1960ൽ പുറത്തിറങ്ങിയ സീത എന്ന ചിത്രത്തിൽ വി.ദക്ഷിണാമൂർത്തി ഈണമിട്ട താരാട്ടുപാട്ടിന് ശബ്ദം നൽകിയാണ് പി.സുശീല എന്ന ഗായിക മലയാളികളുടെ സ്മൃതിപഥത്തിന്റെ ഭാഗമാകുന്നത്. 'പാട്ടുപാടി ഉറക്കാം ഞാൻ താമരപ്പൂമ്പൈതലേ' എന്ന ആ ഗാനം മലയാള സിനിമാചരിത്രത്തിന്റെ തന്നെ ഭാഗമാണ്. അതേ വർഷം, സംഗീതസംവിധായകൻ ദക്ഷിണാമൂർത്തിക്ക്

1960ൽ പുറത്തിറങ്ങിയ സീത എന്ന ചിത്രത്തിൽ വി.ദക്ഷിണാമൂർത്തി ഈണമിട്ട താരാട്ടുപാട്ടിന് ശബ്ദം നൽകിയാണ് പി.സുശീല എന്ന ഗായിക മലയാളികളുടെ സ്മൃതിപഥത്തിന്റെ ഭാഗമാകുന്നത്. 'പാട്ടുപാടി ഉറക്കാം ഞാൻ താമരപ്പൂമ്പൈതലേ' എന്ന ആ ഗാനം മലയാള സിനിമാചരിത്രത്തിന്റെ തന്നെ ഭാഗമാണ്. അതേ വർഷം, സംഗീതസംവിധായകൻ ദക്ഷിണാമൂർത്തിക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

1960ൽ പുറത്തിറങ്ങിയ സീത എന്ന ചിത്രത്തിൽ വി.ദക്ഷിണാമൂർത്തി ഈണമിട്ട താരാട്ടുപാട്ടിന് ശബ്ദം നൽകിയാണ് പി.സുശീല എന്ന ഗായിക മലയാളികളുടെ സ്മൃതിപഥത്തിന്റെ ഭാഗമാകുന്നത്. 'പാട്ടുപാടി ഉറക്കാം ഞാൻ താമരപ്പൂമ്പൈതലേ' എന്ന ആ ഗാനം മലയാള സിനിമാചരിത്രത്തിന്റെ തന്നെ ഭാഗമാണ്. അതേ വർഷം, സംഗീതസംവിധായകൻ ദക്ഷിണാമൂർത്തിക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

1960ൽ പുറത്തിറങ്ങിയ സീത എന്ന ചിത്രത്തിൽ വി.ദക്ഷിണാമൂർത്തി ഈണമിട്ട താരാട്ടുപാട്ടിന് ശബ്ദം നൽകിയാണ് പി.സുശീല എന്ന ഗായിക മലയാളികളുടെ സ്മൃതിപഥത്തിന്റെ ഭാഗമാകുന്നത്. 'പാട്ടുപാടി ഉറക്കാം ഞാൻ താമരപ്പൂമ്പൈതലേ' എന്ന ആ ഗാനം മലയാള സിനിമാചരിത്രത്തിന്റെ തന്നെ ഭാഗമാണ്. അതേ വർഷം, സംഗീതസംവിധായകൻ ദക്ഷിണാമൂർത്തിക്ക് ഒരു പെൺകുഞ്ഞ് ജനിച്ചു. ഗാനസരസ്വതിയെന്ന് ആരാധകർ ആദരവോടെ വിളിക്കുന്ന സുശീലാമ്മയുടെ ജന്മദിനത്തിൽ തന്നെയായിരുന്നു ആ പെൺകുഞ്ഞിന്റെയും ജനനം. ദക്ഷിണാമൂർത്തി ആ പെൺകുഞ്ഞിന് ഗോമതിശ്രീ എന്നു പേരിട്ടു. 

