യേശുദാസ് വേദികളിലെ സ്ഥിരം സാന്നിധ്യം, പക്കവാദ്യക്കാരുടെ പാഠപുസ്തകം: തൃപ്പുണിത്തുറ എൻ. രാധാകൃഷ്ണൻ അഭിമുഖം
പകർത്തിയെഴുതി പഠിക്കേണ്ട അനുഭവങ്ങളുടെ പാഠപുസ്തകമാണ് തൃപ്പുണിത്തുറ എൻ. രാധാകൃഷ്ണൻ; കർണാടക സംഗീത പ്രേമികൾക്കും സംഗീത വഴിയിൽ യാത്ര തുടങ്ങുന്നവർക്കും. അൻപതാണ്ടുകളുടെ അനുഭവങ്ങൾ ആറ്റിക്കുറുക്കിയ ആ പുസ്തകത്തിൽ, മുൻനിരയിലിരുന്നു മഹാരഥൻമാരുടെ പാട്ടുകൾ കേട്ടു വിസ്മയിച്ച ഓർമകളുണ്ട്. പിന്നെ അവരുടെ തന്നെ ഒരു
പകർത്തിയെഴുതി പഠിക്കേണ്ട അനുഭവങ്ങളുടെ പാഠപുസ്തകമാണ് തൃപ്പുണിത്തുറ എൻ. രാധാകൃഷ്ണൻ; കർണാടക സംഗീത പ്രേമികൾക്കും സംഗീത വഴിയിൽ യാത്ര തുടങ്ങുന്നവർക്കും. അൻപതാണ്ടുകളുടെ അനുഭവങ്ങൾ ആറ്റിക്കുറുക്കിയ ആ പുസ്തകത്തിൽ, മുൻനിരയിലിരുന്നു മഹാരഥൻമാരുടെ പാട്ടുകൾ കേട്ടു വിസ്മയിച്ച ഓർമകളുണ്ട്. പിന്നെ അവരുടെ തന്നെ ഒരു
പകർത്തിയെഴുതി പഠിക്കേണ്ട അനുഭവങ്ങളുടെ പാഠപുസ്തകമാണ് തൃപ്പുണിത്തുറ എൻ. രാധാകൃഷ്ണൻ; കർണാടക സംഗീത പ്രേമികൾക്കും സംഗീത വഴിയിൽ യാത്ര തുടങ്ങുന്നവർക്കും. അൻപതാണ്ടുകളുടെ അനുഭവങ്ങൾ ആറ്റിക്കുറുക്കിയ ആ പുസ്തകത്തിൽ, മുൻനിരയിലിരുന്നു മഹാരഥൻമാരുടെ പാട്ടുകൾ കേട്ടു വിസ്മയിച്ച ഓർമകളുണ്ട്. പിന്നെ അവരുടെ തന്നെ ഒരു
പകർത്തിയെഴുതി പഠിക്കേണ്ട അനുഭവങ്ങളുടെ പാഠപുസ്തകമാണ് തൃപ്പുണിത്തുറ എൻ. രാധാകൃഷ്ണൻ; കർണാടക സംഗീത പ്രേമികൾക്കും സംഗീത വഴിയിൽ യാത്ര തുടങ്ങുന്നവർക്കും. അൻപതാണ്ടുകളുടെ അനുഭവങ്ങൾ ആറ്റിക്കുറുക്കിയ ആ പുസ്തകത്തിൽ, മുൻനിരയിലിരുന്നു മഹാരഥൻമാരുടെ പാട്ടുകൾ കേട്ടു വിസ്മയിച്ച ഓർമകളുണ്ട്. പിന്നെ അവരുടെ തന്നെ ഒരു വശത്തിരുന്നു മൃദംഗത്തിലും ഘടത്തിലും വിസ്മയം പെയ്യിച്ച കഥകളുമുണ്ട്. കർണാടക സംഗീത കച്ചേരികളിൽ ഉപ പക്കവാദ്യമാണ് ഘടം. ആ ഉപകരണവും കൊണ്ട് ആസ്വാദക മനസ്സുകളിൽ പ്രധാന ഇടം തന്നെ പിടിക്കാൻ കഴിഞ്ഞു എന്നത് തന്നെ ആ സമർപ്പണത്തിന്റെ തെളിവ്.
