‌‌‌കെജിഎഫ് ചാപ്റ്റർ 2ലെ ‘തൂഫാൻ’ പാട്ടിന്റെ ലിറിക്കൽ വിഡിയോ യൂടൂബിൽ തരംഗമായിക്കഴിഞ്ഞു. യഷ് അവതരിപ്പിക്കുന്ന റോക്കി എന്ന കഥാപാത്രത്തിന്റെ ത്രസിപ്പിക്കും ഭാവങ്ങൾ രവി ബസ്രുറിന്റെ മാസ്മരസംഗീതത്തിലൂടെ ആരാധക ഹൃദയങ്ങളിൽ ആളിപ്പടരുമ്പോൾ പ്രശംസ ഏറ്റുവാങ്ങുന്നത് മലയാളത്തിന്റെ പ്രിയപ്പെട്ട പാട്ടുകാരൻ അൻവർ

‌‌‌കെജിഎഫ് ചാപ്റ്റർ 2ലെ ‘തൂഫാൻ’ പാട്ടിന്റെ ലിറിക്കൽ വിഡിയോ യൂടൂബിൽ തരംഗമായിക്കഴിഞ്ഞു. യഷ് അവതരിപ്പിക്കുന്ന റോക്കി എന്ന കഥാപാത്രത്തിന്റെ ത്രസിപ്പിക്കും ഭാവങ്ങൾ രവി ബസ്രുറിന്റെ മാസ്മരസംഗീതത്തിലൂടെ ആരാധക ഹൃദയങ്ങളിൽ ആളിപ്പടരുമ്പോൾ പ്രശംസ ഏറ്റുവാങ്ങുന്നത് മലയാളത്തിന്റെ പ്രിയപ്പെട്ട പാട്ടുകാരൻ അൻവർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‌‌‌കെജിഎഫ് ചാപ്റ്റർ 2ലെ ‘തൂഫാൻ’ പാട്ടിന്റെ ലിറിക്കൽ വിഡിയോ യൂടൂബിൽ തരംഗമായിക്കഴിഞ്ഞു. യഷ് അവതരിപ്പിക്കുന്ന റോക്കി എന്ന കഥാപാത്രത്തിന്റെ ത്രസിപ്പിക്കും ഭാവങ്ങൾ രവി ബസ്രുറിന്റെ മാസ്മരസംഗീതത്തിലൂടെ ആരാധക ഹൃദയങ്ങളിൽ ആളിപ്പടരുമ്പോൾ പ്രശംസ ഏറ്റുവാങ്ങുന്നത് മലയാളത്തിന്റെ പ്രിയപ്പെട്ട പാട്ടുകാരൻ അൻവർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‌‌‌കെജിഎഫ് ചാപ്റ്റർ 2ലെ ‘തൂഫാൻ’ പാട്ടിന്റെ ലിറിക്കൽ വിഡിയോ യൂടൂബിൽ തരംഗമായിക്കഴിഞ്ഞു. യഷ് അവതരിപ്പിക്കുന്ന റോക്കി എന്ന കഥാപാത്രത്തിന്റെ ത്രസിപ്പിക്കും ഭാവങ്ങൾ രവി ബസ്രുറിന്റെ മാസ്മരസംഗീതത്തിലൂടെ ആരാധക ഹൃദയങ്ങളിൽ ആളിപ്പടരുമ്പോൾ പ്രശംസ ഏറ്റുവാങ്ങുന്നത് മലയാളത്തിന്റെ പ്രിയപ്പെട്ട പാട്ടുകാരൻ അൻവർ സാദത്താണ്. അൻവറിന്റെ പവർഫുൾ ആലാപനം പാട്ടിനെ മറ്റൊരു തലത്തിലെത്തിച്ചുകഴിഞ്ഞു. കെജിഎഫ് ചാപ്റ്റർ 1ലെ പാട്ടുകളും സംഭാഷണങ്ങളും എഴുതിയ സുധാംശു ആണ് രണ്ടാഭാഗത്തിലും പാട്ടുകൾ എഴുതിയിരിക്കുന്നത്. ചിത്രത്തിന്റെ പിന്നണിയിൽ സ്വരമാകാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് അന്‍വർ സാദത്ത്. പുത്തൻ പാട്ടുവിശേഷങ്ങളുമായി ഗായകൻ മനോരമ ഓൺലൈനിനൊപ്പം. 