 

ADVERTISEMENT

അച്ഛന്റെ കൈപിടിച്ചു റെക്കോർഡിങ് സ്റ്റുഡിയോയിൽ എത്തിയിരുന്ന കുഞ്ഞുഗോമതി വോയ്സ് ബൂത്തിൽ നിന്നു പാടിയിരുന്ന സുശീലാമ്മയെ കൗതുകത്തോടെ നോക്കി നിന്നിട്ടുണ്ട്. തമിഴിലും മലയാളത്തിലും എന്നുവേണ്ട സുശീലാമ്മ പാടിയ പാട്ടുകളൊക്കെയും ഗോമതി ഹൃദിസ്ഥമാക്കി. സുശീലാമ്മയെ മാനസഗുരുവായി സ്വയം സ്വീകരിച്ചു. എന്നാൽ സിനിമാസംഗീതത്തിന്റെ വഴിയായിരുന്നില്ല ഗോമതിശ്രീ തിരഞ്ഞെടുത്തത്. ശാസ്ത്രീയസംഗീതജ്ഞയായി പേരെടുത്തപ്പോഴും സുശീലാമ്മയുടെ പാട്ടുകൾ അവർ നെഞ്ചോടു ചേർത്തു. സുശീലാമ്മയുടെ ജന്മദിനത്തിൽ തന്റെ മാനസഗുരുവിനൊപ്പം ചെലവഴിച്ച അപൂർവനിമിഷങ്ങളെക്കുറിച്ചും അവരുടെ ജീവിതവുമായി ബന്ധിപ്പിക്കുന്ന അദൃശ്യചരടിനെക്കുറിച്ചും ദക്ഷിണാമൂർത്തിയുടെ മകളും സംഗീതജ്ഞയുമായ ഗോമതിശ്രീ മനസു തുറക്കുന്നു. 

 

ആ ബന്ധം വിവരിക്കുവതെങ്ങനെ? 

 

ADVERTISEMENT

1960ലാണ് സുശീലാമ്മ ആദ്യമായി മലയാളത്തിൽ പാടുന്നത്. അച്ഛൻ സംഗീതസംവിധാനം ചെയ്ത സീത എന്ന ചിത്രത്തിലൂടെയാണ് സുശീലാമ്മ മലയാളത്തിലേക്കു വരുന്നത്. ഞാൻ ജനിച്ചത് 1960 നവംബർ 13നാണ്. സുശീലാമ്മ ജനിച്ചതും ഒരു നവംബർ 13നാണ്. അങ്ങനെ ഒരുപാടു യാദൃച്ഛികതകൾ ഞങ്ങൾ തമ്മിലുണ്ട്. സ്റ്റുഡിയോയിൽ വച്ചാണ് ആദ്യം കാണുന്നത്. അന്നു ഞാൻ ചെറിയ കുട്ടിയാണ്. ചെന്നൈയിലാണ് ഞാൻ ജനിച്ചു വളർന്നത്. അതുകൊണ്ട് മിക്കവാറും തമിഴ് പാട്ടുകളാണ് കൂടുതലും കേൾക്കാറുള്ളത്. സുശീലാമ്മ പാടിയ ഒരുവിധം എല്ലാ തമിഴ് പാട്ടുകളും എനിക്ക് ഹൃദിസ്ഥമാണ്. അവരുടെ തമിഴ് പാട്ടുകൾ ഞാനോർത്തു പാടുമ്പോൾ ഈ പാട്ടുകളൊക്കെ അറിയാമോ എന്ന് പലരും അമ്പരക്കാറുണ്ട്. ഞങ്ങൾ തമ്മിലുള്ളത് എന്തു തരം ബന്ധമാണെന്നു വിവരിക്കാൻ എനിക്ക് വാക്കുകളില്ല. ജന്മദിനമാണെങ്കിലും, അവർ മലയാളത്തിൽ വന്ന വർഷമാണെങ്കിലും പലതരത്തിൽ ഞങ്ങൾ ബന്ധപ്പെട്ട് കിടക്കുന്നതുപോലെ തോന്നും. എന്റെ മാനസഗുരുവാണ് സുശീലാമ്മ എന്നു പറയുന്നതാണ് സത്യം. 