‘‘പല തലമുറകളിലെ പ്രശസ്ത സംഗീതജ്ഞരെയും ഉപകരണ വിദഗ്ധരെയും അകലെ നിന്നും അടുത്തിരുന്നും അറിയാൻ കഴിഞ്ഞു എന്നതായിരിക്കും എന്റെ സംഗീത ജീവിതത്തിന്റെ ഏറ്റവും തിളക്കമാർന്ന വശം. കലയോടുള്ള അവരുടെ സമർപ്പണം കണ്ട് അത്ഭുതം കൂറിയിട്ടുണ്ട്. അവർക്കൊപ്പം കച്ചേരികളിൽ പങ്കെടുക്കുമ്പോഴോ, യാത്രകൾ ചെയ്യുമ്പോഴോ അതിൽ കുറച്ചൊക്കെ നമുക്കും പകർന്നു കിട്ടാതരിക്കില്ല. ഉദാഹരണത്തിന്, തിരക്കു പിടിച്ച യാത്രകൾക്കിടയിൽ വീണു കിട്ടുന്ന സമയങ്ങളിൽപ്പോലും വിശ്രമിക്കാതെ കുറിപ്പുകൾ നോക്കിയിരിക്കുന്ന ദാസേട്ടൻ, (കെ.ജെ.യേശുദാസ്). ആരും ശല്യപ്പെടുത്താതിരിക്കാൻ വായിക്കുന്നതു പോലെ അഭിനയിക്കുകയാണോ എന്നു തോന്നാം. സത്യം അതല്ല. സംഗീതവുമായി ബന്ധപ്പെട്ട എന്തെങ്കിലും ഒരു കുറിപ്പായിരിക്കും അദ്ദേഹം വായിക്കുന്നത് എന്ന് എനിക്കുറപ്പാണ്. അത്രയധികം ഞാൻ അദ്ദേഹത്തിന്റെ കൂടെ യാത്ര ചെയ്തിട്ടുണ്ട്. വിദേശയാത്രകളിൽ ഒരു മുറിയിൽ താമസിച്ച അനുഭവങ്ങളുമുണ്ട്. വൻകരകൾ താണ്ടിയുള്ള യാത്രകൾക്കിടയിലും ദാസേട്ടനെ ഊർജസ്വലനാക്കുന്നത് സംഗീതത്തെക്കുറിച്ചുള്ള സംസാരം മാത്രമാണ്– രാധാകൃഷ്ണൻ പറഞ്ഞു.
സംഗീത കച്ചേരികളിൽ യേശുദാസിന്റെ കൂടെ കൂടുതൽ തവണ പക്കമൊരുക്കിയ റെക്കോർഡ് ഒരു പക്ഷേ രാധാകൃഷ്നായിരിക്കും. ഒരു ഭാഗവതരുടെയും മൃദംഗ വിദ്വാന്റെയും സൗഹൃദത്തിന്റെ തുടർച്ചയാണ് ഈ കൂട്ടായ്മ എന്നു വേണമെങ്കിൽ പറയാം. യേശുദാസിന്റെ അച്ഛൻ അഗസ്റ്റിൻ ജോസഫും രാധാകൃഷ്ണന്റെ അച്ഛൻ തൃപ്പൂണിത്തുറ ജി. നാരായണ സ്വാമിയും സുഹൃത്തുക്കളായിരുന്നു.
‘‘യേശുദാസ് പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിൽ എത്തിക്കഴിഞ്ഞതിനു ശേഷമാണ് ഞാൻ അദ്ദേഹത്തോടൊപ്പം ചേരുന്നത്. മാവേലിക്കര കൃഷ്ണൻകുട്ടിനായർ സാറായിരുന്നു അക്കാലത്ത് അദ്ദേഹത്തിന്റെ കച്ചേരികളിൽ സ്ഥിരം മൃദംഗം വായിച്ചിരുന്നത്. വളഞ്ഞമ്പലത്ത് ദാസേട്ടന്റെ ഒരു കച്ചേരി കേൾക്കാൻ ഞാനും അച്ഛനും കൂടിപ്പോയി. അവിടെ വച്ച് കൃഷ്ണൻകുട്ടിനായരോട് എന്റെ ആഗ്രഹം അറിയിച്ചു. ‘‘ദാസേട്ടന്റെ കച്ചേരിക്കു ഘടം വായിക്കണം’’. അവിടെ വച്ചുതന്നെ, കൊച്ചി അധികാര വളപ്പ് പള്ളിയിൽ അടുത്തതായി നടക്കാനിരിക്കുന്ന പരിപാടിയിൽ ഘടം എന്നെ ഏൽപ്പിച്ചു’’. 1976ൽ ആയിരുന്നു അത്. 2019ൽ ചെന്നൈ തിരുവയ്യാറിൽ നടന്ന കച്ചേരി വരെ ആ കൂട്ടായ്മ എത്തി നിൽക്കുന്നു. പിന്നെ, കോവിഡ് കാരണമുള്ള താൽക്കാലിക ഇടവേള. ഇതിനിടയിൽ നാട്ടിലും വിദേശത്തുമായി നൂറുകണക്കിന് പരിപാടികൾ.
