‌എല്ലാ പാട്ടുകളും വെറും പാട്ടുകളല്ല. അത് കേട്ടു കേട്ടു മറക്കേണ്ടതോ വെറും കാൽപനിക ചിന്തകകളിലേക്ക് പറഞ്ഞു വിടേണ്ട ഒന്നോ അല്ല. കാലം പരുവപ്പെട്ട സംസ്കാരത്തിന്റെ, പ്രതിഷേധത്തിന്റെ അടയാളപ്പെടുത്തലുകളാണ് അവയിൽ ചിലത്. കേൾക്കാനുള്ള സുഖത്തിനപ്പുറം ആ പാട്ട് മുന്നോട്ടുവയ്ക്കുന്ന അതിന്റെ നിലപാടിനെ കേൾവിക്കാർ

‌എല്ലാ പാട്ടുകളും വെറും പാട്ടുകളല്ല. അത് കേട്ടു കേട്ടു മറക്കേണ്ടതോ വെറും കാൽപനിക ചിന്തകകളിലേക്ക് പറഞ്ഞു വിടേണ്ട ഒന്നോ അല്ല. കാലം പരുവപ്പെട്ട സംസ്കാരത്തിന്റെ, പ്രതിഷേധത്തിന്റെ അടയാളപ്പെടുത്തലുകളാണ് അവയിൽ ചിലത്. കേൾക്കാനുള്ള സുഖത്തിനപ്പുറം ആ പാട്ട് മുന്നോട്ടുവയ്ക്കുന്ന അതിന്റെ നിലപാടിനെ കേൾവിക്കാർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‌എല്ലാ പാട്ടുകളും വെറും പാട്ടുകളല്ല. അത് കേട്ടു കേട്ടു മറക്കേണ്ടതോ വെറും കാൽപനിക ചിന്തകകളിലേക്ക് പറഞ്ഞു വിടേണ്ട ഒന്നോ അല്ല. കാലം പരുവപ്പെട്ട സംസ്കാരത്തിന്റെ, പ്രതിഷേധത്തിന്റെ അടയാളപ്പെടുത്തലുകളാണ് അവയിൽ ചിലത്. കേൾക്കാനുള്ള സുഖത്തിനപ്പുറം ആ പാട്ട് മുന്നോട്ടുവയ്ക്കുന്ന അതിന്റെ നിലപാടിനെ കേൾവിക്കാർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എല്ലാ പാട്ടുകളും വെറും പാട്ടുകളല്ല.അത് കേട്ടു കേട്ടു മറക്കേണ്ടതോ വെറും കാല്പനിക ചിന്തകകളിലേക്ക്  പറഞ്ഞു വിടേണ്ട ഒന്നോ അല്ല. കാലം പരുവപ്പെട്ട സംസ്കാരത്തിന്റെ, പ്രതിഷേധത്തിന്റെ അടയാളപ്പെടുത്തലുകളാണ് അവയിൽ ചിലത്. കേൾക്കാനുള്ള സുഖത്തിനപ്പുറം ആ പാട്ട് മുന്നോട്ടുവയ്ക്കുന്ന അതിന്റെ നിലപാടിനെ കേൾവിക്കാർ തിരിച്ചറിയിമ്പോഴാണ് ആ ഗാനം ശരിക്കും വിജയിക്കുന്നത്. എത്ര ഏറ്റുപാടിയാലും പുനരവതരിപ്പിച്ചാലും  റീലുകൾ ചെയ്താലും ആ ഗാനം അർത്ഥവത്താകുന്നത് അപ്പോൾ മാത്രമാണ്. അതുകൊണ്ട് മക്കാബെ എന്ന ഗാനത്തിന്റെ കഥ നമ്മൾ അറിയേണ്ടതുണ്ട്. എട്ടു വർഷം മുൻപ് പുറത്തിറങ്ങിയ ഈ ഗാനം ഇൻസ്റ്റഗ്രാം റീലുകളിലെ സ്ഥിരം സാന്നിധ്യമാത് ഇപ്പോഴാണ്. അതായത് ഇപ്പോഴാണത് കൂടുതൽ ജനകീയമായത് എന്നർത്ഥം. പക്ഷെ ആ ഗാനത്തിന് പിന്നിൽ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട ഒരു പെൺപോരാട്ടത്തിന്റെ രേഖപ്പെടുത്തലുകളുണ്ട്.

