൽ അവൾ ആഗ്രഹിച്ചിട്ടുണ്ട്, പ്രയത്നിച്ചിട്ടുണ്ട് ആ
ആ സ്വർണത്തിളക്കമുള്ള ഗ്രാമഫോൺ മാറോടു ചേർത്ത്, വീണ്ടും വീണ്ടും അതിലേക്കു നോക്കി, ഇടയ്ക്കൊന്നു ചുണ്ടമർത്തി ചുംബിച്ചു ബിയോൺസ്. ഇതിനകം 32 ഗ്രാമികൾ നേടിയെങ്കിലും ആദ്യമായി കാണുന്നതുപോലെയുള്ള കൗതുകത്തോടെയായിരുന്നു അവളുടെ ആ സ്പർശവും ആ നോട്ടവും. അത്രമേൽ അവൾ ആഗ്രഹിച്ചിട്ടുണ്ട്, പ്രയത്നിച്ചിട്ടുണ്ട് ആ
ആ സ്വർണത്തിളക്കമുള്ള ഗ്രാമഫോൺ മാറോടു ചേർത്ത്, വീണ്ടും വീണ്ടും അതിലേക്കു നോക്കി, ഇടയ്ക്കൊന്നു ചുണ്ടമർത്തി ചുംബിച്ചു ബിയോൺസ്. ഇതിനകം 32 ഗ്രാമികൾ നേടിയെങ്കിലും ആദ്യമായി കാണുന്നതുപോലെയുള്ള കൗതുകത്തോടെയായിരുന്നു അവളുടെ ആ സ്പർശവും നോട്ടവും. അത്രമേൽ അവൾ ആഗ്രഹിച്ചിട്ടുണ്ട്, പ്രയത്നിച്ചിട്ടുണ്ട് ആ പുരസ്കാരത്തിന്റെ സ്വർണവെളിച്ചത്തിൽ തിളങ്ങാൻ. ഓരോ തവണയും ഗ്രാമി നേടാനുള്ള ആവേശം അലകടൽ പോലെ ആർത്തിരമ്പുകയാണ് അവളിൽ. ലോകഗായകരുടെ സ്വപ്നവേദിയായ ഗ്രാമിയിലേക്ക് ബിയോൺസ് ആദ്യമായി നടന്നു കയറിയത് 2001 ലാണ്. പിന്നീടിതുവരെ ആ വേദിയിൽനിന്നു മാറി നിൽക്കേണ്ടി വന്നിട്ടില്ല. ഗ്രാമി എന്നതിനൊപ്പം ബിയോൺസ് എന്ന പേരും ലോകം ഇന്റർനെറ്റിൽ തിരഞ്ഞു തുടങ്ങിയ കാലത്തിന്റെ തുടക്കമായിരുന്നു അത്. കുറച്ചു വർഷങ്ങൾ പിന്നിട്ടപ്പോഴാകട്ടെ ബിയോൺസ് എത്ര ഗ്രാമി നേടിയെന്നു മാത്രമായി തിരച്ചിൽ. കാരണം, ബിയോൺസ് എന്ന ഗായികയില്ലാതെ ഒരു ഗ്രാമിയും കടന്നു പോകില്ലെന്ന തിരിച്ചറിവിലേക്കെത്തിയിരുന്നു ലോകം. ഏറ്റവുമൊടുവിൽ, 2023ലെ ഗ്രാമി ജേതാക്കളുടെ പട്ടികയിലും മുൻനിരയിലെത്തി ബിയോണ്‍സ്. ഇരട്ട നേട്ടവുമായാണ് ഗായിക ഇത്തവണ വേദിയിൽ തലയെടുപ്പോടെ നിന്നത്. മികച്ച ഡാൻസ് ഇലക്ട്രോണിക് മ്യൂസിക് റെക്കോർഡിങ്, മികച്ച ട്രെഡീഷനൽ ആർ ആൻഡ് ബി പെർഫോമന്‍സ് എന്നീ വിഭാഗങ്ങളാണ് ബിയോൺസിനു പുരസ്കാരങ്ങൾ സമ്മാനിച്ചത്.