അടുത്തിരുന്നു കണ്ട മറ്റൊരു അത്ഭുതം ശെമ്മാങ്കുടി ശ്രീനിവാസ അയ്യരാണ്. കച്ചേരിയുടെ ചിട്ടവട്ടങ്ങളിൽ സ്വാമിയുടെ ശ്രദ്ധ പ്രസിദ്ധമാണ്. കച്ചേരി നന്നാക്കാനുള്ള കടുംപിടുത്തങ്ങളിൽ വിട്ടുവീഴ്ചയൊന്നുമില്ല. ശബ്ദം കൂടുതലാണ് എന്നു തോന്നിയാൽ പക്കമേളക്കാരുടെ മൈക്കിന്റെ ശബ്ദം കുറയ്ക്കാനോ വേണ്ടിവന്നാൽ എടുത്തുമാറ്റാനോ ഒന്നും മടിക്കില്ല. ഒരിക്കൽ, എറണാകുളം ഫൈൻആർട്സ് ക്ലബിൽ അദ്ദേഹത്തോടൊപ്പം വേദി പങ്കിടാൻ തുടക്കക്കാരനായ എനിക്ക് അവസരം കിട്ടി. ടി.രുഗ്മിണി (വയലിൻ), മാവേലിക്കര വേലുക്കുട്ടി നായർ (മൃദംഗം) എന്നിവരായിരുന്നു മറ്റു പക്കമേളക്കാർ. പാട്ടുകാരൻ ഇരിക്കും മുൻപ് മൈക്ക് ടെസ്റ്റ് ചെയ്യുന്ന സമയം. എനിക്കു മൈക്ക് വേണ്ട എന്നു ഞാൻ ആദ്യമേ ഓപ്പറേറ്ററെ അറിയിച്ചു. എന്തെങ്കിലും തൃപ്തിക്കുറവുണ്ടായി അദ്ദേഹം എടുത്തു മാറ്റിക്കുന്നത് ഒഴിവാക്കാനായിരുന്നു അത്. വേദിയിൽ വന്നിരുന്ന് അദ്ദേഹം ആദ്യം ആവശ്യപ്പെട്ടത് ‘‘പയ്യനൊരു മൈക്ക് കൊടുക്കൂ’’ എന്നായിരുന്നു.
മൃദംഗത്തിൽ ആദ്യപാഠങ്ങൾ പകർന്നു തന്നത് അച്ഛനായിരുന്നു. ചെറുപ്പം മുതൽതന്നെ ഘടവും പരിശീലിച്ചു തുടങ്ങി. പത്താംവയസ്സിൽ അരങ്ങേറ്റം നടത്തി. അച്ഛന്റെ സഹോദരിയുടെ മകൻ തൃപ്പൂണിത്തുറ മഹാദേവൻ ഘടം വിദ്വാനായിരുന്നു. ബന്ധുക്കളിൽ പലരും താളവാദ്യങ്ങൾ കൈകാര്യം ചെയ്യുമായിരുന്നു. പിന്നീട് പാറശാല രവി, ബന്ധു കൂടിയായ പദ്മഭൂഷൺ ടി.വി.ഗോപാലകൃഷ്ണൻ എന്നിവരിൽ നിന്നും കൂടുതലായി പഠിച്ചു. തൃപ്പുണിത്തുറ ആർഎൽവി കോളജിൽ നിന്നു ഗാനഭൂഷണവും തിരുവനന്തപുരം എസ്എസ്ടി മ്യൂസിക് കോളജിൽ നിന്നു ഗാന പ്രവീണയും മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്ന് മൃദംഗത്തിൽ എംഎയും നേടിയിട്ടുണ്ട്.
ഗുരുതുല്യരായവരെ ഓർക്കുന്നതുപോലെ തന്നെ പ്രധാനമാണ് ശിഷ്യരെ പറ്റിപ്പറയുന്നതും. അൻപതുവർഷം കൊണ്ട് ഒട്ടേറെപ്പേർക്കു താളപാഠങ്ങൾ പകർന്നു നൽകാനായി. ഇതിൽ പലരും ഇപ്പോൾ പ്രഫഷനൽ ആർട്ടിസ്റ്റുകളാണ്. പഠിച്ച കോളജിൽ പിന്നീട് അധ്യാപകനായി വരാനും ഭാഗ്യമുണ്ടായി. വൈകി വന്നൊരു നിയോഗമായിരുന്നു അത്.
