മാലിക് എന്ന സിനിമയുടെ പ്രമേയത്തെക്കുറിച്ച് പലതരത്തിലുള്ള ചർച്ചകളും അഭിപ്രായവ്യത്യാസങ്ങളും ഉയർന്നെങ്കിലും അതിലെ സംഗീതത്തെക്കുറിച്ച് പ്രേക്ഷകർക്ക് ഒന്നേ പറയാനുള്ളൂ, 'ക്ലാസിക്'! സിനിമ കണ്ടു പൂർത്തിയാക്കിയാലും അതിലെ സംഗീതം തലയിലങ്ങനെ ലൂപ്പിൽ ഓടിക്കൊണ്ടിരിക്കും. പ്രക്ഷുബ്ദമായ കടലിന്റെയോ മൂടിക്കെട്ടിയ

മാലിക് എന്ന സിനിമയുടെ പ്രമേയത്തെക്കുറിച്ച് പലതരത്തിലുള്ള ചർച്ചകളും അഭിപ്രായവ്യത്യാസങ്ങളും ഉയർന്നെങ്കിലും അതിലെ സംഗീതത്തെക്കുറിച്ച് പ്രേക്ഷകർക്ക് ഒന്നേ പറയാനുള്ളൂ, 'ക്ലാസിക്'! സിനിമ കണ്ടു പൂർത്തിയാക്കിയാലും അതിലെ സംഗീതം തലയിലങ്ങനെ ലൂപ്പിൽ ഓടിക്കൊണ്ടിരിക്കും. പ്രക്ഷുബ്ദമായ കടലിന്റെയോ മൂടിക്കെട്ടിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാലിക് എന്ന സിനിമയുടെ പ്രമേയത്തെക്കുറിച്ച് പലതരത്തിലുള്ള ചർച്ചകളും അഭിപ്രായവ്യത്യാസങ്ങളും ഉയർന്നെങ്കിലും അതിലെ സംഗീതത്തെക്കുറിച്ച് പ്രേക്ഷകർക്ക് ഒന്നേ പറയാനുള്ളൂ, 'ക്ലാസിക്'! സിനിമ കണ്ടു പൂർത്തിയാക്കിയാലും അതിലെ സംഗീതം തലയിലങ്ങനെ ലൂപ്പിൽ ഓടിക്കൊണ്ടിരിക്കും. പ്രക്ഷുബ്ദമായ കടലിന്റെയോ മൂടിക്കെട്ടിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാലിക് എന്ന സിനിമയുടെ പ്രമേയത്തെക്കുറിച്ച് പലതരത്തിലുള്ള ചർച്ചകളും അഭിപ്രായവ്യത്യാസങ്ങളും ഉയർന്നെങ്കിലും അതിലെ സംഗീതത്തെക്കുറിച്ച് പ്രേക്ഷകർക്ക് ഒന്നേ പറയാനുള്ളൂ, 'ക്ലാസിക്'! സിനിമ കണ്ടു പൂർത്തിയാക്കിയാലും അതിലെ സംഗീതം തലയിലങ്ങനെ ലൂപ്പിൽ ഓടിക്കൊണ്ടിരിക്കും. പ്രക്ഷുബ്ദമായ കടലിന്റെയോ മൂടിക്കെട്ടിയ ആകാശത്തിന്റെയോ ഭാരം തോന്നിപ്പിക്കുന്ന അനുഭവം. ചങ്കിൽ തുളഞ്ഞു കയറുന്ന ബിജിഎം എന്നു പരാമർശിച്ചാണ് ആസ്വാദകർ മാലിക്കിന്റെ പശ്ചാത്തലസംഗീതത്തെ ആഘോഷിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ റിലീസ് ആയ അന്നു മുതൽ പ്രേക്ഷകരുടെ ചുണ്ടിലുണ്ട് മാലിക്കിലെ പാട്ടുകളും. കേൾവിയുടെ ഒരാവർത്തിയിൽ അവസാനിക്കാതെ പലരുടെയും സ്വകാര്യ ശേഖരത്തിലേക്ക് മാലിക്കിലെ പാട്ടുകളും ബിജിഎമ്മും ഇടം പിടിക്കുമ്പോൾ ഒരു മാന്ത്രികന്റെ നിഗൂഢസ്മിതത്തോടെ കൊച്ചിയിലുണ്ട് മാലിക്കിന് സംഗീതമൊരുക്കിയ സുഷിൻ ശ്യാം. മാലിക്കിന്റെ പാട്ടുവിശേഷങ്ങളുമായി സുഷിൻ മനോരമ ഓൺലൈനിൽ. 