തൊട്ടതെല്ലാം പൊന്ന്!
‘പോപ് ലോകത്തെ രാജ്ഞി’ എന്നു ലോകം വെറുതെ വിളിക്കുന്നതല്ല ബിയോൺസിനെ. 41 വർഷത്തെ ജീവിതം കൊണ്ട് അവൾ നടന്നു കയറിയതെല്ലാം അവിശ്വസനീയമായ നേട്ടങ്ങളുടെ കൊടുമുടിയിലേക്കായിരുന്നു. സെലസ്റ്റീൻ ആൻ ടീന നോൾസിന്റേയും മാത്യു നോൾസിന്റേയും മകളായി 1981 സെപ്റ്റംബർ 4 നാണ് ബിയോൺസ് എന്ന ബിയോൺസ് ജിസെല്ലി നോൾസ് കാർട്ടർ ജനിച്ചത്. ജന്മനാടായ ടെക്‌സസിലെ ഡാൻസ്, പാട്ട് മത്സരങ്ങളിൽ അഞ്ചാം വയസ്സുമുതൽ പങ്കെടുക്കുന്ന ബിയോൺസ്, തൊണ്ണൂറുകളുടെ അവസാനം സ്ഥാപിച്ച ബാൻഡ് ഡിസ്‌നി ഗേൾസിലൂടെ താരമായി. 1997 ൽ തുടങ്ങിയ ബാൻഡ് അതിവേഗം പ്രശസ്തിയിലേക്കുയർന്നു. 2002 ലാണ് ബിയോൺസ് ബാൻഡ് വിട്ട് തന്റെ സോളോ കരിയറിനു തുടക്കം കുറിക്കുന്നത്.
തൊട്ടടുത്ത വർഷം ആദ്യ ആൽബമായ ‘ഡെയ്ഞ്ചറസ്‌ലി ഇൻ ലവ്’ പുറത്തിറക്കി. നിരവധി രാജ്യങ്ങളിലെ ഹിറ്റ് ചാർട്ടുകളിൽ ഇടം പിടിച്ച ആൽബത്തിന്റെ ഏകദേശം 2 കോടി കോപ്പികളാണ് ലോകമാകെ വിറ്റുപോയത്. ആദ്യ ആൽബം തന്നെ സൂപ്പർഹിറ്റായതോടെ ഗായിക പാട്ടുലോകത്ത് കാലുറപ്പിച്ചു. പാട്ടുപുഴയായി പതഞ്ഞൊഴുകിയ ബിയോൺസിനൊപ്പം ലോകവും പതിയെ ഒഴുകി. അവളുടെ പാട്ടുകൾ കേട്ട് ആരാധകർ ആനന്ദലഹരിയിൽ മുങ്ങിക്കുളിച്ചു. തുടർന്നുള്ള വർഷങ്ങളില്‍ ഇടതവില്ലാതെ ഗായിക പാട്ടുമായി ലോകവേദികളിലും ആരാധകരുടെ മനസ്സുകളിലും ഇടം പിടിച്ചു. 2006 ലെ ‘ബർത്ത്‌ഡേ’, 2008 ലെ ‘ഐ ആം സാഷാ ഫേർസ്’ എന്നീ ആൽബങ്ങൾ ചൂടപ്പം പോലെ വിറ്റു പോയി. 2011ലും 2013ലും ബിയോൺസ് പുറത്തിറക്കിയ പാട്ടുകളും സൂപ്പർ ഹിറ്റുകളുടെ പട്ടികയിൽ മുൻനിരയിലെത്തി.