 

മറക്കാനാവില്ല ആ യാത്ര

 

ADVERTISEMENT

ഒരിക്കൽ പെരിങ്ങോട്ടുകരയിൽ നടക്കുന്ന ദക്ഷിണാമൂർത്തി സംഗീതോൽസവത്തിൽ പങ്കെടുക്കാൻ ഞങ്ങൾ ഒരുമിച്ചു പോയി. എന്റെ ജീവിതത്തിൽ മറക്കാനാകാത്ത ഒരു സംഭവം ആ സംഗീതോത്സവത്തിൽ വച്ചു നടന്നു. അന്ന് ഞങ്ങൾക്കൊപ്പം അച്ഛനുണ്ട്. സുശീലാമ്മ, ഗായിക അമ്പിളി ചേച്ചി, പിന്നെ ഞാൻ... ഞങ്ങൾ മൂന്നുപേരും അന്ന് സംഗീതോത്സവത്തിൽ കച്ചേരി അവതരിപ്പിച്ചിരുന്നു. ദക്ഷിണാമൂർത്തി സ്വാമിയെക്കുറിച്ചും അദ്ദേഹം തന്നെ മലയാളസിനിമയിൽ കൊണ്ടുവന്നതിനെക്കുറിച്ചുമെല്ലാം സംസാരിക്കാൻ ഒരു കുറിപ്പ് തയാറാക്കിയാണ് അന്ന് സുശീലാമ്മ വന്നത്. അച്ഛനെ ആദരിക്കുന്ന ആ വേദിയിൽ ഞാനും അച്ഛനും സുശീലാമ്മയും ഉണ്ടായിരുന്നു. അവിടെ വച്ച്, തയാറാക്കിക്കൊണ്ടു വന്ന കുറിപ്പ് എന്നോടു വായിക്കാൻ സുശീലാമ്മ ആവശ്യപ്പെട്ടു. 'ഞാൻ സുശീല' എന്നു തുടങ്ങുന്ന വരികൾ ആ വേദിയിൽ സുശീലാമ്മയ്ക്കു വേണ്ടി ഞാൻ വായിച്ചു. അങ്ങനെ, ഞാൻ സുശീലാമ്മയ്ക്ക് ശബ്ദമായെന്നു പറയാം. ആ നിമിഷം എനിക്കൊരിക്കലും മറക്കാൻ കഴിയില്ല. അന്ന് ഞങ്ങൾക്കു സംസാരിക്കാൻ കുറെ സമയം കിട്ടി. അപ്പോഴാണ് ഞാൻ സുശീലാമ്മയെ പാട്ടുകൾ പാടി കേൾപ്പിച്ചത്. അതു കേട്ടിട്ട് എന്നെ വളരെയേറെ അഭിനന്ദിച്ചു. നന്നായി പാടുന്നുണ്ടല്ലോ... സിനിമയിൽ പാടിക്കൂടെ എന്നെല്ലാം ചോദിച്ചു. അതൊരു അനുഗ്രഹമായി ഞാനെടുക്കുന്നു. സിനിമ എന്നെ ഒരിക്കലും മോഹിപ്പിച്ചിട്ടില്ല. എന്നിട്ടും, എ.ആർ റഹ്മാന്റെ സംഗീതത്തിൽ ശിവാജി എന്ന സിനിമയിൽ പാടാൻ അവസരം ലഭിച്ചു. കൂടുതൽ അവസരങ്ങൾ ഞാൻ തേടിപ്പോയില്ല.  

 

സ്വപ്നമായി അവശേഷിക്കുമോ ആ വേദി?