2000ലാണ് അവിടെ മൃദംഗം അധ്യാപകനായി ചേർന്നത്. ഇതൽപ്പം വൈകിയിതിനും കാരണമുണ്ട്. പഠനമൊക്കെ കഴിഞ്ഞ് പുറത്തിറങ്ങിയ സമയത്ത് ജോലിയെക്കുറിച്ച് ആലോചിക്കാൻ പോലും സമയമുണ്ടായിരുന്നില്ല എന്നതാണ് സത്യം. നിറയെ കച്ചേരിയുള്ള സമയമായിരുന്നു അത്. എന്നിട്ടും അക്കാലത്ത് സുഹൃത്തുക്കളുടെ നിർബന്ധത്തിനു വഴങ്ങി ഒരു തവണ അഭിമുഖത്തിനു പോയതാണ്. ഇന്റർവ്യൂ ബോർഡിലുണ്ടാരുന്ന ഓരാൾ ആ ജോലിശരിയാക്കിത്തരാൻ 25000 രൂപയാണ് ആവശ്യപ്പെട്ടത്. അതു വേണ്ടെന്നു വയ്ക്കാൻ രണ്ടാമതൊന്നാലോചിക്കേണ്ടി വന്നില്ല.
ഒപ്പം കച്ചേരി അവതരിപ്പിച്ചവരെക്കൂടി പറയുമ്പോഴേ ഒരു പക്കമേള കലാകാരന്റെ ഓർമകളുടെ താളവട്ടം പൂർണമാവുകയുള്ളൂ. ഇക്കാര്യത്തിൽ എന്റെ തലമുറ ഭാഗ്യം ചെയ്തവരാണെന്ന് അവകാശപ്പെടാം. അതിനു കാരണം ഇനി പറയാൻ പോകുന്ന പേരുകളാണ്. ചെമ്പൈ വൈദ്യനാഥ ഭാഗവതരിൽ നിന്നു തുടങ്ങുന്നു അത്. എം.ഡി.രാമനാഥൻ, മഹാരാജപുരം സന്താനം, മധുരൈ സോമസുന്ദരം, ഡോ. എം.എൽ. വസന്തകുമാരി, കെ.വി.നാരായണസ്വാമി, ഡോ.എം.ബാലമുരീകൃഷ്ണ... ഈ നിര അങ്ങനെ നീണ്ടുപോകും.
ഉപകരണ സംഗീതത്തിൽ ലാൽഗുഡി ജയരാമൻ, ടി.എൻ.കൃഷ്ണൻ, കദ്രി ഗോപാൽ നാഥ്. യു.ശ്രീനിവാസ്, എൽ, സുബ്രഹ്മണ്യൻ, രവി കിരണൻ,ശശാങ്ക് തുടങ്ങിയവർക്കും പക്കമൊരുക്കിയിട്ടുണ്ട്. 11–ാംവയസ്സിൽ തുടങ്ങിയ പ്രയാണത്തെ അനുഗ്രഹീതമാക്കുന്ന പേരുകളിൽ ചിലതു മാത്രമാണ് ഇത്. 33 ൽ അധികം വിദേശ രാജ്യങ്ങളിൽ പ്രകടനം നടത്തിയിട്ടുണ്ട്.
‘‘കാലം മാറുകയാണ്. ആസ്വാദന നിലവാരത്തിലും വത്യാസം വരുന്നു. അതിനനുസരിച്ചു കലാകാരൻമാരുടെ പ്രകടനങ്ങളിലും മാറ്റങ്ങൾ വന്നേക്കാം. പരമ്പരാഗതശൈലികളിൽ ഉറച്ചു നിൽക്കുന്ന രീതിയാണ് എന്നെപ്പോലുള്ളവരുടേത്. അങ്ങനെയല്ലാത്തവരോട് അപ്രിയമൊന്നുമില്ല. എല്ലാം സഗീതത്തിന്റെ കൈവഴികൾ. അതിനെ ഉൾക്കൊള്ളുന്നിടത്താണ് ഒരു കലാകാരന്റെ വിജയം’’.
തൃപ്പുണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിനടുത്ത് 21 വർഷമായി ജി.എൻ.സ്വാമി സ്മാരക സംഗീത വിദ്യാലയം നടത്തുന്നുണ്ട് രാധാകൃഷ്ണൻ. ഒപ്പം, ചെണ്ടയും തബലയുമൊക്കെഉൾപ്പെടുന്ന ഒരു ഫ്യൂഷൻ ബാൻഡിന് (ഘടലയതരംഗം) നേതൃത്വം നൽകുന്നു. ലളിതാംബികയാണ് ഭാര്യ. മകൾ രമ്യ, ഭർത്താവ് സ്വാമിനാഥൻ, പേരക്കുട്ടി ലയ, മകന്‍ രഞ്ജിത്ത് ഗായകനാണ്.