‘പൊന്നും വിലയുള്ള’ ദമ്പതികള്‍
മോഡേൺ ഡേ ഫെമിനിസ്റ്റെന്ന് സ്വയം വിലയിരുത്തുന്ന ബിയോൺസിന്റെ വരികൾ പ്രണയത്തെയും വ്യക്തിബന്ധങ്ങളെയും സ്ത്രീകളുടെ ഉന്നമനത്തെയും കുറിച്ചുള്ളതായിരുന്നു. 2002 ൽ പുറത്തിറങ്ങിയ ജെയ് സിയുടെ ഏഴാമത്തെ ആൽബം ‘ദ് ബ്ലൂ പ്രിന്റ് 2: ദ് ഗിഫ്റ്റ് ആൻഡ് ദ് ക്രൂസി’ൽ സഹകരിച്ചതോടെയാണ് ബിയോൺസും ജെയ് സിയുമായി പ്രണയത്തിലാകുന്നത്. 2008 ൽ ഇരുവരും വിവാഹിതരായി. 2012 ൽ ആദ്യ മകൾ ബ്ലൂ ഐവി കാർട്ടർ ജനിച്ചു. ഏതാനും വർഷം മുൻപുവരെ, ജെയ് സിയുടെ ഭാര്യയായ ബിയോൺസ് എന്നായിരുന്നു ഗ്രാമി വേദികളിൽ പറയപ്പെട്ടിരുന്നത്. 2017 ൽ ജെയ് സി ഗ്രാമിയിൽ 8 നാമനിർദേശങ്ങളുമായി ലോക പ്രശംസ ഏറ്റവാങ്ങിയപ്പോൾ, ആ വർഷം ഏറ്റവുമധികം നാമനിർദേശങ്ങൾ നേടിയത് ബിയോണ്‍സ് ആയിരുന്നു. പോപ് ഗായിക എന്നതിലപ്പുറം ‘ജെയ് സിയുടെ ഭാര്യ’ എന്ന ലേബലിൽ മാത്രം ഒതുങ്ങിപ്പോയിരുന്നു പലപ്പോഴും ബിയോണ്‍സ്. എന്നാൽ പിന്നീടിങ്ങോട്ട് ബിയോൺസിന്റെ ഭർത്താവ് എന്ന ലേബലിലേക്കു മാറി ജെയ് സിയുടെ ഐഡന്റിറ്റി. ഇരുവരും ലോകഗായകരുടെ ഇടയിൽ പാട്ടുമായി പറന്നു നടന്ന് തലമുറകളെ പാട്ടിലാക്കി. ഗ്രാമി നേട്ടത്തിൽ ഇരുവരുടെയും നാമനിർദേശങ്ങളും പുരസ്കാരങ്ങളും ചൂടുപിടിച്ച ചർച്ചയാവുകയും ചെയ്തു.
ഇന്ന് ലോകത്തിൽ ഏറ്റവും അധികം വരുമാനമുള്ളതും ആൽബങ്ങൾ വിറ്റുപോകുന്നതുമായ ദമ്പതിമാരിൽ മുൻനിരയിലാണ് ബിയോൺസും ജെയ് സിയും. ബിയോൺസിന്റെ ഏകദേശം 29.5 ദശലക്ഷം ആൽബങ്ങളാണ് ലോകത്താകെമാനം വിറ്റഴിച്ചത്. ബിയോൺസിന്റെ മാത്രം ആസ്തി ഏകദേശം 500 മില്യൻ ഡോളറാണ്.