 

ADVERTISEMENT

കേൾക്കുന്നവരെ ലൂപ്പിലാക്കുന്ന മ്യൂസിക്

 

മാലിക് എന്നു കേട്ടപ്പോൾ തന്നെ എന്റെ മനസിലേക്കു വന്ന റൂട്ടാണ് സിനിമയിൽ ഫീൽ ചെയ്യുന്ന മ്യൂസിക്കാലിറ്റി. അറബിക്–ടർക്കിഷ് രീതിയിലാണ് പിടിച്ചത്. അതുകൊണ്ടായിരിക്കാം ഒരു epic ഫീൽ കിട്ടുന്നത്. സ്ഥിരം ഒരു മൈനർ കോഡ് പിടിക്കുന്നതു പോലെയല്ല. അതിലൊരു ഹാഫ് നോട്ട് സംഭവമുണ്ട്. അതാണ് കാണുന്നവരെ ആ വൈബിലേക്ക് പിടിച്ചിടുന്നത്. അൽപം haunting ആണ് ആ സംഗീതം. മനസിൽ ഹെവി ആയിട്ടിരിക്കും. ഞാനിത് വർക്ക് ചെയ്യുമ്പോഴും എന്റെ ഇമോഷൻ ഏതാണ്ട് ഇതുപോലെ ആയിരുന്നു. മാലിക്കിന്റെ സെഷനിൽ ഇരിക്കുമ്പോൾ അതു സീരിയസ് തലത്തിലേക്കു പോകും. മ്യൂസിക്കൽ ഡിസൈൻ അങ്ങനെയായിരുന്നു. വിഷ്ണു ഗോവിന്ദും ശ്രീശങ്കറുമാണ് സൗണ്ട് ഡിസൈനിൽ വർക്ക് ചെയ്തത്. അതിൽ അവർ ഒരുപാട് വർക്ക് ചെയ്തിട്ടുണ്ട്. വീട്ടിലിരിക്കുമ്പോഴും കടലിന്റെ ശബ്ദം എപ്പോഴുമുണ്ടാകും. ഞങ്ങൾ ചർച്ച ചെയ്താണ് ഓരോന്നും ചെയ്തത്. അതൊരു ടീം വർക്ക് ആയിരുന്നു. ഓരോ റീലും ചെയ്ത് അയച്ചു കൊടുത്ത്, ചർച്ച ചെയ്താണ് ഫൈനലൈസ് ചെയ്തത്. സൗണ്ട് ഡിസൈനും മ്യൂസികും വേറിട്ട് നിൽക്കരുതല്ലോ. സമയമുള്ളതുകൊണ്ട് നല്ലപോലെ ഡീറ്റെയ്‍ലിങ് കൊണ്ടു വരാൻ കഴിഞ്ഞു. 

 

ADVERTISEMENT

 

യൂറോപ്പ് വേണ്ട, ഇസ്താംബുൾ വരെ മതി

 

 

ADVERTISEMENT

ഇലക്ട്രോണിക് മൂഡ് വേണ്ടെന്നു മഹേഷേട്ടൻ പറഞ്ഞു. പൊടിക്ക് ട്രഡീഷണൽ ആയി പിടിക്കാം. ഒരു തീം വേണം. അതു വച്ചു പോകാമെന്നായിരുന്നു ആശയം. ആ പ്ലാനിലാണ് പോയത്. ആദ്യം തീം കംപോസ് ചെയ്തിട്ടാണ് സ്കോർ ചെയ്യുന്നത്. ഞാൻ അറിയാതെ ചിലപ്പോൾ യൂറോപ്യൻ മ്യൂസികിലേക്ക് പോകും. അപ്പോൾ നൈസായി തട്ടിയിട്ട് പറയും, അങ്ങോട്ട് പോകണ്ട... ഇസ്താംബുൾ വരെ മതി, എന്ന്! പാട്ടൊന്നും അധികം ഓപ്ഷൻസ് ചെയ്യേണ്ടി വന്നില്ല. തീരമേ എന്ന പാട്ട് ആദ്യമേ വർക്ക് ആയി. മാലിക് എന്ന പേരു കേൾക്കുമ്പോൾ നമ്മുടെ തലയിലേക്ക് ഓരോന്നു കയറി വരില്ലേ... ക്യാരക്ടർ ബേസ് ആയിട്ടാണ് ഇതിലെ കഥ. പിന്നെ, കടലു പോലെ മ്യൂസിക് ഉണ്ട് സിനിമയിൽ. അൽപം ഡാർക്ക് ഷേയ്ഡ് ഉള്ള മ്യൂസിക്!  