 

ADVERTISEMENT

 ഫ്രഞ്ച് ഗാനരചയിതാവും പാട്ടുകാരിയുമായ ജയിൻ 2015 ൽ പുറത്തിറക്കിയ ഗാനമാണിത്. വർണ്ണവിവേചനത്തിനെതിരായ  പോരാട്ടം നയിച്ച ആഫ്രിക്കൻ വിപ്ലവ നായിക ചെറിയ മക്കയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് അവരിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ജയൻ ഈ പാട്ടിന് മക്കബ എന്ന പേരിടുന്നത്. ആഫ്രിക്കൻ സംഗീതത്തെയും സംസ്കാരത്തെയും ലോകത്തിന് പരിചയപ്പെടുത്തിയ മിറിയം മക്കേബ മാമ ആഫ്രിക്ക എന്ന പേരിലാണ് അറിയപ്പെടുന്നത്. ഏഴ് പതിറ്റാണ്ടു നീണ്ട ജീവിതയാത്രയ്ക്കിടയിൽ  നിലപാടുകളുടെ പേരിൽ മൂന്ന് വൻകരകളിൽ നിന്നാണ് അവർ പുറത്താക്കപ്പെട്ടത്. ആദ്യം സ്വന്തം നാടായ ആഫ്രിക്കയിൽ നിന്നും പിന്നെ അമേരിക്ക, ബെൽജിയം എന്നിവിടങ്ങളിൽ നിന്നും അവർ പുറത്താക്കപ്പെട്ടിരുന്നു. സ്വന്തം നാട്ടിൽ നിന്ന്, സ്വന്തം അസ്തിത്വത്തിൽ നിന്ന് ആട്ടിപ്പായിയ്ക്കപ്പെടുന്ന മനുഷ്യന്റെ വേദനകൾ പേറുന്ന അവരുടെ മെലഡികൾ മനുഷ്യ മനസ്സിനെ വിടാതെ പിന്തുടർന്നായിരുന്നു എന്നാണ് 2008 ൽ അവർ മരണത്തിനൊപ്പം പോയപ്പോൾ ആഫ്രിക്കൻ വിപ്ലവനായകൻ നെൽസൺ മണ്ടേല അവരെ അനുസ്മരിച്ചത് . മാനവികതയ്ക്ക് പ്രതീക്ഷയും പ്രതിസന്ധികൾ തളരാത്ത പ്രചോദനവും പകർന്ന ഗാനങ്ങൾ എന്നെന്നും ലോകത്തിന്  പ്രിയപ്പെട്ടതായി മാറുകയും ചെയ്തു.

 

ജെയിൻ മക്കേബയോടുള്ള ആദരസൂചകമായി പുറത്തിറക്കിയ ഗാനം അവരുടെ ആദ്യത്തെ സ്റ്റുഡിയോ ആൽബമായ സനാക്കയിൽ നിന്നുള്ളതാണ്. അതിലെ പാട്ടുകൾ  എഴുതിയതും പാടിയതും അഭിനയിച്ചതും അവർ തന്നെയാണ്. പുറത്തിറങ്ങിയ സമയത്ത് ഇന്ന് ആ ഗാനങ്ങൾ നേടിയെടുക്കുന്ന പ്രശസ്തിയും അംഗീകാരമോ അന്ന് നേടിയെടുത്തിരുന്നു എന്ന് സംശയമാണ്. എങ്കിലും ഇന്ന് ഇൻസ്റ്റഗ്രാമിലെയും tiktok ലെയും റീലുകളിൽ ഏറ്റവും ശ്രദ്ധേയമായ ഗാനം ഇതിൽ നിന്നുള്ള ആദ്യത്തെ നാലു വരികൾ ആണ്. മിറിയം മക്കയിലേക്ക് ആദരസൂചകമായി പാടി തുടങ്ങുന്ന പാട്ടിലെ ആദ്യ നാല് വരികൾ ഇങ്ങനെയാണ്.

