സംഗീതം ആർക്കാണ് ഇഷ്ടമല്ലാത്തത്. മനുഷ്യനുണ്ടായ കാലത്തോളം ഈണങ്ങളും നമുക്കൊപ്പമുണ്ട്. ചുണ്ടിലും നെഞ്ചത്തുമായി. ജൂൺ ഇരുപത്തിയൊന്ന് ലോകം മുഴുവൻ സംഗീത ദിനമായാണ് ആചരിക്കുന്നത്. ഓരോ ദിനവുമിങ്ങനെയെത്തുന്നതിനു പിന്നിലൊരു കഥയുണ്ടാകുമല്ലോ. ഈ ദിനം ആചരിക്കാനുണ്ടായ കാരണത്തെ കുറിച്ച് ലോക സംഗീത ദിനത്തിനും പറയുവാനുണ്ട് ഒരു കഥ.
ലോക കലാ സംസ്കാരത്തിൽ ഫ്രാൻസിന് വലിയ പ്രാധാന്യമാണുള്ളത്. ഫ്രഞ്ച് മന്ത്രാലയത്തിലെ സാംസ്കാരിക മന്ത്രിയായിരുന്ന ജാക്ക് ലാങ് ആണ് ഈ ദിനത്തിനും പിന്നിൽ. ഫ്രാൻസ്, 1982ൽ ഫ്രാൻസ് ആണ് ഈ ദിനം സംഗീത ദിനമായി ഏറ്റെടുത്തത്. ഇന്ന് 121ഓളം രാജ്യങ്ങളാണ് ഇത് ആഘോഷിക്കുന്നത്. വിവിധതരം സംഗീത പരിപാടികളും മറ്റുമായി സംഗീതജ്ഞരും ആസ്വാദകരും പാട്ടുകൾക്കൊപ്പം കൂടുന്നു. ഇന്ത്യയും. വിദേശത്തു നിന്ന് ഇന്ത്യ ഏറ്റുവാങ്ങിയ സംസ്കാരമാണ് ഈ സംഗീത ദിനവും.