 

ADVERTISEMENT

പവർഫുൾ പാട്ട്

 

കെജിഎഫ് ചാപ്റ്റർ 2ൽ രണ്ടു പാട്ടുകൾ ഞാൻ പാടിയിട്ടുണ്ട്. രവി ബസ്രുറിനെ പോലെ ലോകം മുഴുവൻ അറിയുന്ന ഒരു സംഗീതസംവിധായകന്റെ ഒപ്പം പ്രവർത്തിക്കാൻ അവസരം ലഭിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഗാനരചയിതാവ് സുധാംശു ആണ് അതിനു വഴിയൊരുക്കിയത്. സാധാരണ ഒരു പാട്ടല്ല ‘തൂഫാൻ’. വളരെ പവർഫുൾ ആയ സ്ക്രാച്ചി ശബ്ദത്തോടെ പാടേണ്ടതാണ്. ‘പവർഫുൾ പേഴ്സൺസ് കമിങ് ഫ്രം പവർഫുൾ പ്ലെയ്സസ്’ എന്ന് പറയുംപോലെ പവർഫുൾ സോങ്‌സ് പവർഫുൾ ആയി പാടാൻ കഴിയുന്നവർ തന്നെ വേണമായിരുന്നു. അത്രയും പവർഫുൾ ആയ പാട്ടാണ് തൂഫാൻ. പാട്ട് വലിയ ഹിറ്റായിക്കഴിഞ്ഞു. ഏതാനും ദിവസങ്ങൾ കൊണ്ട് പത്ത് ലക്ഷത്തിലധികം കാഴ്ചക്കാരെ നേടി. അതിൽ ഒരുപാട് സന്തോഷം. 

 

ADVERTISEMENT

പോരായ്മകളില്ലാതെ

 

അന്യഭാഷാ പാട്ടുകൾ മലയാളത്തിലേയ്ക്കു മാറ്റുമ്പോൾ തമിഴിലും മറ്റു ഭാഷകളിലും കിട്ടുന്ന ഫീൽ കിട്ടുമോ, വരികൾ കൃത്യമായി പാടാൻ പറ്റുമോ എന്നൊക്കെയുള്ള സംശയങ്ങൾ ചിലർ പ്രകടിപ്പിച്ചിരുന്നു. പക്ഷേ സുധാംശുവിന്റെ വരികൾ ആ സംശയങ്ങളെ ഇല്ലാതാക്കി. ഈ പാട്ട് ആരെക്കൊണ്ട് പാടിക്കുമെന്നു ചിന്തിച്ചപ്പോൾ സുധാംശു തന്നെയാണ് എന്റെ പേര് നിർദേശിച്ചത്. മറ്റുഭാഷകളിൽ ചടുലമായ ഭാഷാപ്രയോഗങ്ങൾ ഉണ്ട്. അതുകൊണ്ടു കുഴപ്പമില്ല. പാട്ട് കേൾക്കുന്നവരെല്ലാം സാധാരണ ഡബ്ബ് ചെയ്യുന്ന സിനിമകളുടെ പാട്ടിന്റെ പോരായ്മ ഇല്ലാതെ നല്ല പാട്ടുതന്നെയാണ് എന്നാണ് പറയാറുള്ളത്.  വിപിൻ സേവ്യർ എന്ന ഗായകനും എനിക്കൊപ്പം പാടിയിട്ടുണ്ട്. അദ്ദേഹത്തിന് ഇത് വളരെ മികച്ച അവസരമായിരുന്നു. ഹൈ പിച്ചിൽ ഉള്ള പാട്ടാണിത്. അങ്ങനെ പാടാൻ കഴിയുന്ന ഒരു പാട്ടുകാരൻ വേണമെന്ന് പറഞ്ഞപ്പോൾ ഞാനാണ് വിപിനെ വിളിക്കാം എന്നു പറഞ്ഞത്. ഈ പാട്ടുപാടാൻ കഴിഞ്ഞത് അദ്ദേഹത്തിനും ഒരു അനുഗ്രഹമാണ്. കൂടെ പാടിയ മോഹൻ, ശ്രുതികാന്ത്, പ്രകാശ് മഹാദേവൻ, ഐശ്വര്യ തുടങ്ങിയവരും ഞങ്ങളുടെ അതേ എനർജി നിലനിർത്തി പാടി. പാടിക്കഴിഞ്ഞപ്പോൾ സംവിധായകൻ പ്രശാന്ത് നീലിനു പാട്ട് വളരെയധികം ഇഷ്ടപ്പെട്ടു.

 

ADVERTISEMENT

പാടിയത് രണ്ടെണ്ണം

 

പാടാൻ കുറച്ചു പ്രയാസങ്ങൾ നേരിട്ടു. പാട്ടിലേക്ക് പവർ കൊണ്ടുവരാന്‍ തുടർച്ചയായി ശ്രമിക്കുമ്പോൾ ക്ഷീണിക്കും. നന്നായി പാടാൻ സാധിച്ചതിനു പിന്നിൽ രവി ബസ്രുർ സാറിന്റെ പ്രചോദനം എടുത്തു പറയേണ്ടിയിരിക്കുന്നു. ഈ ചിത്രത്തിൽ ഒരു പാട്ടുകൂടി ഞാൻ പാടിയിട്ടുണ്ട് അത് ഇതിനേക്കാൾ ഊർജം ആവശ്യമുള്ള ഒന്നാണ്. രണ്ടു പാട്ടുകളും പാടികഴിഞ്ഞു വീട്ടിൽ വന്നപ്പോഴേക്കും തൊണ്ടയ്ക്ക് സുഖമില്ലാതെ കിടപ്പിലായി. എന്നാൽ അതൊന്നും ഞാൻ കാര്യമാക്കിയില്ല. രവി സർ ആഗ്രഹിച്ചതുപോലെ പാടാൻ കഴിഞ്ഞു എന്ന സന്തോഷമുണ്ട്. പാട്ട് റെക്കോർഡ് ചെയ്ത രണ്ട് ദിവസവും പ്രശാന്ത് നീൽ സർ ഞങ്ങളോടൊപ്പമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പിന്തുണ ആലാപനത്തെ മികച്ച രീതിയിൽ സ്വാധീനിച്ചു. 

 

അഞ്ചു ഭാഷയിലെ പാട്ടുകാർക്കൊപ്പം 

 

കെജിഎഫ് ചാപ്റ്റർ 2 അഞ്ചു ഭാഷകളിലാണ് എത്തുന്നത്. ഈ അഞ്ചു ഭാഷകളിലെയും പാട്ടുകാർ റെക്കോർഡിങ് സമയത്ത് അവിടെ ഉണ്ടായിരുന്നു. ഓരോ ഭാഷയിലെയും പാട്ടുകൾ റെക്കോർഡ് ചെയ്ത് അവർ മാറുമ്പോൾ അടുത്ത ഭാഷയിലെ പാട്ട് റെക്കോർഡ് ചെയ്യും. അത്തരത്തിൽ വളരെ ചലഞ്ചിങ് ആയ ഒരു വർക്ക് തന്നെയായിരുന്നു രവി സാറിന് ഇത്. അദ്ദേഹത്തിന്റെ കുറച്ച് കുട്ടി പാട്ടുകാർ ഉണ്ടായിരുന്നു. ഒപ്പം സ്ഥിരം കോറസ് ഗായകരും. എല്ലാവരെയും പരിചയപ്പെടാനും ഒപ്പം പ്രവർത്തിക്കാനും കഴിഞ്ഞത് വലിയൊരു അനുഭവമായിരുന്നു. കർണ്ണാടകയിലുള്ള കുന്ദാപുര എന്ന സ്ഥലത്തെ ബസൂറൂ എന്ന ഗ്രാമത്തിലാണ് രവിസാറിന്റെ സ്റ്റുഡിയോ. അവിടെയായിരുന്നു റെക്കോർഡിങ്. അവിടെ എത്തുന്നവർക്ക് താമസവും ഭക്ഷണവുമുൾപ്പെടെ എല്ലാവിധ സൗകര്യങ്ങളും സർ നൽകും. എല്ലാംകൊണ്ടും റെക്കോര്‍ഡിങ് അനുഭവം തികച്ചും വ്യത്യസ്തമായിരുന്നു. 

 

സ്വന്തം പേരിലൊരു ബാൻഡ് 

 

സംഗീതജീവിതത്തിൽ ഞാൻ സന്തുഷ്ടനാണ്. ഇതുവരെ കിട്ടിയ അവസരങ്ങൾക്കു നന്ദി പറയുന്നു. സ്വന്തം പേരിലൊരു മ്യൂസിക് ബാൻഡ് തുടങ്ങണമെന്നത്  ഒരുപാട് കാലമായിട്ടുള്ള ആഗ്രഹമാണ്. അത് ഉടന്‍ സാധ്യമാകുമെന്നാണു വിശ്വാസം. അതിനുവേണ്ടിയുള്ള പ്രവർത്തനങ്ങളിലാണ് ഇപ്പോൾ. ഇത്രനാളും വേദികളിൽ ചെയ്തിരുന്ന അതേ പവർ ബാൻഡിലേക്ക് കൊണ്ടുവരണം എന്നാണ് ആഗ്രഹം.  

 

സംഗീതം ജീവനും ജീവിതവും 

 

എനിക്ക് എല്ലാത്തരം പാട്ടുകളും പാടാൻ ഇഷ്ടമാണ്. സംഗീതമാണ് എന്റെ ജീവനും ജീവിതവും. കിട്ടുന്നത് എന്താണോ അത് സ്വീകരിക്കുക. ഈ സംഗീതം കൊണ്ട് ഇത്രയും നാൾ മനോഹരമായി ജീവിച്ചു. കോവിഡ് കാലത്ത് വർക്കുകൾ കുറവായിരുന്നെങ്കിലും സംഗീതത്തിലൂടെ ലഭിച്ച പണം കൊണ്ടാണ് പിടിച്ചു നിന്നത്. ജീവിതത്തിൽ ഇതുവരെയുള്ളതെല്ലാം നേടിത്തന്നത് പാട്ടാണ്. ഇനിയും കലയുടെ ആ സംരക്ഷണം കിട്ടുമെന്നാണു പ്രതീക്ഷ. പാടിയ കുറച്ചു ചിത്രങ്ങൾ റിലീസിനു തയ്യാറടുക്കുകയാണ്. 

 

ഞാനും പിന്നെ അവരും

 

ഭാര്യയും മൂന്നു മക്കളും അടങ്ങുന്നതാണ് കുടുംബം. രണ്ടാമത്തെ മകൾ വയലിനിസ്റ്റാണ്. മൂത്ത മകള്‍ പാടുകയും വയലിൻ വായിക്കുകയും ചെയ്യും. അഞ്ചാം ക്ലാസ് വിദ്യാർഥിയായ മകൻ പിയാനോ വായിക്കാന്‍ പഠിക്കുന്നു. പഠനത്തോടൊപ്പം മക്കൾക്കു ഞാൻ സംഗീതത്തിന്റെ വഴിയും കാണിച്ചു കൊടുക്കുന്നുണ്ട്. ഏത് വഴിയിൽ നീങ്ങണമെന്ന് അവർ തീരുമാനിക്കട്ടെ. 

 

English Summary: Interview with singer Anwar Sadath on KGF Chapter 2 movie song