 

ADVERTISEMENT

"Nobody can beat the Mama Africa/You follow the beat that she’s going to give ya/Only her smile can all make it go/The sufferation of a thousand more”.

 

ഈ ആദ്യ വരികൾ പോലെ ശക്തവും അവിസ്മരണീയവുമാണ്  മക്കേബയുടെ ജീവിതം. അഞ്ചാം വയസ്സിൽ അച്ഛൻ മരണപ്പെട്ടതിനെ തുടർന്ന് അമ്മയ്ക്കൊപ്പം അടുക്കളപ്പണിക്കിറങ്ങിയ അവർ പതിനേഴാം വയസ്സിൽ ആദ്യ കുഞ്ഞിന് ജന്മം നൽകിയ ശേഷമാണ് ഒരു ബാൻഡിൽ പാടി തുടങ്ങുന്നത്. മാൻഹാട്ടൻ ബ്രദേഴ്സ് എന്ന സംഗീത സംഘത്തിലൂടെയായിരുന്നു മക്കേബയുടെ സ്വരം ആദ്യമായി കേട്ടത്. ഒരു പ്രൊഫഷണൽ ഗായികയായി അവർ മാറാൻ പിന്നെയും കാലമെടുത്തു. ആഫ്രിക്കയിലെ സാമൂഹിക സാമ്പത്തിക അന്തരീക്ഷവും  ദുരിത പൂർണമായ ജീവിതമായിരുന്നു അവർ പാടിയതൊക്കെയും .  വരികളിൽ നിഴലിച്ചത് സ്വന്തം അനുഭവങ്ങൾ ആയിരുന്നുവെങ്കിലും ഒരിക്കലും ഒരു ആക്ടിവിസ്റ്റ് മാറണം എന്ന്, കുറഞ്ഞപക്ഷം ആദ്യകാലങ്ങളിൽ എങ്കിലും അവർ  ചിന്തിച്ചിരിക്കാൻ ഇടയില്ല. കംബാക്ക് ആഫ്രിക്ക, കിംഗ് കോങ്ങ് എന്നീ ചിത്രങ്ങളിലെ ഗാനങ്ങളാണ് പാശ്ചാത്യലോകത്ത് മക്കേബ എന്ന പേരിന് ആദ്യം ഉയർച്ച നൽകിയത്. കം ബാക്ക് ആഫ്രിക്ക മക്കേബയുടെ സംഗീത ജീവിതത്തിലെ വഴിത്തിരിവായി മാറി. ഹാരി ബെലഫോന്റെ എന്ന അമേരിക്കൻ സംഗീതജ്ഞൻ അവരുടെ വഴികാട്ടിയായി മാറുന്നത് അങ്ങനെയാണ്. 1965ലെ ഗ്രാമി പുരസ്കാരവും ഇരുവരും ചേർന്ന് നേടി. ആൻ ഈവനിംഗ് വിത്ത് ബെലഫോന്റെ/മക്കാബെ എന്ന ഗാനത്തിന് ആയിരുന്നു പുരസ്കാരം. പാട്ടിന്റെ സംഗീതത്തെ ക്കാളും മക്കായുടെ സ്വരത്തെക്കാളും അവരെ കാലത്തിൽ അടയാളപ്പെടുത്തിയത് പാട്ടിന്റെ ഉള്ളടക്കമായിരുന്നു. വർണ്ണ വിവേചന മൂലം മനുഷ്യർ നേരിട്ട സാമൂഹിക അസമത്വവും അരക്ഷിതാവസ്ഥയുമായിരുന്നു പാട്ടുകളിൽ എല്ലാം. പരമ്പരാഗത ആഫ്രിക്കൻ സംഗീതത്തോടൊപ്പം പുതിയ കാലത്തിന്റെ സംഗീത ചേലുകളും ചേർത്തുവച്ചു പാടിയതോടെ അത് ജനങ്ങൾക്കിടയിൽ പെട്ടെന്ന് തന്നെ സ്വീകാര്യത നേടി. ഒപ്പം ലോകത്തിന്റെ ശ്രദ്ധയും.