നേട്ടങ്ങൾ തുടർക്കഥ
ഗ്രാമിയുടെ ഇതുവരെയുള്ള ചരിത്രം പരിശോധിച്ചാൽ ബിയോൺസിനോളം നാമനിർദേശങ്ങളും പുരസ്കാരങ്ങളും നേടിയ മറ്റൊരാൾ ഉണ്ടായിട്ടില്ല. ഇനി ഉണ്ടാവുകയുമില്ലെന്ന് ആരാധകർ പ്രഖ്യാപിച്ചു കഴിഞ്ഞു. 79 നാമനിർദ്ദേശങ്ങളുമായി ഗ്രാമി ചരിത്രത്തിൽത്തന്നെ ഏറ്റവുമധികം പ്രാവശ്യം നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുള്ള വനിതാ പോപ് താരമാണ് ബിയോൺസ്. 32 ഗ്രാമി പുരസ്‌കാരങ്ങൾ ഇതിനകം വാരിക്കൂട്ടി ഈ ഗായിക. കൂടാതെ അമേരിക്കൻ മ്യൂസിക് പുരസ്‌കാരം, ബിഇടി മ്യൂസിക് പുരസ്‌കാരം, ബിൽബോർഡ് മ്യൂസിക് പുരസ്‌കാരം എന്നിവയും പലവട്ടം ബിയോൺസിനെ തേടിയെത്തി. കൂടാതെ ഏറ്റവും വേഗത്തിൽ ഐട്യൂൺസിൽ വിൽക്കുന്ന ആൽബമായി ബിയോൺസിന്റെ ‘ബിയോൺസ്’ എന്ന ആൽബം ഗിന്നസ് ബുക്കിൽ ഇടം പിടിച്ചിരുന്നു. 2013 ലും 2014 ലും ലോകത്തെ സ്വാധീനിച്ച 100 വ്യക്തികളിൽ ഒരാളായി ടൈം മാസിക ബിയോൺസിനെ തിരഞ്ഞെടുക്കുകയും ചെയ്തു. നേട്ടങ്ങൾ തുടർക്കഥയാകുമ്പോഴും ആദ്യ അംഗീകാരമെന്ന നിലയിലാണ് ബിയോൺസ് ഓരോന്നും സ്വീകരിക്കുന്നത്. പുരസ്കാരത്തോടുള്ള അവരുടെ സമീപനവും വേദിയിലെ നിറ ചിരിയും നന്ദി പ്രസംഗത്തിലെ ലാളിത്യവും വിനയവുമെല്ലാം എപ്പോഴും ലോകശ്രദ്ധയാകർഷിക്കാറുണ്ട്.
‘ഫാഷൻകാരി’, നിലപാടിന്റെ സ്വരം
ഗായിക മാത്രമല്ല, എഴുത്തുകാരിയും അഭിനേത്രിയും നർത്തകിയുമെല്ലാമാണ് ബിയോൺസ്. ഗായികയുടെ നിലപാടുകളിലെ കരുത്തും പലപ്പോഴും ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ബ്ലാക്ക് ലൈഫ് മാറ്റേഴ്‌സ് എന്ന് ഉറക്കെപ്പറയേണ്ട കാലത്ത് 'ബ്ലാക്ക് പരേഡ്' അവതരിപ്പിച്ചാണ് ബിയോണ്‍സ് നിലപാട് പ്രഖ്യാപിച്ചത്. ലോകോത്തര വേദികളിലെ ‘ഫാഷൻകാരി’ കൂടിയാണ് ഈ പോപ് രാജ്ഞി. ഫാഷന്റെ നിർവചനമായ ഗ്രാമി വേദിയിൽ ഓരോ തവണയെത്തുമ്പോഴും ബിയോൺസിൽ കണ്ണുടക്കും ആരാധകർക്ക്. പാട്ടിൽ മാത്രമല്ല വേഷത്തിലും വ്യത്യസ്തയാകുന്ന ബിയോൺസ്, വേഷപ്പകർച്ചയിൽ അതിശയിപ്പിക്കുന്നു. ലോകപ്രശസ്തരായ ഫാഷൻ ഡിസൈനേഴ്സ് ആണ് ഗായികയ്ക്കു വേണ്ടി വസ്ത്രങ്ങൾ ഒരുക്കാറുള്ളത്. ഓരോ തവണയും ആരാധകരെ ആകർഷിക്കുന്ന വെറൈറ്റി ലുക്കിലാണ് ബിയോൺസ് എത്തുക. ഇത്തവണയും പതിവു തെറ്റിയില്ല. ഗായികയുടെ പുരസ്കാര നേട്ടം പോലെ വസ്ത്രവും ആരാധകർക്കിടയിൽ ചർച്ചയായിക്കഴിഞ്ഞു.