കെ.എസ്.ചിത്രയ്ക്കൊപ്പം സുഷിൻ ശ്യാം

 

 

സ്റ്റീരിയോ മിക്സിൽ ഞാൻ ഹാപ്പി

 

 

ഒടിടിയിലേക്ക് റിലീസ് മാറ്റിയപ്പോൾ സൗണ്ട് മിക്സിങ് ആണ് മാറ്റി ചെയ്യേണ്ടി വന്നത്. തീയറ്ററിൽ പല ചാനലിലൂടെയാണല്ലോ ഓഡിയോ കേൾക്കുന്നത്. പല സൈസിലുള്ള സ്പീക്കറുകൾ... കടലൊക്കെ പുറകിൽ നിന്നു കേൾപ്പിക്കാം. കുറച്ചൂടെ സാധ്യതകളുണ്ട് ശബ്ദത്തിന്. അതെല്ലാം വെറും രണ്ടു സ്പീക്കറിലേക്ക് കംപ്രസ് ചെയ്യുമ്പോഴുണ്ടാകുന്ന പ്രശ്നം തീർച്ചയായും ഉണ്ട്. എങ്കിലും മാലിക്കിന്റെ സ്റ്റീരിയോ മിക്സിൽ ഞാൻ ഹാപ്പിയാണ്. എങ്കിലും വിഷ്ണു തീയറ്റർ ഓഡിയോയ്ക്ക് വേണ്ടി നല്ലപോലെ പണിയെടുത്തിട്ടുണ്ട്.തീയറ്റർ മിക്സും സ്റ്റീരിയോ മിക്സും രണ്ടും രണ്ടാണ്. സ്റ്റീരിയോ മിക്സ് വേറെ തന്നെ പരിപാടിയാണ്. വിഷ്ണുവിന്റെ കാര്യത്തിൽ എല്ലാവർക്കും സങ്കടമുണ്ട്. അത്ര എഫർട്ട് ഇട്ടാണ് അദ്ദേഹം അതു ചെയ്തത്. വിഷ്ണുവിനാണ് ഇരട്ടിപ്പണിയായത്. കാരണം ഒടിടിയിൽ ആണെങ്കിലും എനിക്ക് മ്യൂസിക് മാറ്റേണ്ട കാര്യമില്ല. പക്ഷേ, വിഷ്ണുവിന് വീണ്ടും പണിയണം. തീയറ്റർ മിക്സ് മാറ്റി സ്റ്റീരിയോ മിക്സ് ആക്കണമല്ലോ! ബിഗ് സ്ക്രീനിൽ ആ ശബ്ദത്തിൽ സിനിമ കണ്ടിരുന്നെങ്കിൽ ഇപ്പോൾ haunt ചെയ്യുന്നതിന്റെ ഇരട്ടി ഫീൽ വരുമായിരുന്നു. 

 

 

ഒന്നര വർഷത്തെ വർക്ക്

 

 

ഞാൻ വൈറസ് ചെയ്യുമ്പോഴായിരുന്നു മാലിക്കിനെക്കുറിച്ച് കേൾക്കുന്നത്. ഫഹദാണ് എന്നോട് ഇക്കാര്യം പറയുന്നത്. ഇങ്ങനെയൊരു സ്ക്രിപ്റ്റുണ്ട്... കേൾക്കണം എന്നു പറഞ്ഞു. വൈറസ് പൂർത്തിയായതിനുശേഷം ഞാൻ ഇതിന്റെ പ്രീപ്രൊഡക്ഷനിലേക്ക് കേറി. ഒരു മാസത്തിനുള്ളിൽ ചെയ്യുന്നതും ഒരു വർഷമെടുത്തു ചെയ്യുന്നതും തമ്മിൽ വ്യത്യാസം ഉണ്ടാകുമല്ലോ. കൂടുതൽ സമയം കിട്ടിയതുകൊണ്ട് ഒരോ സീനിലും ഡീറ്റെയ്‍ലിങ് കൊണ്ടുവരാൻ കഴിഞ്ഞു. സമയം കിട്ടിയതിന്റെ സ്വാതന്ത്ര്യവും ഗുണവും മാലിക്കിലുണ്ട്. സത്യം പറഞ്ഞാൽ മാലിക്കിന്റെ പണികൾ ഒരു വർഷത്തിനു മുകളിൽ പോയി. കോവിഡിനു മുൻപെ തുടങ്ങിയതാണ്. റിലീസിന് രണ്ടുമാസം മുൻപാണ് മിക്സെല്ലാം കഴിഞ്ഞത്. തുടർച്ചയായി ഒന്നര വർഷം ചെയ്യുകയായിരുന്നില്ല. ഇടയ്ക്ക് ഇടവേളകൾ എടുത്തിരുന്നു. പ്രീപ്രൊഡക്ഷൻ സമയത്ത് തന്നെ സെറ്റിന്റെ ഒരു മിനിയേച്ചർ ഉണ്ടാക്കിയിരുന്നു. സിനിമയുടെ ജ്യോഗ്രഫി കൃത്യമായി മനസിലാക്കുന്നതിന് സഹായിച്ചു. അത് ഞാൻ കംപോസ് ചെയ്യുന്നിടത്ത് വച്ചിരുന്നു.  