 

ADVERTISEMENT

അന്നോളം സംഗീതരംഗം പരീക്ഷിച്ചിട്ടില്ലാത്ത ചില ശബ്ദ പരീക്ഷണങ്ങൾ പോലും മക്കേബയുടെ ഈണങ്ങളായി മാറി. ക്ലിക്ക് സോങ് എന്ന പാട്ടിൽ നാവുകൊണ്ട് തീർത്ത ഒരു പ്രത്യേകതരം ശബ്ദം ലോകമേറെ ശ്രദ്ധിക്കുകയും ഇന്നത്തെ പോലെ അന്ന് വൈറലാവുകയും ചെയ്തിരുന്നു.  ആശയവിനിമയത്തിനായി തൊണ്ടകൊണ്ടും നാവുകൊണ്ടും ആഫ്രിക്കൻ വംശജർ   തീർക്കുന്ന ചില ശബ്ദങ്ങൾ പോലും മക്കേബയുടെ പാട്ടുകളിലെ ഈണങ്ങളായി മാറി. സംഗീതത്താൽ ശ്രദ്ധിക്കപ്പെടുമ്പോഴും തന്റെ നിറത്തിന്റെയും വംശത്തിന്റെയും പേരിൽ മക്കേബെ എന്നെന്നും ആത്യന്തികമായി ഉള്ളുകൊണ്ട് അംഗീകാരത്തിനും സ്വന്തം ഇടത്തിനു വേണ്ടി പോരാടേണ്ടിയിരുന്നു.  പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിൽ നിൽക്കുമ്പോഴും മനസ്സിന്റെയുള്ളിൽ അക്കാര്യം എപ്പോഴും തന്നെ അലട്ടിയിരുന്നുവെന്നും അതിനുവേണ്ടി താൻ എപ്പോഴും പോരാടിയിരുന്നുവെന്നും പല അഭിമുഖങ്ങളിലും അവർ തുറന്നു പറഞ്ഞിരുന്നു.

 

 