അമ്മയാകാനൊരുങ്ങവെ 2017ൽ നിറവയറോടെയാണ് ബിയോണ്‍സ് ഗ്രാമി വേദിയിലെത്തിയത്. അപ്പോഴും പക്ഷേ ഫാഷന്റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും ബിയോണ്‍സ് തയാറായില്ല. ഗായികയുടെ ആത്മവിശ്വാസവും അർപ്പണബോധവും അന്ന് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. പാട്ടിലും ഫാഷനിലും തിളങ്ങുന്ന ബിയോൺസ് ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമാണ്. സമ്പാദ്യത്തിന്റെ വലിയൊരു പങ്ക് മറ്റുള്ളവർക്കായി മാറ്റി വയ്ക്കുന്നു. വ്യക്തികൾക്കും സംഘടനകൾക്കുമായി സഹായഹസ്തം നീട്ടുന്നതിൽ മുന്നിട്ടു നിൽക്കുന്നു ബിയോണ്‍സ് എന്നും. ലോകഗായകരുടെ ഇടയിൽ ജീവകാരുണ്യപ്രവർത്തനത്തിനു വേണ്ടി ഏറ്റവുമധികം പണം ചെലവഴിച്ചയാൾ എന്ന ഖ്യാതി 2016ൽ ഗായികയെ തേടിയെത്തി.
കണ്ണീരിന്റെ കാലം, കരുത്തുറ്റ അമ്മ
പാട്ടുലോകത്ത് എന്നും അസൂയാവഹമായ നേട്ടങ്ങൾ കൈവരിച്ച് ഉദിച്ചുയർന്നു നിൽക്കുന്ന ബിയോണ്‍സിനു വ്യക്തിജീവിതത്തിൽ നേരിടേണ്ടിവന്ന വേദനകൾ വളരെ വലുതാണ്. 2010 ൽ ജെയ് സിയുമായുള്ള ബന്ധത്തില്‍ ബിയോൺസ് ആദ്യമായി ഗർഭം ധരിച്ചു. അമ്മയാകാൻ കൊതിച്ചു, സ്വപ്നങ്ങൾ കണ്ടു നടന്ന ഗായികയ്ക്കു പക്ഷേ ഗർഭത്തിൽ വച്ചു തന്നെ ആ കുഞ്ഞിനെ നഷ്ടമായി. താൻ സഹിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും ദുഃഖകരമായ കാര്യമാണ് അതെന്ന് ഇന്നും ബിയോൺസ് പറയുന്നു. കുഞ്ഞിനെ നഷ്ടപ്പെട്ടതിന്റെ വേദന അവൾക്കു താങ്ങാനാകുമായിരുന്നില്ല. പതിയെ അവൾ വിഷാദത്തിന്റെ വക്കിലെത്തി. ഒടുവിൽ സംഗീതത്തെ മുറുകെ പിടിച്ച് ബിയോൺസ് വീണ്ടും സാധാരണ ജീവിതത്തിലേക്കു തിരിച്ചു വന്നു. തൊട്ടടുത്ത വർഷം ഭർത്താവിനൊപ്പം ആൽബം ചിത്രീകരണത്തിനായി ബിയോൺസ് പാരിസിലേക്കു പോയി. അവിടെവച്ച് വീണ്ടും ഗർഭിണിയായി. ഒരു സംഗീതനിശയ്ക്കിടെ താൻ ഗർഭിണിയാണെന്ന വിവരം അവൾ ലോകത്തോടു വിളിച്ചു പറഞ്ഞു. നിറവയർ പ്രദർശിപ്പിച്ചുകൊണ്ടുള്ള വേദിയിലെ അവളുടെ പ്രകടനം മാധ്യമങ്ങൾ വാർത്തയാക്കി. ഇതോടെ സെക്കൻഡുകൾ കൊണ്ട്, ലോകത്തിൽ ഏറ്റവുമധികം ആളുകൾ ട്വീറ്റിൽ പരാമർശിച്ച ഗായികയെന്ന നിലയിൽ ബിയോൺസ് ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി. 2012 ജനുവരി 7 ന് ന്യൂയോർക്ക് സിറ്റിയിലെ ലെനോക്സ് ഹിൽ ഹോസ്പിറ്റലിൽ വച്ച് ബ്ലൂ ഐവി കാർട്ടർ എന്ന മകൾക്ക് ബിയോൺസ് ജന്മം നൽകി. 2021ലെ ഗ്രാമിയിൽ ബിയോൺസിനൊപ്പം മകളും തിളങ്ങിയതു വാർത്തയായിരുന്നു. 2017 ല്‍ താൻ ഇരട്ടക്കുട്ടികളുടെ അമ്മയാകാൻ പോകുന്നുവെന്ന് ബിയോൺസ് പ്രഖ്യാപിച്ചു. വീണ്ടും അമ്മയാകാൻ പോകുന്നുവെന്നു വെളിപ്പെടുത്തി ഗായിക പങ്കുവച്ച ചിത്രം ലോക റെക്കോർഡുകൾ തകർത്ത് ഏറ്റവുമധികം ലൈക്കുകൾ നേടിയ ചിത്രമെന്ന പേര് നേടി. 2018 ൽ റൂമി എന്ന മകൾക്കും സെർ എന്ന മകനും ബിയോൺസ് ജന്മം നൽകി.