 

 

അൻവറിക്കയുമായുള്ള വൈബ് വേറെ ലെവൽ

 

 

ആദ്യം തുടങ്ങിയത് പാട്ടായിരുന്നു. വരികളെഴുതിയത് അൻവർ അലി. അൻവറിക്ക എന്റെ സ്ഥിരം ആളാണല്ലോ. ഞങ്ങൾ തമ്മിലുള്ള വൈബ് സെറ്റാണ്. വേറെ ഒന്നും നോക്കാനില്ല. ഏതു രാത്രി വിളിച്ചാലും പുള്ളിയെ കിട്ടും. ആദ്യം ചെയ്തത് തീരമേ... തീരമേ... എന്ന പാട്ട് ആയിരുന്നു. പാട്ട് ചെയ്തു തീർന്നപ്പോൾ തന്നെ ചിത്ര ചേച്ചിയുടെ ശബ്ദമാകും ഈ പാട്ടിന് യോജിക്കുക എന്നു തോന്നി. ചിത്ര ചേച്ചി പാടിയാലേ ശരിയാകൂ എന്നൊരു ഫീൽ. അത്യാവശ്യം നല്ല റേഞ്ചുള്ള പാട്ടാണ്. അനായാസമായി അതു ശബ്ദത്തിൽ കൊണ്ടുവരാൻ ചിത്ര ചേച്ചിക്കേ സാധിക്കൂ. ആ ഒറ്റ ഓപ്ഷനേ മനസിൽ തോന്നിയുള്ളൂ. 

 

 

മ്യൂസിക് ചെയ്യുന്ന സുഷിനല്ലേ? 

 

 

ഞാൻ ഇതിനു മുൻപും പല തവണ ചിത്ര ചേച്ചിയെ കണ്ടിട്ടുണ്ട്. ഒരു പാട്ടിനു വേണ്ടി സമീപിക്കുന്നത് ആദ്യമായിട്ടാണ്. ചിത്ര ചേച്ചിക്ക് എന്റെ പേര് അറിയാമായിരുന്നു. ഞാൻ ആദ്യം വിളിച്ചപ്പോൾ ഇത് മ്യൂസിക് ചെയ്യുന്ന സുഷിൻ തന്നെയാണോ എന്നു ചോദിച്ചു. ഒന്നു ഉറപ്പിക്കാനെന്ന പോലെ! കാര്യം അവതരിപ്പിച്ചപ്പോൾ എന്നെ ചെന്നൈയിലേക്ക് വിളിച്ചു. അവിടെ ചെയ്യാമെന്നു പറഞ്ഞു. ചിത്ര ചേച്ചിയുടെ സ്റ്റുഡിയോയിലാണ് പാട്ട് റെക്കോർഡ് ചെയ്തത്. രണ്ടു മൂന്നു മണിക്കൂറിനുള്ളിൽ ചേച്ചി പാട്ടു പഠിച്ചു പാടി. അപ്പോൾ തന്നെ ടേക്ക് എടുത്ത് ഞാൻ തിരിച്ചു പോന്നു. നല്ലൊരു സെഷനായിരുന്നു അത്. അത്ര സീനിയർ ആയിട്ടുള്ള ഒരാളുമായി ഞാൻ ആദ്യമായിട്ടാണ് വർക്ക് ചെയ്യുന്നത്. ചിത്ര ചേച്ചിയുടെ ചില improvisation കേൾക്കുമ്പോൾ ഞാൻ പറയും അതു മതിയെന്ന്. പക്ഷേ, ചേച്ചി ഞാൻ പാടിയത് ഒന്നൂടെ കേട്ട്, അതു തന്നെ പാടും. കംപോസർ എന്താണോ ചെയ്തുവച്ചിരിക്കുന്നത് അതു തന്നെ പാടണം എന്ന രീതിയാണ് ചേച്ചിക്കുള്ളത്. വളരെ കംഫർട്ടബിൾ ആയിരുന്നു ആ സെഷൻ. നല്ല വൈബ് ആയിരുന്നു.  