വരികൾ കൊണ്ട് നവോത്ഥാനത്തിന്റെ വെളിച്ചം തീർക്കുമ്പോഴും തരം കിട്ടിയാൽ തന്റെ ശരീര വർണ്ണത്തെയും തന്റെ വേരിനേയും ചൂഴ്ന്നു നോക്കി മാറ്റിനിർത്തുന്ന മനുഷ്യരീതിയോട് സമാന്തരമായി അവർ പോരാടാൻ നിർബന്ധിതയായിരുന്നു. മാർട്ടിൻ ലൂഥർ കിങ്ങിന്റെ രാഷ്ട്രീയ പരിപാടികളിലെ സ്ഥിര സാന്നിധ്യമായിരുന്നു മക്കേബ. പക്ഷേ ഒരു ആക്ടിവിസ്റ്റ് ആകാനോ രാഷ്ട്രീയ ഗായികയാകാനോ സംഗീതം കൊണ്ട് ആഫ്രിക്കയ്ക്ക് വേണ്ടി  പോരാടാനോ മക്കേബ ബോധപൂർവ്വം ആഗ്രഹിച്ചിരുന്നില്ല. ആഫ്രിക്കയിൽ എന്താണ് നടക്കുന്നതെന്ന് മനപ്പൂർവം പാട്ടുകൊണ്ട് ലോകത്തെ അറിയിക്കണമെന്ന് താൻ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല എന്ന് അവർതന്നെ വ്യക്തമാക്കിയിട്ടുണ്ട്. പാടിയതൊക്കെയും തന്റെ ജീവിതങ്ങളാണ്, ജീവിത അനുഭവമാണ്, പ്രത്യേകിച്ച് ഏറ്റവും വേദനിപ്പിച്ചത്. സ്വന്തം ജീവിതത്തിൽ എന്താണ് നേരിടുന്നതെന്ന്, എന്താണ് അനുഭവിക്കുന്നതെന്ന് പാട്ട് കൊണ്ട് പറയുന്ന രീതിയിൽ ആഫ്രിക്കക്കാർക്കിടയിൽ അന്ന് സജീവമായിരുന്നു. അത് മാത്രമേ താൻ ചെയ്തുള്ളൂ എന്നു മക്കാബേ പറഞ്ഞിട്ടുണ്ട്. പക്ഷേ പാടിയ വരികളിലെ ശക്തി മൂലം ലോകം അവരെ അടയാളപ്പെടുത്തിയത് ഒരു ആക്ടിവിസ്റ്റ് ആയോ ആഫ്രിക്കയ്ക്ക് വേണ്ടി സംഗീതത്തിലൂടെ ശബ്ദിച്ച ശക്തമായ വ്യക്തിത്വമായോ ഒരു പോരാളിയായിട്ടോ ഒക്കെയായിരുന്നു. പക്ഷേ അവർ ആഗ്രഹിച്ചിരുന്നില്ലെങ്കിലും സംഗീതത്തിലൂടെ വിപ്ലവം തീർത്ത ഗായിക എന്ന വിശേഷണം  ലോകം അവർക്കു നൽകി.  പക്ഷേ അതിന്റെ പരിണിതഫലങ്ങളും മക്കബേ മക്കാനുഭവിക്കേണ്ടി വന്നിരുന്നു. സ്വന്തം അമ്മയുടെ വിയോഗത്തിലും അതിനെ തുടർന്നുള്ള ചടങ്ങുകളിലും പങ്കെടുക്കാൻ പോലും കഴിയാതെ ആഫ്രിക്കയിൽ നിന്ന് അവർ പുറത്താക്കപ്പെട്ടിരുന്നു. ആഫ്രിക്കയ്ക്ക് വേണ്ടി പാടിയ ഗായിക  അതേ രാജ്യത്ത് മരിച്ച സ്വന്തം അമ്മയ്ക്ക് ഒരു അന്ത്യ ചുംബനം പോലെ നൽകാനാകാതെ പുറത്തു നിൽക്കേണ്ടി വന്നു എന്നുള്ളത്  അവർ അനുഭവിച്ച, അവർ അർഹിക്കാത്ത അനീതിയായിരുന്നു. അമേരിക്കയിലെയും ബെൽജിയത്തിലെയും ജീവിതത്തിനു ശേഷം വർണ്ണവിവേചനം മാഞ്ഞുപോയ സ്വന്തം നാട്ടിലേക്ക് 1990ലാണ്  മക്കാബേക്ക് മടങ്ങി വരാനായത്. 

 

2008ൽ 71 വർഷം നീണ്ട ജീവിതം അവസാനിക്കുമ്പോഴും അവർ പാടുകയായിരുന്നു;  ഇറ്റലിയിലെ ഒരു വേദിയിൽ. ജീവിതത്തിൽ ഏറ്റവും ഇഷ്ടപ്പെട്ട കാര്യം ചെയ്തു  ചെയ്തുകൊണ്ടിരിക്കെയാണ് അവർ കാലയവനികക്കുള്ളിലേക്ക് മറഞ്ഞത്. ഒരുപക്ഷേ ജീവിതത്തിൽ അവർക്കു കിട്ടിയ ഏറ്റവും വലിയ സമ്മാനവും അതുതന്നെയാകും. അതുകൊണ്ട് റീലുകൾക്കുള്ളിൽ കേട്ട് കളയേണ്ട ഒരു പാട്ട് അല്ല മക്കേബ. പാട്ട് കേൾക്കുന്നത്തിനൊപ്പം പാട്ടിനുള്ളിലുള്ള കഥയും നമ്മൾ അറിയേണ്ടതുണ്ട്. ആ ഗാനത്തോട് നമ്മൾ കാണിക്കേണ്ട നീതിയും അതുമാത്രമാണ്. സംഗീതം എന്നാ കലയ്ക്ക് നാളെകളുണ്ടാകുന്നതും അപ്പോൾ മാത്രമാണ്.

Show comments