 

എന്റെ വീട്ടിൽ സുശീലാമ്മ വന്നിട്ടുണ്ട്. അച്ഛനുള്ള സമയത്താണ്. ഞാൻ ചില പാട്ടുകൾ ചെയ്യാറുണ്ടെന്നൊക്കെ അച്ഛൻ അന്നു സുശീലാമ്മയോടു പറഞ്ഞു. എന്നോട് ആ പാട്ട് പാടാൻ ആവശ്യപ്പെട്ടു. ഞാൻ പാടി. 'എന്താ സ്വാമി ഇവരെ ഇൻട്രൊഡ്യൂസ് ചെയ്യാത്തത്' എന്നായിരുന്നു സുശീലാമ്മ അച്ഛനോട് ചോദിച്ചത്. എന്റെ രണ്ടാമത്തെ മകൻ സംഗീതരംഗത്താണുള്ളത്. സംഗീതം കരിയറായി തിരഞ്ഞെടുക്കുകയാണെന്നു മകൻ പറഞ്ഞപ്പോൾ ഞാൻ അവനെ കൂട്ടി സുശീലാമ്മയെ കാണാൻ പോയി. സുശീലാമ്മ വളരെ സന്തോഷത്തോടെ അവനെ അനുഗ്രഹിച്ചു. സുശീലാമ്മയ്ക്കൊപ്പം ഒരു വേദി പങ്കിടമെന്നൊക്കെ ആഗ്രഹമുണ്ട്. ഈയൊരു മഹാമാരിക്കാലത്ത് അതു നടക്കുമോ എന്നറിയില്ല. സുശീലാമ്മ പാടുന്ന ശൈലി, അവരുടെ അർപ്പണമനോഭാവം, ആത്മാർത്ഥത, പാട്ടിന്റെ റേഞ്ച്, ശബ്ദം, ഉച്ചാരണശുദ്ധി, കൃത്യത എല്ലാം എനിക്ക് ഇഷ്ടമാണ്. എത്ര ശ്രുതിശുദ്ധമായാണ് സുശീലാമ്മ പാടുന്നത്! മലയാളം അത്ര എളുപ്പമായിരുന്നില്ലെന്ന് സുശീലാമ്മ തന്നെ പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്. എങ്കിലും മലയാളികൾക്ക് സുശീലാമ്മയെ വളരെ ഇഷ്ടമാണ്.

 

ലക്ഷക്കണക്കിന് ആരാധകരിൽ ഒരുവൾ

 

സുശീലാമ്മ എന്റെ ശ്വാസത്തിലുണ്ടെന്ന് പറഞ്ഞാലും തെറ്റില്ല. അത്ര വലിയ ആരാധികയാണ് ഞാൻ. സുശീലാമ്മയുടെ ശബ്ദത്തിന് എത്രയോ ആരാധകരുണ്ട്?! ഞാനും അവരിലൊരാളാണ്. അവർ പാടാൻ തുടങ്ങിയിട്ട് എത്ര സംവത്സരങ്ങൾ കടന്നു പോയി. സംഗീതസംവിധായകരുടെ എത്ര തലമുറകൾക്കൊപ്പം അവർ പ്രവർത്തിച്ചു! ഓരോ തലമുറയിലെ സംഗീതസംവിധായകരുടെ ശൈലി മനസിലാക്കി അവർക്കുവേണ്ടി ശബ്ദത്തെ പാകപ്പെടുത്തിയെടുക്കുക എന്നത് എളുപ്പമല്ല. അതുകൊണ്ടാണ് അവരുടെ ശബ്ദം പല തലമുറകളിലുള്ളവർ ഉപയോഗിച്ചത്. പഴയകാലത്തെ തമിഴ് പടങ്ങളിൽ കർണാടിക് ശൈലിയിൽ തന്നെ പാടണമെന്നുണ്ടായിരുന്നു. പിന്നീട് ആ ശൈലി മാറി. അത്തരം ശൈലികളിലെല്ലാം അനായാസമായി സുശീലാമ്മ പാടി. വളരെ ചെറിയ പ്രായത്തിലാണ് അവർ പാടാൻ തുടങ്ങിയത്. ഇന്നത്തെ കാലമല്ല. ഒരു സ്ത്രീയെന്ന നിലയിൽ ഒരുപാടു പ്രതിബന്ധങ്ങളെ നേരിട്ടും മറികടന്നുമാണ് അവർ നമ്മൾ ഇന്നു ആരാധിക്കുന്ന പി.സുശീലയായി മാറിയത്. 