‘ഞാൻ ഫെമിനിസ്റ്റ്’
മോഡേൺ ഡേ ഫെമിനിസ്റ്റ് എന്നാണ് ബിയോണ്‍സ് സ്വയം വിശേഷിപ്പിക്കുന്നത്. നൈജീരിയൻ എഴുത്തുകാരി ചിമമണ്ട എൻഗോസി അദിച്ചി നടത്തിയ പ്രഭാഷണത്തിൽനിന്നു പ്രചോദനമുൾക്കൊണ്ട്, നമ്മളെല്ലാവരും ഫെമിനിസ്റ്റായിരിക്കണം എന്ന ആശയത്തിലൂന്നി ബിയോൺസ് ലോക വേദികളിൽ ലൈവ് പരിപാടികൾ അവതരിപ്പിച്ചു. നിരവധി പേരാണ് ഫെമിനിസത്തോടുള്ള ബിയോൺസിന്റെ കാഴ്ചപ്പാടുകളെ പിന്തുണച്ച് അവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു രംഗത്തെത്തിയത്. എന്നാൽ ബിയോൺസിന്റെ കാഴ്ചപ്പാടുകളില്‍ അസംതൃപ്തരായ ഒരു വിഭാഗം അവളെ ഫെമിനിസത്തിനെതിരെയുള്ള ‘ഭീകരവാദി’ എന്നു വിളിച്ചു. ഫെമിനിസ്റ്റ് എന്നതിന്റെ നിർവചനം ചൂണ്ടിക്കാണിച്ച് ബിയോൺസ് തന്റെ ഉദ്ദേശ്യത്തെക്കുറിച്ചു കൂടുതൽ വ്യക്തത നൽകി. ഫെമിനിസത്തിന്റെ യഥാർഥ അർഥത്തിനു വ്യക്തത നൽകണം എന്നതായിരുന്നു അവളുടെ ആവശ്യം. പുരുഷന്മാർക്കും സ്ത്രീകൾക്കും തുല്യ അവകാശങ്ങൾ നൽകണമെന്നും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും തുല്യ അവസരങ്ങൾ നൽകണമെന്നും ബിയോൺസ് ശക്തമായി വാദിച്ചു. പെൺകുട്ടികളുടെ നേതൃത്വബോധത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രചാരണ പരിപാടികൾക്കു ബിയോണ്‍സ് സംഭാവനകൾ നൽകി. എന്നാൽ ഫെമിനിസ്റ്റ് എന്നു സ്വയം പ്രഖ്യാപിക്കുകയും വാദിക്കുകയും ചെയ്ത ബിയോൺസിനു നേരെ പലപ്പോഴായി വിമർശനസ്വരങ്ങളും ഉയർന്നു. ഗായികയുടെ സംഗീതപരിപാടികളുെട ലൈംഗിക സ്വഭാവവും വിവാഹത്തെക്കുറിച്ച് അവൾ ഉന്നയിച്ച വാദങ്ങളുമാണ് ചോദ്യം ചെയ്യപ്പെട്ടത്.
English Summary: Life journey of Grammy winner Beyonce