 

 

ക്ലൈമാക്സിലെ പാട്ട് പിറന്നതിങ്ങനെ

 

 

ക്ലൈമാക്സിൽ കേൾക്കുന്ന അറബി പാട്ട് അവസാനമാണ് ചെയ്തത്. ഇമാം മജ്ബൂർ എന്റെ സുഹൃത്താണ്. സുഡാനി ഫ്രം നൈജീരിയയിൽ പാടിയിട്ടുണ്ട്. ഒരു പാട്ടിന് കോറസ് പാടാൻ വേണ്ടിയാണ് ഇമാമിനെ വിളിക്കുന്നത്. തീരമേ എന്ന പാട്ടിൽ തുടക്കത്തിലുള്ള ഒരു കോറസ് ഉണ്ടല്ലോ. ലക്ഷദ്വീപ് കല്ല്യാണത്തിൽ ഉണ്ടാവുന്ന തരത്തിലൊരു പാട്ടാണത്. മഹേഷേട്ടൻ ലക്ഷദ്വീപിലെ ഒരു കല്ല്യാണ വിഡിയോ കാണിച്ചു തന്നിരുന്നു. അതിൽ അവർ കൈകൊട്ടി പാടുന്നൊരു പാറ്റേൺ കേട്ടിരുന്നു. അതിൽ നിന്നു പ്രചോദനം സ്വീകരിച്ചാണ് തീരമേ എന്ന പാട്ടിന്റെ കോറസ് സെറ്റ് ചെയ്തത്. അതേ വരികൾ ഉപയോഗിക്കാമെന്നു വിചാരിച്ചെങ്കിലും അൻവറിക്ക അതുപോലൊന്ന് എഴുതി തന്നു. ഇമാമിനൊപ്പം സൂഫി ഗായകരായ സമീർ ബിൻസി, മിഥുലേഷ് എന്നിവരാണ് കോറസ് പാടിയത്. സ്ലാങ് എല്ലാം കറക്ട് ആയി പാടി. ക്ലൈമാക്സിലെ പാട്ടിനു വേണ്ടി ഒരു ഹമ്മിങ് പോലെ ഞാൻ പാടി കൊടുക്കുകയായിരുന്നു. അത് മലയാളമല്ലാത്ത ഒരു ഭാഷയിൽ വേണമെന്നായിരുന്നു മനസിൽ. ഇമാമിന്റെ സുഹൃത്ത് സമീർ ബിൻസി ആണ് അറബി വരികൾ എഴുതിയത്. അവർ അതെനിക്ക് പാടി അയച്ചു തന്നു. പിന്നീട് തോന്നി ഒരു കുട്ടിയുടെ പെർസ്പെക്ടീവ് കൂടി കിട്ടിയാൽ നന്നാകുമെന്ന്. സമീർ തന്നെയാണ് ഹിദയുടെ ശബ്ദത്തിൽ ആ വരികൾ അയച്ചു തന്നത്. അതു വർക്ക് ആയി. 

 

 

ആസ്വാദകരുമായുള്ള 'കണക്ട്' 

 

 

എന്നെ വിളിച്ചാൽ പകുതി ടൈമും കിട്ടാറില്ല. അതുകൊണ്ട് ഫോണിലൂടെയുള്ള അഭിനന്ദനങ്ങളെക്കാൾ സോഷ്യൽ മീഡിയയിലൂടെയാണ് ഞാൻ പ്രതികരണങ്ങൾ കൂടുതലും അറിയുന്നത്. കുമ്പളങ്ങിയേക്കാൾ കുറെ പേർ ഈ സിനിമയിൽ പാട്ട് കവർ ചെയ്യുന്നത് കണ്ടു. കുറെ പേർ അതു പാടി ഇടുന്നുണ്ട്. ഒരുപാടു പേർക്ക് അതു ഇഷ്ടപ്പെട്ടതുകൊണ്ടായിരിക്കുമല്ലോ അവർ പാടി ഇടുന്നത്. പെട്ടെന്ന് ആ പാട്ട് കേറിപ്പോയി. മില്ല്യൺ അടിച്ചു. ട്രെൻഡിങ്ങിൽ വന്നു. പിന്നെ, ഒരു വർഷമൊക്കെ കഴിഞ്ഞാണ് എന്റെ ഒരു പാട്ട് വരുന്നത്. കോവിഡും ലോക്ഡൗണും ഒക്കെ ആയതുകൊണ്ട് അത്ര ഹാപ്പി ടൈം അല്ലല്ലോ. എങ്കിലും എല്ലാവർക്കും എന്റെ മ്യൂസിക് കണക്ട് ആവുന്നതിൽ സന്തോഷം.