 

അഭിമാനം, പ്രചോദനം അവരുടെ ജീവിതങ്ങൾ

 

സുശീലാമ്മയെക്കുറിച്ചു പറയുമ്പോൾ ജാനകിയമ്മയെക്കുറിച്ച് ഓർക്കാതിരിക്കാൻ കഴിയില്ല. രണ്ടാളും തമ്മിൽ അങ്ങനെയൊരു ബന്ധമാണ്. സുശീലാമ്മ, ജാനകിയമ്മ, സുബ്ബലക്ഷ്മിയമ്മ എന്നിവരെപ്പോലുള്ളവർ സ്ത്രീകളുടെ അഭിമാനമാണ്. ജീവിതത്തിൽ എല്ലാവർക്കും പ്രശ്നങ്ങളും വെല്ലുവിളികളും ഉണ്ടാകും. ആ സമയങ്ങളിൽ നമുക്ക് പ്രചോദനം നൽകുന്ന ബിംബങ്ങളാണ് ഇവർ. അവരെക്കുറിച്ച് പറയാനും അവർക്കൊപ്പം ഒരേ കാലത്തിൽ ജീവിക്കാനും സൗഹൃദം പങ്കിടാനും എനിക്ക് ഭാഗ്യം കിട്ടി. സുശീലാമ്മയും ജാനകിയമ്മയും ഒരു വേദിയിൽ 'രാജാവിൻ പാർവൈ' എന്ന ഗാനം പാടുന്ന വിഡിയോ പലരും കണ്ടിട്ടുണ്ടാകും. അവരുടെ കുസൃതിയും ചുറുചുറുക്കും ആരെയും അദ്ഭുതപ്പെടുത്തും. ഈ പ്രായത്തിലും അവർ ജീവിതത്തെ എത്ര സരസമായാണ് കാണുന്നത്. കരിയറിനെ ഗൗരവമായി കാണുമ്പോഴും ജീവിതത്തെ ഇത്ര ലളിതമായും സരസമായും പോസിറ്റീവായും അഭിമുഖീകരിക്കുന്നത് കണ്ടു പഠിക്കേണ്ട ഒന്നാണ്. അവരുടെ ജീവിതത്തിലും എത്രയോ കയറ്റിറക്കങ്ങൾ സംഭവിച്ചു കാണും! ശരിക്കും അവർ നമ്മുടെ നിധികളാണ്. 'അടക്കം അമരരുൾ ഉയ്ക്കും' എന്ന് തമിഴിൽ പറയും. അതായത് ആത്മനിയന്ത്രണം ഒരാളെ ദൈവവുമായി അടുപ്പിക്കും എന്ന്. സുശീലാമ്മ അങ്ങനെയാണ്. എത്രയോ പുരസ്കാരങ്ങൾ, റെക്കോർഡുകൾ .... എന്നിട്ടും എത്ര മര്യാദയോടെയാണ് അവർ എല്ലാവരോടും പെരുമാറുന്നത്! ആ ലാളിത്യവും മര്യാദയുമാണ് അവരുടെ വിജയമന്ത്രം. ഇനിയും അനേകകാലം ആയുരാരോഗ്യത്തോടെ ജീവിക്കാൻ കഴിയട്ടെ! എന്റെ മാനസഗുരുവിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ!